സി ലൂസിക്ക് എന്റെ ഭവനത്തിലേക്ക് സ്വാഗതം

സി ലൂസിക്ക് എന്റെ ഭവനത്തിലേക്ക്  സ്വാഗതം

പുറത്താക്കപ്പെട്ട ‘സിസ്റ്റർ’ ലൂസി കളപ്പുരക്ക് അഭയം നൽകാൻ ഞാൻ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞിരുന്നു….

അതുകണ്ട ചിലർ എന്നെ വിളിച്ചു, msg അയച്ചു, പലർക്കും കൺഫ്യൂഷൻ ഞാൻ എന്തിനുള്ള ഒരുക്കമാണ്? എന്നാണ് ചിലർ ചോദിച്ചത്…..

തീക്കൊള്ളി കൊണ്ട് പുറം ചൊറിയാണോ? എന്നുവരെ ചോദിച്ചു…. (സഭയും സഭാ സവിധാനങ്ങളെ കുറിച്ച് അറിവുള്ളവർ )

മറ്റും ചിലർ എന്റെ ആ പ്രസ്താവനയോട് വളരെ നല്ലത് എന്നു പ്രതികരിച്ചു, മാതൃകാപരം എന്നും . (സഭയെയും സഭാ സവിധാനങ്ങളെ കുറിച്ച് വല്ല്യ പുടിയില്ലാത്തവർ )

എന്നാൽ എന്റെ നിലപാടിൽ മാറ്റമില്ല…..

കേറി കിടക്കാൻ വീടില്ലാതെ തെരുവിൽ അലയേണ്ട സാഹചര്യമുണ്ടായാൽ നിങ്ങൾക്ക് ഒരു താമസ സൗകര്യം ഒരുക്കി തരാൻ എനിക്ക് സാധിക്കും.

പാലക്കാട്ടേക്ക് വന്നാൽ മതി, എന്റെ വീട്ടിലേക്കു

എന്റെ വീട്ടിൽ താമസിക്കുമ്പോൾ  ചിലകാര്യങ്ങൾ ശ്രദ്ധിക്കണം

1, രാത്രി എട്ടു മണിക്ക് മുമ്പ് സന്ധ്യാപ്രാർത്ഥനക്കു നടക്കണം, വീട്ടിലുണ്ടെങ്കിൽ നിർബന്ധമായും പങ്കെടുക്കണം.

2, അത്താഴം സന്ധ്യാപ്രാർത്ഥന കഴിഞ്ഞു മാത്രമേ തരികയുള്ളു.

3, എവിടെപ്പോയാലും രാത്രി 11 മണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തണം…..

4, പുറത്തുപോകുമ്പോൾ എവിടേക്കു പോകുന്നുവെന്നും എപ്പോൾ തിരിച്ചുവരുമെന്നും കൃത്യമായി പറയണം,

5, വൈകി വന്നാൽ ഭക്ഷണം എടുത്ത് തന്നെ ചൂടാക്കി കഴിക്കുകയും പത്രം കഴുകി വെക്കുകയും,
പുറത്തുനിന്ന് കഴിച്ചിട്ടാണ് വരുന്നത് എങ്കിൽ നിങ്ങൾക്ക് വേണ്ടി വെച്ച് ഭക്ഷണം പിറ്റേദിവസം സഹോദരി ചൂടാക്കി കഴിക്കണം.
( കാരണം ഭക്ഷണം കഴിക്കാൻ ഉള്ളത്, അത് വേസ്റ്റ് സമ്മതിക്കില്ല.)

6, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

7, പറ്റുന്ന ദിവസങ്ങളിൽ എല്ലാം വി. കുർബാന അർപ്പിക്കാൻ പോണം,

(N B:,ഞങ്ങൾ എല്ലാരും കൂടെ പള്ളിയിൽ പോകുമ്പോൾ വീട് പൂട്ടിയിട്ടാണ് പോകുക.അടുക്കള വാതിൽ അകത്തു നിന്നും തുറക്കാം, നിങ്ങൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞങ്ങളെ കണ്ടില്ല എങ്കിൽ ഉടനെ പോലീസിനെ വിളിച്ചു പൂട്ടിയിട്ടു എന്നു പരാതി പറയരുത്… )

8, നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും വീട്ടിലേക്കു വരികയാണെങ്കിൽ അതു ഞാനും കൂടെ അറിയണം.

