Breaking News

സിവില്‍ സര്‍വീസില്‍ വിജയഗാഥയുമായി നിര്‍മല്‍ ഔസേപ്പ്

സിവില്‍ സര്‍വീസില്‍ വിജയഗാഥയുമായി നിര്‍മല്‍ ഔസേപ്പ്

ആലപ്പുഴ: കഠിനാധ്വാനത്തിന്റെ മറുവാക്കാകുകയാണ് ആലപ്പുഴക്കാരന്‍ നിര്‍മല്‍ ഔസേപ്പ്. എംബിബിഎസ് പാസായതിനു ശേഷമാണ് പുതിയ മേഖലയിലേക്ക് കടന്നു വന്നത്. സിവില്‍ സര്‍വീസ് ഒരു സ്വപ്‌നമായി എന്നും കൂടെയുണ്ടായിരുന്നുവെന്ന് നിര്‍മല്‍ പറയുന്നു. തുമ്പോളി ക്രൈസ്റ്റ് ഭവനില്‍ ക്രൈസ്റ്റ് കോളജ് ഡയറക്ടര്‍ ബി.എസ് ഔസേപ്പച്ചന്റെയും വിനീതയുടെയും മകനാണ് നിര്‍മല്‍.
ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്ന ചൊല്ലും നിര്‍മല്‍ ഔസേപ്പ് തിരുത്തിയെഴുതി. മൂന്നിലും പിഴച്ചുവെങ്കിലും തളരാതെ, നാലാം ചാട്ടത്തില്‍ 329-ാം റാങ്കുമായാണ് നിര്‍മല്‍ കഠിനാധ്വാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. മൂന്നാംതവണ അഭിമുഖം വരെ എത്തിയിരുന്നു.
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിലും തിരുവനന്തപുരം എജ്യുസോണിലുമായി തുടര്‍ച്ചയായ പരിശീലനത്തിന്റെ ഫലമാണ് വിജയം. ഐഎഎസ് ആണ് ഇഷ്ടമെന്ന് നിര്‍മല്‍ പറയുന്നു. ലക്ഷ്യം ജനസേവനം തന്നെ. അപ്പച്ചന്‍ ഔസേപ്പെന്ന ഔസേപ്പച്ചന്‍ തന്നെയാണ് പ്രചോദനം. ലാളിത്യവും ഭവ്യതയും കൈമുതലായുള്ള നിര്‍മല്‍ സ്വയംവിലയിരുത്തലാണ് കരിയറിന്റെ ഭാവി നിശ്ചയിക്കുന്നതെന്ന അഭിപ്രായക്കാരനാണ്. ഏതു തൊഴിലെടുത്താലും അതില്‍ സേവനത്തിന്റെ മുദ്ര ചാര്‍ത്താന്‍ ശ്രമിക്കും. ഡോക്ടറായാലും എന്‍ജിനീയറായാലും ഐഎഎസുകാരനോ ഐടി ജീവനക്കാരനോ ആരായാലും തന്റെ സേവനവും കരുതലും കാത്തിരിക്കുന്നവരുണ്ടെന്ന ചിന്തയാണ് ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടതെന്നും നിര്‍മലിന് അഭിപ്രായമുണ്ട്.
തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് നേടിയത്. പിന്നീട് സിവില്‍ സര്‍വീസ് മോഹം കാരണം ആ മേഖല ഉപേക്ഷിച്ചു. ആലപ്പുഴയുടെയും കേരളത്തിന്റെയും അഭിമാനമായി മാറിയ നിര്‍മലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്കി അഭിനന്ദിച്ചു. നിര്‍മലിന്റെ സഹോദരി നിവേദ്യ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. തുമ്പോളി സെന്റ് തോമസ് ഇടവകാംഗമാണ് നിര്‍മല്‍ ഔസേപ്പ്.


Tags assigned to this article:
iasnirmal ousepachan

Related Articles

മൊണ്‍. പോള്‍ ആന്റണി മുല്ലശ്ശേരി രാജ്യത്തിനും മാതൃക: എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി

കൊല്ലം രൂപതയുടെ 4-ാമത് തദ്ദേശിയ മെത്രാനായി 18.04.2018 ല്‍ പോപ്പ് ഫ്രാന്‍സീസ് നിയമിച്ച റവ.മോണ്‍. പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം 2018 ജൂണ്‍ 3ന്. മെത്രാഭിഷേക ചടങ്ങുകളുടെ

ElA പിൻവലിക്കുക, പ്രകൃതിയെ സംരക്ഷിക്കുക

കോവിഡിനിടയിൽ പ്രകൃതിയെ നശിപ്പിക്കാൻ അതിലൂടെ നമ്മെ നശിപ്പിക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ ഇന്നാണ് അവസാന ദിവസം പ്രതികരിക്കാൻ മറക്കരുത്… EIA 2020 നോട്ടിഫിക്കേഷൻ എതിർത്തു കൊണ്ട്eia2020-moefcc@gov.inഎന്ന

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*