Breaking News

‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്

‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്

എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് ‘സിലോഹ 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രൂപതകളില്‍ നിന്നും പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശാഗോപുരങ്ങളാണ് നിങ്ങള്‍. മതബോധന ക്ലാസുകളില്‍നിന്നു ലഭിച്ച വിശ്വാസതീക്ഷ്ണത സമൂഹത്തില്‍ നന്മപകരാന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ അധ്യക്ഷനായിരുന്നു. കെആര്‍എല്‍സിസി മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. ജോയി പുത്തന്‍വീട്ടില്‍, അസോസിയേറ്റ് സെക്രട്ടറി. ഫാ. മാത്യു പുതിയാത്ത് എന്നിവര്‍ പ്രസംഗിച്ചു.
പി.ജി.റെയ്‌നോള്‍ഡ്, ഷാജി ജോര്‍ജ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ആന്റണി കരിപ്പാട്ട്, ഷെവലിയര്‍. എഡ്വേര്‍ഡ് എടേഴത്ത് എന്നിവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വിവിധ രൂപതകളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സിലോഹ ക്യാമ്പില്‍ സംബന്ധിച്ചു.


Tags assigned to this article:
latin catholics

Related Articles

രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്‍കാലികമോ?

അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ

‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല

ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം

ഫിയസ്റ്റ – യുവജന കൺവെൻഷൻ: മെയ്‌ 1 മുതൽ 5 വരെ

തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*