Breaking News

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. പ്രൊഫഷണല്‍ ഔട്ട് ലുക്ക് ഉള്ളവരായി വളരണം. മാതാപിതാക്കളും സഹകരിക്കണം. സഹിക്കാനും ത്യാഗം ചെയ്യാനും സന്മനസുള്ളവരായി യുവജനങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസ് ഫ്രാന്‍സിസ് വടക്കുംതല സ്വാഗതം ആശംസിച്ചു.
പാവപ്പെട്ട 58 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി മൂന്നു ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു. സെന്‍ട്രല്‍ കൗണ്‍സില്‍ തലത്തില്‍ നടത്തിയ കലാമത്സരങ്ങളില്‍ വിജയികളായ 35 പേര്‍ക്ക് സമ്മാനങ്ങള്‍ നല്കി. സംസ്ഥാനതലത്തില്‍ വിജയിച്ച എലിസബത്ത് ഷിമ്മി, അഞ്ജു കെ. വിജി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
പ്രൊഫ. വിന്‍സെന്റ് കെ. ജോണ്‍, മാത്തച്ചന്‍ അറയ്ക്കല്‍, റോക്കി രാജന്‍ എന്നിവര്‍ സംസാരിച്ചു. ജോസഫ് തൈപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി, റാഫേല്‍ കളത്തിവീട്ടില്‍, ആന്റണി കുറ്റിശേരി, ജോയ് കെ. ദേവസി, പയസ് പഴങ്ങാട്ട്, ഇമ്മാനുവല്‍ വാഴുവേലിന്‍, ബാബു കൊമരോത്ത്, മറ്റു ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി


Related Articles

കെആര്‍എല്‍സിസി 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയപ്രമേയം

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്ന ആവശ്യത്തെയും പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സമുദായത്തെ തങ്ങളുടെ വോട്ട് ബാങ്കായി കണ്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും

ബോണക്കാട് പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാനസെന്ററും ആശിര്‍വദിച്ചു

നെയ്യാറ്റിന്‍കര: ബോണക്കാട് അമലോത്ഭവമാതാ ദൈവാലയത്തിന് സമീപത്തായി പിയാത്ത രൂപവും തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ധ്യാന സെന്ററും, കുരിശിന്റെ വഴി തൂണുകളും ആശിര്‍വദിച്ചു. ബോണക്കാട് കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള

ദുരന്തമുഖത്ത് സേവനം ചെയ്ത ക്രൈസ്തവ യുവാക്കളെ തഹസിൽദാർ അപമാനിച്ചു

പ്രളയദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനുവേണ്ടി വരാപ്പുഴ അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ110 ക്യാമ്പുകൾ നടത്തുകയും സന്നദ്ധസേവകരുടെ സഹായത്തോടുകൂടി ജാതിമതഭേദമന്യേ ആളുകളെ ക്യാമ്പിൽ പാർപ്പിച്ച് സൗജന്യമായി ഭക്ഷണവും താമസവും നല്കി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*