എന്റെ വീട്ടിലെ എല്ലാം അംഗങ്ങളും പാലിക്കുന്ന ഈ രീതികളോട് പൊരുത്തപ്പെടാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് എന്റെ വീട്ടിലേക്കു വരാം. അതിനു മുൻപ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം, നിങ്ങളുടെ വീട്ടുകാരുടെ സമ്മതവും വേണം, (കാലം മഹാ മോശമാണെ 😉😉)

അതുകൊണ്ട് എവിടെയും ഒന്നും ശരിയായില്ലെങ്കിൽ നേരെ ഇങ്ങോട്ട് പോര്.

അതായതു ഇപ്പോൾ താമസിക്കുന്ന മഠത്തിലെ പോലെ ലൂസി ചേച്ചിക്ക് വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കാൻ പറ്റില്ല.

ഏതായാലും നിങ്ങൾക്ക് അഭയമൊരുക്കാൻ തയ്യാറായ ആളെന്ന നിലയിൽ

ചിലകാര്യങ്ങൾ ലൂസി സിസ്റ്ററിൽ നിന്നും അറിയണമെന്നാഗ്രഹമുണ്ട്….

സിസ്റ്ററുടെ ഇന്റർവ്യൂ പല മാധ്യമങ്ങളിൽ വന്നത് വായിച്ചു,കണ്ടു. അതിൽ സഹോദരി പറയുന്നു

‘സഭയിൽ ഇപ്പോൾ ക്രിസ്തു ഇല്ല’
എന്നു
എത്രകാലമായി ആവോ ഇത് തിരിച്ചറിഞ്ഞിട്ട്?

ക്രിസ്തു ഇല്ലാത്ത സഭയിൽ പിന്നെ എന്തിനാണ് സഹോദരി നിന്നു കഷ്ടപെടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.!

സഹോദരി, നിങ്ങളെ മഠത്തിലേക്ക് കാർന്നോൻമാർ നേർച്ച നേർന്നു വിട്ടതൊന്നും അല്ലാലോ?
സ്വന്തം ഇഷ്ടത്തിൽ വന്നതല്ലേ, പത്താം ക്ലാസ് വരെ പഠിച്ചു വന്ന നിങ്ങളെ സർക്കാർ ജോലിക്കാരി ആക്കിത്തീർത്തതു ക്രിസ്തുവില്ല എന്ന് പറയുന്ന FCC സഭ തന്നെ ആണല്ലോ അല്ലെ?🤔🤔

കോൺഗ്രിഗേഷന്റെ എല്ലാ നിയമങ്ങളും അറിഞ്ഞു, മനസിലാക്കി ബോധം പൂർവ്വം തന്നെയല്ലെ നിത്യവൃതം എടുത്തത്.?? 🤔🤔

നിങ്ങളുടെ FCC കോൺഗ്രിഗേഷനിൽ ആകെ 7000 ത്തിൽ അതികം സഹോദരിമാർ ഉണ്ടല്ലോ, അവരെല്ലാം ഒരേ നിയമം പാലിച്ചു ജീവിക്കുമ്പോൾ ഒരാൾക്ക് മാത്രം മറ്റൊരു നിയമം എന്നതിൽ എന്താണ് നീതി,?????

സഹോദരിയെ പോലെ എത്ര പേർ സ്വന്തശമ്പളം ഉപയോഗിച്ച് സ്വന്തം കാര്യം മാത്രം നോക്കി, അവിടുത്തെ ചിലവിൽ നിങ്ങളുടെ സന്യാസ സഭയിൽ ഇപ്പോൾ ഉണ്ട് .????

സന്യാസം സ്വീകരിക്കുമ്പോൾ നിങ്ങൾക്കുള്ളതെല്ലാം നിങ്ങളുടെ കോൺഗ്രിഗേഷന്റെ പൊതു സ്വത്തായി അംഗീകരിച്ചിരുന്നില്ലേ???

35,000 രൂപ യിൽ കുറയാത്ത ശമ്പളമുള്ള, സ്വന്തമായി വാഹനവും ഉള്ള, നിരവധി ദൃശ്യമാധ്യമ സുഹൃത്തുക്കൾ ഉള്ള സ്ഥിതിക്ക് മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.

