സെന്റ്. ആന്റണീസ് ദേവാലയം, അത്താണി രജത ജൂബിലി നിറവിൽ

വരാപ്പുഴ അതിരൂപതയിലെ കാക്കനാട് അത്താണി സെന്റ്. ആന്റണീസ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 30 ന് അവസാനിക്കും. ഇടവക മധ്യസ്ഥനായ വി.അന്തോനീസിന്റെ തിരുനാളിന് ആരംഭം കുറിച്ച് 28 ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടികയറ്റും.ഞായറാഴ്ച നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് അതിരുപത ചാൻസലർ ഫാ.എബിജിൻ അറക്കൽ മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലി മധ്യേ അത്താണി ദേവാലയത്തെ സ്വതന്ത്ര്യ ഇടവകയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മെത്രാപ്പോലീത്തയുടെ കൽപ്പന ചാൻസലറച്ചൻ വായിക്കും. പ്രളയ ബാധിതരായ കേരളത്തിലെ സഹാദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തികച്ചും ലളിതമായിട്ടാണ് ജൂബിലി ആഘോഷങ്ങളും തിരുനാളും ആചരിക്കുന്നത്. 1993 സെപ്റ്റംബർ 28-ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കലാണ് ദേവാലയം ആശീർവദിച്ചത്.
Related
Related Articles
സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സ്ത്രീശാക്തീകരണം അനിവാര്യം -ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: മാതൃത്വം അനുഗ്രഹീതമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി(ഇഎസ്എസ്എസ്) അന്തര്‍ദേശീയ വനിതാ
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാ സിനഡ് തുടരുന്നു
കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാ സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ ദിവ്യബലിക്കു തലശേരി
ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?
ഫാ. പയസ് പഴേരിക്കല്‍ എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം