സുപ്രീംകോടതിവിധി വേദനാജനകം -ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം

സുപ്രീംകോടതിവിധി വേദനാജനകം -ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ദയാവധത്തിന്‌ ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമെന്ന്‌ കെസിബിസി പ്രസിഡന്റ്‌ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുള്ള മരണം പൗരഭരണഘടനാവകാശമെന്ന്‌ പരാമര്‍ശിക്കുന്ന കോടതി ഉപാധികളോടെ മരണം അനുവദിക്കുന്നത്‌ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്‌. ജീവന്റെ അവകാശം ദൈവത്തിനാണ്‌. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെയോ പേരില്‍ വധിക്കുന്നത്‌ മനുഷ്യസ്‌നേഹികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളോടെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത്‌ സ്വസ്ഥമായ ഒരു മരണം അനുവദിക്കുന്നതിനു പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതിവിധി ദൂരവ്യാപകമായ വിപത്തുകള്‍ക്ക്‌ ഇടവരുത്തുമെന്ന്‌ കെസിബിസി പ്രസിഡന്റ്‌ പറഞ്ഞു. ഒരു വ്യക്തിയുടെ താല്‍പര്യം അനുസരിച്ച്‌ ആ വ്യക്തിക്ക്‌ ഉപാധികളോടെ മരണം ആകാമെന്ന്‌ പറയുന്ന കോടതി മരണപത്രമില്ലെങ്കില്‍ ബന്ധുക്കള്‍ക്ക്‌ കോടതിയെ സമീപിക്കാമെന്ന്‌ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും ആര്‍ച്ച്‌ബിഷപ്‌ ഡോ. സൂസപാക്യം പ്രസ്‌താവനയില്‍ പറഞ്ഞു.


Related Articles

സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം

ശരണം സംയമന പാതയില്‍

കേരളത്തിലെ സാമൂഹിക ജീവിതം ഇത്രമേല്‍ സംഘര്‍ഷഭരിതമാക്കി ശബരിമല തീര്‍ഥാടനത്തിന്റെ ആധ്യാത്മിക ചൈതന്യത്തിന് ഒട്ടും നിരക്കാത്ത അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികള്‍ ആരായാലും അവര്‍ യഥാര്‍ഥ വിശ്വാസികളുടെയോ ഈ നാടിന്റെയോ

വിധിവര്‍ഷം; വിചാരണയുടെയും

”രാജ്യസ്‌നേഹം എന്റെ ആത്മീയ അഭയമല്ല എന്റെ അഭയം മനുഷ്യവംശ മാണ്. ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കാന്‍ രാജ്യസ്‌നേഹത്തെ ഞാന്‍ അനുവദിക്കില്ല” ഇതെഴുതിയത് ദേശീയഗാനം രചിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*