ആരുടെയും മുന്നിൽ തോറ്റു കൊടുക്കരുതു സഹോദരി,

നല്ലൊരു വാടക വീട് എടുക്കണം, അവിടുന്ന് ജോലിക്ക് പോണം, റിട്ടേഡ് ആയാലും പെൻഷൻ കിട്ടും അതോടൊപ്പം ആ വാടക വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ കൂടി തുടങ്ങിയാൽ കാര്യം ഉഷാറാകും.

ഒപ്പം സഹോദരിയുടെ car ടാക്സി ആക്കിയാൽ ഓട്ടവും പോകാം, UBER ബെസ്റ്റാണ്. വേണമെങ്കിൽ ഒരു ഡ്രൈവറെ വെച്ചാൽ മതി.

പിന്നെ എന്തിനു ഭയക്കണം,

നിങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്ക് പ്രയാസമുണ്ടെങ്കിൽ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യണം. ജോലിക്കൊപ്പം കുറച്ച് കൃഷിയും കൂടി ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ജീവിക്കാനുള്ള വരുമാനം കിട്ടും. പിന്നെ പറമ്പിൽ ഇറങ്ങി കിളച്ചു പണിതാൽ കുറെ സൂക്കേട് മാറിക്കിട്ടും (വിയർപ്പിന്റെ സൂക്കേട് പലർക്കും ഉണ്ടേ )

ഞങ്ങൾ സാധാരണക്കാർ ചെയ്യുന്നതു പോലെ കൃഷിയിൽ നിന്നും ലാഭം കിട്ടുന്നതിൽ നിന്ന് പാട്ടം കൊടുത്താൽ മതി.

#നടപിടി

നിങ്ങൾക്കെതിരെ നടപടി ആരംഭിച്ചത് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്യാൻ പോയപ്പോൾ മുതൽ ആണെന്ന് സഭയെകുറിച്ചും, അതിലെ സന്യാസജീവിതത്തെ കുറിച്ചും വല്ല്യ പിടിയില്ലാത്ത (ആട്ടിൻ കാട്ടമേത് കൂർക്കഏതു എന്നറിയാത്ത ) ചാനലുകളിലും ഓൺലൈനിലും ഇരുന്നു തള്ളിയാൽ മതി.കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനാണ് സിസ്റ്ററിനെ പുറത്താക്കിയത് എന്നു അന്തവും കുന്തവും ഇല്ലാത്ത ചാനലിൽ ഇരുന്നു പറഞ്ഞാൽ കുറച്ചു പേര് വിശ്വസിക്കും.

പക്ഷെ കാര്യങ്ങൾ അതല്ല എന്നു വ്യക്തമാണ്

ഫ്രാങ്കോ കേസ് അടുത്തകാലത്താണ് കിട്ടിയ ഒരു ചാൻസ് നിങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു എന്ന് മാത്രം.

നിങ്ങളെക്കാൾ വലിയ നിലയിൽ ആ സമരം ചെയ്ത സിസ്റ്റർമാർ എല്ലാവരും ഇപ്പളും അവരുടെ സന്യാസ സഭയിൽ തന്നെ ഉണ്ട്. ആ സമരത്തെ പിന്തുണച്ച എന്റെ സുഹൃത്തുക്കളായ പല വൈദീകരും ഇപ്പോൾ സഭയിലുണ്ട് എന്നു എനിക്ക് ബോധ്യമുള്ളതാണ്.

മൂന്നു വർഷത്തിനു മേലെ ആയല്ലോ സഹോദരിയോട് സന്യാസ സഭയിൽ നിന്നും ജീവിത ശൈലിയിൽ തിരുത്തലുകൾ ആവശ്യപെടുന്നു, മുന്നറിയിപ്പ് തരുന്നു,അനുസരണം എന്ന മൂല്യമാവശ്യപെടുന്നു.

ഏഴായിരത്തിൽ അധികം സിസ്റ്റർ മാർ സഹോദരിയുടെ സന്യാസ സഭയിൽ (കോൺഗ്രിഗേഷൻ )ഇപ്പോൾ ഉണ്ടല്ലോ, അവർക്കൊന്നും ഇല്ലാത്ത ഒരു പ്രശ്നം ലൂസിക്ക് മാത്രം ഉണ്ടെങ്കിൽ തിരുത്തേണ്ടത് സഭയല്ലാ സഹോദരി ആണ് എന്നു ഞാൻ മനസിലാക്കുന്നു.

