സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ കഠിനംകുളം സെന്റ് വിൻസെന്റ് സ്കൂളിനെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പ് ഇൻർനാഷണൽ ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്.
ഒക്ടോബർ 24 ന് നടക്കുന്ന സുബ്രതോ കപ്പിൽ അണ്ടർ 14 വിഭാഗത്തിൽ കണിയാപുരം സെന്് വിൻസെന്റ് സ്കൂൾ ആണ് കേരളത്തെ പ്രതിനിധികരിച്ച് മത്സരത്തിന് ഇറങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്ത് നിന്നുള്ള ഓഖി ബാധിതരായ കുട്ടികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളായ 22 പേരും ഇവരുടെ പരിശീലകൻ ക്ളെയൊഫാസ്, സ്കൂൾ പി. ടി ടീച്ചർ പ്രസന്ന, ടീം മാനേജർ ശ്രീ ജോബിൻ എന്നിവരാണ് യാത്ര സംഘത്തിലുള്ളത്. ഓഖിയിൽ നിന്നും ഇനിയും മുക്തമാകാത്ത തിരുവനന്തപുരത്തെ തീരപ്രദേശത്തിന് സുബ്രതോ കപ്പ് സംസ്ഥാന കീരീടവും ഇൻർനാഷണൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും വലിയൊരു ആശ്വാസവും സന്തോഷവുമാണ് നല്കിയിരിക്കുന്നത്.