സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത

സിസ്റ്റര്‍ മേരി കെല്ലര്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ലോകത്തെ ആദ്യ വനിത

കാലിഫോര്‍ണിയ: ലോകത്ത് ആദ്യമായി കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ വനിത ഒരു കത്തോലിക്കാ കന്യാസ്ത്രീയാണെന്ന വസ്തുത അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് കംപ്യൂട്ടര്‍ മേഖല അപ്രാപ്യമായൊരു കാലത്താണ് ‘സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടുന്നത്. 1965ലാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി ലഭിക്കുന്നത്. ഇതോടെ അമേരിക്കയിലും ലോകത്തും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ ആദ്യ വനിതയായി സിസ്റ്റര്‍ മേരി മാറി.

1914ല്‍ ഒഹിയോയിലാണ് സിസ്റ്റര്‍ മേരിയുടെ ജനനം. 1940ല്‍ നിത്യവ്രത വാഗ്ദാനം നടത്തിയ ശേഷം സിസ്റ്റര്‍, കണക്കില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും, കണക്കിലും സയന്‍സിലും മാസ്‌റ്റേഴ്‌സ് ഡിഗ്രിയും കരസ്ഥമാക്കി. വെറുമൊരു കമ്പ്യൂട്ടര്‍ വിദഗ്ധ എന്നതിലുപരി വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ആഗ്രഹിച്ചിരുന്നൊരു വനിതയായിരുന്നു സിസ്റ്റര്‍ മേരി. 1960ലാണ് സിസ്റ്റര്‍ മേരി വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാലയില്‍ ചേരുന്നത്. മിഷിഗണിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലും, ഡാര്‍ട്ട്മൗത്ത് കോളേജിലും സിസ്റ്റര്‍ തന്റെ പഠനം പൂര്‍ത്തിയാക്കി.

ഡാര്‍ട്ട്മൗത്ത് കോളേജ് തങ്ങളുടെ കമ്പ്യൂട്ടര്‍ സെന്ററില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയതാണ് സിസ്റ്റര്‍ മേരിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുവാന്‍ അവസരമൊരുക്കിയത്. ഇത് ബേസിക്ക് (BASIC) എന്ന കമ്പ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുന്നതില്‍ പങ്കാളിയാകുവാന്‍ സിസ്റ്റര്‍ മേരിക്ക് വഴിയൊരുക്കി. ബേസിക്കിന് മുന്‍പ് ഗണിതശാസ്ത്രജ്ഞര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും മാത്രമായിരുന്നു തങ്ങളുടെ രീതിയിലുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആര്‍ക്കും പഠിക്കാവുന്ന ഒരു കമ്പ്യൂട്ടര്‍ ഭാഷയായിരുന്നു ബേസിക്ക്.

‘ഇന്‍ഡക്ടീവ് ഇന്‍ഫറന്‍സ് ഓണ്‍ കമ്പ്യൂട്ടര്‍ ജെനറേറ്റഡ് പാറ്റേണ്‍സ്’ എന്ന പേരില്‍ സി.ഡി.സി ഫോര്‍ട്രാന്‍ 63 യിലാണ് സിസ്റ്റര്‍ തന്റെ പി.എച്ച്.ഡി ക്ക് വേണ്ട പ്രബന്ധം തയ്യാറാക്കിയത്. ഇയോവയിലെ ക്ലാര്‍ക്ക് കോളേജില്‍ ഒരു കമ്പ്യൂട്ടര്‍ വിഭാഗവും സിസ്റ്റര്‍ മേരി സ്ഥാപിച്ചു. 20 വര്‍ഷക്കാലം സിസ്റ്റര്‍ അതിന്റെ ഡയറക്ടറായി സേവനം ചെയ്തു. ജനങ്ങളെ സമര്‍ത്ഥരും, സ്വയമായി ചിന്തിക്കുവാന്‍ കഴിവുള്ളവരുമാക്കുന്ന ഒരു കാലഘട്ടമായിരുന്നു സിസ്റ്ററിന്റെ സ്വപ്നം. കൃത്രിമ ബുദ്ധിക്ക് പുറമേ ജനങ്ങള്‍ക്ക് അറിവ് നേടുന്നതിനു സഹായിക്കുവാന്‍ കമ്പ്യൂട്ടറിന് കഴിയുമെന്നും, കാലം ചെല്ലുംതോറും പക്വമതികളായ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുമെന്നും ഇത്തരത്തിലുള്ള പഠനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുമെന്നും പ്രവചിച്ച സിസ്റ്റര്‍ മേരി കെന്നെത്ത് കെല്ലര്‍ 1985 ജനുവരി 10നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

കടപ്പാട്: പ്രവാചകശബ്ദം

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadamnewsjeevandaadamonline

Related Articles

ലാല്‍ കോയില്‍പറമ്പില്‍, മത്സ്യത്തൊഴിലാളി നേതാവും സമരനായകനും

  ഫാ. ജെയിംസ് കുലാസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തില്‍ നിന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷനിലേക്ക് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (കെഎസ്എംടിഎഫ്) നേതൃത്വരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന് ലാല്‍ കോയില്‍പ്പറമ്പില്‍ നമ്മോട് വിട പറഞ്ഞു.

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം.

വത്തിക്കാന് അത്‌ലറ്റിക് ടീം

വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്‍, മ്യൂസിയം ജീവനക്കാര്‍,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*