നിങ്ങളുടെ കോൺഗ്രിഗേഷനിൽ സഹോദരി നിത്യവൃതം എടുക്കുമ്പോൾ അംഗീകരിച്ചു പ്രതിജ്ഞ ചെയ്ത നിയമത്തിനും അധികാരികൾക്കും കീഴിൽ ജീവിക്കാൻ കടപ്പെട്ട ആളുമാണ് നിങ്ങൾ.അപ്രകാരം ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാന്യതയുള്ളവർ ചെയ്യുക പുറത്തുപോകുക എന്നതല്ലേ,

ചോദ്യങ്ങൾ ചോദിച്ചതിൽ വിഷമം വിചാരിക്കരുത്,5 ഇൽ അധികം സിസ്‌റ്റർ മാരുള്ള ഒരു കുടുമ്പത്തിലെ അംഗം എന്ന നിലയിൽ എനിക്ക് ചേച്ചിയെ പോലെയാണ് ലൂസി ചേച്ചി

എന്റെ വീട്ടിലേക്കു വരികയാണെങ്കിൽ നേരത്തെ അറിയിക്കണം, ശമ്പളം ഉള്ള ആളായതുകൊണ്ടു ഭക്ഷണം, കരണ്ട് ചാർജ് എന്നിവ share ചെയ്യാൻ മനസുണ്ടാകണം…….

NB :സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്രം, തുടങ്ങിയവ വലിയ വായിൽ സംസാരിക്കുന്നവരുടെ ശ്രദ്ധക്ക് : സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്നതല്ല, മറിച്ചു മറ്റുള്ളവരോട് സഹകരിച്ചു പങ്കുവെച്ചു ജീവിക്കുക എന്നതാണ്.

____________ ____________ _____________

കത്തോലിക്കാ സഭയെയും സന്യാസത്തെയും കുറിച്ച് ആഴത്തിൽ അറിയാത്തവർ മനസിലാക്കാൻ കുറച്ചു കാര്യങ്ങൾ കൂടെ ചേർക്കുന്നു.

22 വ്യക്തി സ്വതന്ത്ര സഭകൾ ചേർന്ന ആഗോള കത്തോലിക്കാസഭയെ നയിക്കുന്നത് പോപ്പ് ഫ്രാൻസിസ് ആണ്

അതിൽ കേരളത്തിലുള്ള 3 വ്യക്തിസഭകൾ ആണ്, റീത്തുകൾ എന്നു പൊതുവിൽ അറിയപ്പെടും.

സീറോ മലബാർ സഭ, (14 രൂപതകൾ )
മലങ്കര കത്തോലിക്കാ സഭ, (6രൂപതകൾ ) ലത്തീൻ കത്തോലിക്കാ സഭ(12രൂപതകൾ)

അതിൽ ഓരോ രൂപയുടെയും കീഴിലാണ് ഇടവകകൾ ഉണ്ടാവുക

ഒരു ഇടവക എന്നുള്ളത് അതാതു പ്രദേശത്തെ വിശ്വാസികൾ കത്തോലിക്കാസഭ, രൂപതാ എന്നിവയുടെ നിയമസംഹിതക്കും രാജ്യത്തിന്റെ പൊതു നിയമത്തിനും അനുസരിച്ചു ജീവിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്.

അവിടെ ഒരു വികാരി അച്ഛൻ ഉണ്ടാവും അദ്ദേഹത്തെ സഹായിക്കാൻചിലയിടങ്ങളിൽ സഹവികാരിമാർ ഉണ്ടാവും, കൈക്കാരന്മാർ ഉണ്ടാവും വിശ്വാസ പരിശീലനത്തിന് ഉള്ള അധ്യാപകർ ഉണ്ടാവും. ഇരുപതോ മുപ്പതോ അംഗങ്ങൾ ചേർന്ന് കുടുംബയൂണിറ്റുകൾ ഉണ്ടാവും അതിനു സെക്രട്ടറി പ്രസിഡണ്ട് മുതലായ സംവിധാനങ്ങൾ ഉണ്ടാവും.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭക്തസംഘടനകൾ ഉണ്ടാവും.

ഇത്തരത്തിൽ പത്ത് പതിനഞ്ച് ഇടവകകൾ ചേരുന്നതാണ് ഒരു ഫൊറോന.

