സുഗതകുമാരി ടീച്ചറിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ നിര്യാണം പ്രകൃതിക്കും മനുഷ്യ സമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാമൂഹ്യ തിന്മകള്ക്കും പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്കുമെതിരെ സന്ധിചെയ്യാത്ത ടീച്ചറിന്റെ പ്രവര്‍ത്തന ശൈലി ജാതിമത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു നില്ക്കാന് പ്രേരിപ്പിക്കുന്നതായിരുന്നു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിദ്ധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടേയും അമ്മയുടെയും ആത്മാര്‍ത്ഥ സുഹൃത്തിന്റെയും നഷ്ടബോധം സൃഷ്ടിക്കുന്നു.
എന്നും ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹവായ്പോടെ എന്നെ അനുഗ്രഹിച്ചിരുന്ന ടീച്ചറിന്റെ വേര്‍പാട് വ്യക്തിപരമായി എന്നില്‍ നഷ്ടബോധം ഉളവാക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ടീച്ചറിന്റെ ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ്
ചരിത്രപുരുഷനായ പത്രാധിപര്‍ പി. സി വര്‍ക്കി
ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് അന്‍പതിലധികം വര്‍ഷം പത്രാധിപരായിരുന്ന എത്രപേര്‍ ഉണ്ടെന്ന സ്വന്തം ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്റെ അന്വേഷണം തുടരുന്നുണ്ട്. സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി. വര്‍ക്കി മാത്രമാണ്
നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ
അരൂർ: നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ പറഞ്ഞു. ആലപ്പുഴ രൂപത മാസ് മീഡിയ കമ്മീഷൻ സംഘടിപ്പിച്ച