സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം – കെസിബിസി പ്രൊ-ലൈഫ് സമിതി

സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം – കെസിബിസി പ്രൊ-ലൈഫ് സമിതി

എറണാകുളം: സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി പറഞ്ഞു.
സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ധാര്‍മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാധിക്കുകയില്ല. പരസ്പര സമ്മതത്തോടെ സ്വവര്‍ഗലൈംഗികതയാകാം എന്ന രാജ്യത്തെ പരമോന്നതകോടതിയുടെ വിധി ഗൗരവതരമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗം വിലയിരുത്തി.
രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ നിലനില്പിന് പുരുഷനും സ്ത്രീയും വിവാഹത്തിലൂടെ ആരംഭിക്കുന്ന ജീവിതത്തില്‍ ഊന്നിയുള്ള സംവിധാനത്തില്‍ വലിയ പ്രസക്തിയുണ്ട്. ലൈംഗികത കേവലം മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നത് സമൂഹത്തെ വലിയ അരാജകത്വത്തിലേക്കും മൂല്യച്യുതിയിലേക്കും നയിക്കും. ഭിന്നലിംഗക്കാരുടെ ന്യായമായ ആവശ്യങ്ങളും സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളും ഒരുപോലെ കാണുന്നതും വ്യാഖ്യാനിക്കുന്നതും ഉചിതല്ല. പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് എഫ.് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

എസ്എസ്എല്‍സി പരീക്ഷ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴുമൊരു പേടിസ്പ്‌നമാണ്. റിസല്‍റ്റ് വന്നാലും പേടി ഒഴിഞ്ഞുപോകില്ലെന്നുമാത്രം. കുട്ടികളുടെ ഭാവിയെക്കുറിച്ചായിരിക്കും അച്ഛനമ്മമാരുടെ അടുത്ത ഉത്കണ്ഠ. പ്ലസ് ടുവിന് ഏതു കോഴ്‌സ്

കാരുണ്യം നീതിനിഷേധമല്ല

  ‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*