ഇവയെല്ലാം കൂടിച്ചേരുമ്പോഴാണ് രൂപത സംവിധാനം ആകുക രൂപതയെ നയിക്കുന്നത് ബിഷപ്പാണ്, ബിഷപ്പ് തനിയെ അല്ല അതിന് വികാരി ജനറൽ എന്ന ഉത്തരവാദിത്വ പദവികൾവഹിക്കുന്ന വൈദീകർ ഉണ്ട്.
സഭാപരമായ കാര്യങ്ങൾക്ക് തർക്കങ്ങളോ മറ്റു വിഷയങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള സഭാകോടതി ഉണ്ട്, ഒരു രൂപതയുടെ പൊതു കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക പാസ്റ്ററൽ കൗൺസിൽ ഉണ്ടാകും, കൗൺസിലിൽ അംഗമാവുക എല്ലാ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആളുകളാണ്.

ഇനി പറയുവാൻ ആഗ്രഹിക്കുന്നത് വിവിധ കോൺഗ്രിഗേഷൻ(സന്യാസസഭ ) നെക്കുറിച്ചാണ്

വൈദികർക്കുവേണ്ടി വിവിധ കോൺഗ്രിഗേഷനുകൾ നിലവിലുണ്ട് ജസ്യൂട്ട് എന്ന ഈശോസഭ, കപ്പൂച്ചിൻ സഭ സിഎംഐ സഭ ഫ്രാൻസിസ്കൻ സഭ എന്നിങ്ങനെ

CSC,ഹോളി ഫാമിലി,CMC, FCC,OP, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി വിവിധ പേരുകളിൽ ആതുരസേവനം, വിദ്യാഭ്യാസം, സാമൂഹിക സേവനം, കുടുംപ പ്രേഷിതത്വം, അഗതി അനാഥ സംരക്ഷണം തുടങ്ങി പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളും നിയമാവലിയും ആയി സ്ത്രീകൾക്ക് വേണ്ടിയുള്ള സന്യാസ സഭ സമൂഹങ്ങളും ഉണ്ട്.

സാധാരണ വൈദികൻ/കന്യാസ്ത്രി ആകുവാൻ വേണ്ടി പത്താം ക്ലാസ് കഴിയുമ്പോഴാണ് കുട്ടികൾ തയ്യാറാവുക തുടർന്നുള്ള പ്ലസ് ടു ഡിഗ്രി മുതലായ പഠനങ്ങളെല്ലാം സെമിനാരി / മഠങ്ങളിൽ ആണ് നടക്കുക

പഠിക്കാൻ കഴിവുള്ള ഒരാളെ അത് എത്ര വലിയ തരത്തിലുള്ള പഠനങ്ങൾ ആണെങ്കിലും നൽകി വളർത്തുവാൻ സന്യാസസഭ ശ്രമിക്കാറുണ്ട്. പ്രായപൂർത്തി ആയതിനുശേഷം സന്യാസസഭയുടെ നിയമാവലി അംഗീകരിച്ച തുടർന്ന് ജീവിക്കാം എന്ന് ഉറപ്പുള്ള ആളുകളുടെ മാത്രമാണ് വൈദികൻ /കന്യാസ്ത്രീയായി തീരുന്നത്. അത് പ്രാർത്ഥനാ പരവും ആത്മീയവും ദൈവവിശ്വാസവും ആയിട്ടുള്ള കാര്യമാണ്.

പുറമേ നിന്ന് നോക്കുമ്പോൾ അത് മനസ്സിലാക്കാൻ പ്രയാസമാണ്.

വൈദികനാകാൻ കുറഞ്ഞത് 12 വർഷത്തെ പഠനങ്ങൾ ആവശ്യമുണ്ട്. കന്യാസ്ത്രീമാർ ആയിത്തീരുവാൻ ഏറ്റവും കുറഞ്ഞത് അഞ്ചു വർഷത്തെ പഠനങ്ങളും.

സ്വമനസ്സാലെ തീരുമാനിക്കാത്ത ആരെയും ഒരു കാരണവശാലും ഇത്തരം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ തിരഞ്ഞെടുക്കാറില്ല.

ഇവർക്ക് എപ്പോൾ വേണമെങ്കിലും ഈ സ്ഥാനങ്ങളും പദവികളും കളും ഉപേക്ഷിച്ച് സ്വാഭാവിക ജീവിതം നയിക്കാൻ സാധിക്കും അതുകൊണ്ട് അവർ കത്തോലിക്കാ സഭയിൽ നിന്ന് പുറത്താകില്ല. എന്നാൽ അവർ ആയിരുന്ന സന്യസ്ത സഭയിൽ നിന്ന് പുറത്തു പോകും. പഠനം നടക്കുന്ന കാലഘട്ടത്തിലും പഠനശേഷം വൈദികനും കന്യാസ്ത്രീയുമായി അതിനുശേഷവും തങ്ങൾക്ക് തുടരാൻ താൽപര്യമില്ലാതെ നിരവധിപേർ ജീവിതം ഉപേക്ഷിച്ച് സ്വാഭാവിക കുടുംബജീവിതത്തിലേക്ക് പോവാറുണ്ട്.

എല്ലാ സന്യസ്ത സഭകൾക്കും വ്യക്തമായ നിയമമുണ്ട് സന്യസ്ത പാലിക്കേണ്ട ചിട്ടവട്ടങ്ങളുണ്ട് സാമ്പത്തികകാര്യ ക്രമങ്ങൾ ഉണ്ട്.

കന്യാസ്ത്രീ മാരുടെ കാര്യത്തെ കുറിച്ചാണ് ഇനി പറയുക

കത്തോലിക്കാ സഭയിൽ അംഗങ്ങളായ വനിതകൾക്കാണ് കന്യാസ്ത്രീയായി ജീവിക്കാൻ സാധിക്കുക അതിനുവേണ്ടി അവർക്കിഷ്ടമുള്ള സഭയെ തിരഞ്ഞെടുക്കാം പ്രാർത്ഥനാ പരമായ ജീവിതവും സഭയുടെ നിയമങ്ങളും ചട്ടങ്ങളും സന്യാസസഭയുടെ നിയമങ്ങളും ചട്ടങ്ങളും ഒരേപോലെ പാലിച്ച ഒരു കൂട്ടം ആളുകൾ ഒന്നിച്ച് ഒരേ ചിന്തയോടെ ജീവിക്കുന്ന സംവിധാനമാണ് ഓരോ കന്യാസ്ത്രീ മഠങ്ങൾ.

അവർക്ക് അവരുടെ തന്നെ ജനാധിപത്യമായ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുണ്ട്, (പ്രൊവിൻഷ്യൽ, ജനറലാൾ ) അവരാണ് സന്യാസ സഭയെ നയിക്കുന്നത്, അവരുടെ ഭരണ -സാമ്പത്തിക കാര്യങ്ങളിൽ വൈദീകരോ, ബിഷപ്പോ, രൂപതയോ ഇടപെടാറില്ല. എന്നാൽ വിശ്വാസ പരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശം ഉണ്ട്.

കന്യാസ്ത്രി മാരിൽ ഡോക്ടർമാർ നേഴ്സുമാർ അധ്യാപകർ പ്രിൻസിപ്പൽമാർ സോഷ്യൽ വർക്കർമാർ അക്കൗണ്ടന്റ് മാർ അഡ്വക്കേറ്റും തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്യുന്ന ആളുകൾ ഉണ്ട്, ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവരും ഉണ്ട്. ഉദാ :അനാഥ ശാല, വൃദ്ധ സദനം, മദ്യം -മയക്കു മരുന്ന് പുനരധിവാസ സ്ഥാപനങ്ങൾ കൗൺസിലിംഗ് സെന്ററുകൾ പ്രാർത്ഥനാജീവിതം ധ്യാന കാര്യങ്ങൾ മറ്റു സഹായങ്ങൾ സമൂഹത്തിൽ ചെയ്തു ജീവിക്കുന്ന ആളുകൾ ധാരാളമുണ്ട്.

ഇവരിൽ രോഗികളുണ്ട് സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവരുണ്ട് കിടപ്പുരോഗികൾ ഉണ്ട്

മേല്പറഞ്ഞ എല്ലാവരുടെയും ചിലവുകൾ ഇവർ ഒന്നിച്ച് പങ്കു വെക്കുന്നു.

ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ഡോക്ടറും 50,000 ശമ്പളം കിട്ടുന്ന ടീച്ചറും, ഒരു വരുമാനവും ഇല്ലാതെ രോഗിയായി കിടക്കുന്ന കന്യാസ്ത്രീയും ഉൾപ്പെടെ എല്ലാവർക്കും സന്യാസ സഭയിൽ തുല്യ അവകാശവും അംഗീകാരവും ആണുള്ളത് എല്ലാവർക്കും ഒരേ വസ്ത്രമാണ് എല്ലാവർക്കും ഒരേ നിലവാരമുള്ള ചെരുപ്പുകൾ ആണ് എല്ലാവർക്കും അവരുടെ ആരോഗ്യത്തിനുതകുന്ന ഭക്ഷണങ്ങളാണ് നൽകുക

കൂടുതൽ സമ്പാദിക്കുന്ന ആളുകൾ കൂടുതൽ ആനുകൂല്യങ്ങളും സമ്പാദിക്കാൻ സാധിക്കാത്ത ആളുകൾക്ക് ഒരു അവകാശങ്ങൾ ഇല്ല എന്നതല്ല സന്യാസ സഭയുടെ രീതി, ഓരോ സന്യാസ സഭകകളും വ്യത്യസ്ത വസ്ത്രങ്ങളാണ് ധരിക്കാറു. തങ്ങൾക്ക് സ്വകാര്യസ്വത്തല്ല എല്ലാം പൊതുവായി എല്ലാവർക്കും വേണ്ടി ഉപയോഗിക്കുന്നു, രോഗികൾ ആയാൽ ഇതേ സന്യാസ സഭ തന്നെയാണ് ഇവരെ സംരക്ഷിക്കുക. കൂടാതെ ഇവരുടെ സന്യാസസഭയുടെ കീഴിൽ തന്നെ അനാഥാലയങ്ങളും ആശ്രമങ്ങളും ഒക്കെ ഉണ്ട് അവിടത്തെ കാര്യങ്ങളും അവരുടെ വരുമാനത്തിൽ നിന്നും ഒക്കെയാണ് നടത്തിക്കൊണ്ടു പോവുക. സന്മനസ്സുള്ള ആളുകളുടെ സഹായം ഇതിനു ലഭിച്ചതായി ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

ഇവരുടെ പൊതുവായ ആവശ്യത്തിനു വേണ്ടി ഒരു വാഹനം വാങ്ങണം എന്ന് ഉണ്ടെങ്കിൽ പോലും കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമാണ് വാഹനം വാങ്ങുക അല്ലാതെ സ്വന്തം വരുമാനം ഉപയോഗിച്ച് സ്വന്തമായി വാഹനം വാങ്ങാൻ സ്വന്തമായി സൗകര്യംപോലെ യാത്ര ചെയ്യാനോ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കുവാൻ ഒന്നും ഇവിടെ അവകാശമില്ല കാരണം ഇവർ എല്ലാവരും ഏക ലക്ഷ്യത്തോടുകൂടി വിശ്വസിച്ച് ഒരേ മനസ്സോടുകൂടി മുന്നോട്ടു പോകണമെന്ന ആഗ്രഹം മാത്രം ജീവിക്കുന്നവരാണ്.

ഇത് വിശ്വാസ ജീവിത നയിക്കുന്ന, അനുസരണ, ദാരിദ്രം, ബ്രഹ്മചര്യം എന്നിവ പാലിക്കുന്ന സ്രേഷ്ടമായ ഒരു ജീവിത ശൈലി ആണ്.

കത്തോലിക്കാ വിശ്വാസികൾ ഇവർക്കു വലിയ ബഹുമാനവും അംഗീകാരവും ആണ് നൽകുക……

ഒന്നൂടെ…..

ഒരു മാവിലെ മാങ്ങയുടെ ഗുണനിലവാരം പരിശോധിക്കുന്നത് അതിലെ പുഴു കുത്തിയ മാങ്ങാ നോക്കിയിട്ടല്ല.

വിശ്വാസ ജീവിതത്തിൽ നിന്നും വ്യതി ചലിക്കുമ്പോൾ ധാർഷ്ട്യം, പക,വൈരാഗ്യം,എന്നിവ നിറഞ്ഞു എളിമ, ത്യാഗം, ക്ഷമ, സ്നേഹം എല്ലാം നശിക്കുന്നു.


Related Articles

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

  കോട്ടയം : വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വി.എസ്.എസ്.എസ്- ന്റെ അറുപതാം വാർഷിക ദിനാചാരണം ഒക്ടോബർ രണ്ടിന്   സൊസൈറ്റിയുടെ കേന്ദ്ര കാര്യാലയമായ കോട്ടയം കീഴ്ക്കുന്ന് 

മൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്‍

ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*