സെപ്റ്റംബര്‍ 22ന് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം

സ്വന്തം ദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട്- യേശുക്രിസ്തുവിനെപ്പോലെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സ്വീകരിക്കുക, പരിരക്ഷിക്കുക, വളര്‍ത്തുക, അനുരൂപണം ചെയ്യുക എന്ന സഭയുടെ ദൗത്യമാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള 106-ാമത് സാര്‍വദേശീയ ദിനത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തിന്റെ ഉള്ളടക്കം. 1914-ല്‍ പീയൂസ് പത്താമന്‍ പാപ്പയാണ് പ്രവാസികള്‍ക്കുവേണ്ടി ക്രൈസ്തവസഭ ഒന്നടങ്കം പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ആദ്യം പുറപ്പെടുവിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പാപ്പ ഇങ്ങനെ ഒരു സന്ദേശം ക്രൈസ്തവര്‍ക്ക് നല്‍കിയത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറ്റക്കാരായി പാലായനം ചെയ്ത ഇറ്റലിക്കാരുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥ നേരില്‍ കണ്ടതാണ് ഇത്തരമൊരു സന്ദേശം ലോകത്തിനയക്കാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
1918-ലെ സ്പാനിഷ് ജ്വരം പ്രവാസികളുടെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ത്തു
സെപ്റ്റംബര്‍ മാസത്തിന്റെ അവസാന ഞായറാഴ്ച, മിഖേല്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് പുനക്രമീകരിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 22-ാം തീയതി ഞായറാഴ്ചയാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം കത്തോലിക്ക സഭ ആചരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2016-ല്‍ മാത്രം 24 ലക്ഷം മനുഷ്യര്‍ അഭ്യന്തര കുടിയൊഴിപ്പിക്കലില്പ്പെട്ട് അഭയാര്ത്ഥികളായിത്തീര്ന്നിട്
2016-ലാണ് ഭാരതത്തിലെ കത്തോലിക്ക മെത്രാന് സമിതിയുടെ (സിസിബിഐ.) കീഴില്‍ പ്രവാസികള്‍ക്കുവേണ്ടിയുള്ള കാര്യാലയം ആരംഭിക്കുന്നതിനുള്ള പ്രാഥമികമായ ചര്‍ച്ചകള്‍ ആരംഭിച്ചത്. 2017-ല്‍ ഭോപ്പാലില്‍ വച്ച് നടന്ന ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിസിബിഐ.) ദേശീയ സമ്മേളനം പ്രവാസി കമ്മീഷന് ആരംഭിക്കുവാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. 2017 മെയ് 2-ാം തീയതി കത്തോലിക്ക പ്രവാസി കമ്മീഷന് പ്രവര്‍ത്തനം ആരംഭിച്ചു. 2019-ല്‍ ചെന്നയില്‍ നടന്ന കത്തോലിക്ക മെത്രാന് സമിതിയുടെ ദേശീയ സമ്മേളനം റായിപൂര്‍ മെത്രാപ്പോലീത്ത വിക്ടര്‍ ഹെന്റി മാക്കൂറിനെ പ്രഥമ ചെയര്‍മാനായി തിരഞ്ഞെടുത്തു. നാഗപൂര്‍ ആര്‍ച്ച്ബിഷപ്പ് ഏലീയാസ് ഗോണ്‍സാല്‍വസ്, മൈസൂര്‍ മെത്രാന് കെ.എ. വില്യം എന്നിവരാണ് വൈസ് ചെയര്മാന്മാര്. വരാപ്പുഴ അതിരൂപത അംഗമായ ഫാ. ജെയ്സണ്‍ വടശ്ശേരിയാണ് പ്രഥമ എക്സിക്യൂട്ടീവ് സെക്രട്ടറി.
പത്തിന കര്‍മ്മപരിപാടികള്‍
പ്രവാസികളുടെ അജപാലനം ലക്ഷ്യം വച്ചുകൊണ്ട് പത്തിന കര്‍മ്മപരിപാടികള്‍ക്ക് 2020-ല്‍ ബാംഗ്ലൂരില്‍ സമ്മേളിച്ച ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ ദേശീയ സമ്മേളനം അംഗീകാരം നല്കി.
1. ഭാരതത്തിലെ എല്ലാ രൂപതകളിലും – പ്രവാസികള്‍ക്കുവേണ്ടിയുള്ള കമ്മീഷന് രൂപീകരിക്കുക, കമ്മീഷന് അംഗങ്ങള്‍ക്ക് പ്രവാസികളുടെ അജപാലനത്തിന് അനുയോജ്യമായ പരിശീലനം നല്‍കുക.
2. സമൂഹത്തിന് പൊതുവെയും ക്രൈസ്തവര്‍ക്ക് പ്രത്യേകമായും പ്രവാസികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രതിവിധികളും സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുക.
3. പ്രവാസികള്‍ക്ക് മുന്നൊരുക്ക പരിശീലനം (ജൃലറലുമൃൗേൃല ഠൃമശിശിഴ) നല്‍കുക. സുരക്ഷിതമായ പ്രവാസജീവിതം ഉറപ്പുവരുത്തുക.
4. ഓരോ രൂപതയില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നവരുടെയും രൂപതയിലേക്ക് പ്രവാസികളായി എത്തുന്നവരുടെയും വിവരശേഖരണം നടത്തുക.
5. രൂപതയിലേക്ക് എത്തിച്ചേരുന്ന പ്രവാസികളെ സ്വീകരിക്കാനും അവരെ രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ അനുരൂപപ്പെടുത്താനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
6. പ്രവാസികളുടെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര സ്ഥാപനങ്ങള്‍, സൗജന്യ ശുശ്രൂഷാ സ്ഥാപനങ്ങള്‍ തുടങ്ങിയ സഭയുടെ സേവനങ്ങളില്‍ അര്‍ഹമായ പരിഗണന ഉറപ്പുവരുത്തുക.
7. സുരക്ഷിതമായ പലായനം, മനുഷ്യകടത്ത്, അഭ്യന്തര കുടിയൊഴിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാനം എന്നിവയെ സംബന്ധിച്ച പഠനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക.
8. പ്രവാസികള്‍ നേരിടുന്ന അടിയന്തര ഘട്ടങ്ങളില്‍ ഭക്ഷണം, താമസം, ആരോഗ്യപരിരക്ഷ, സാമൂഹികമായ പരിരക്ഷ എന്നിവ ഉറപ്പുവരുത്തുക.
9. കത്തോലിക്ക സഭയിലെ വിവിധ കമ്മീഷനുകളും സ്ഥാപനങ്ങളും സന്യാസസഭകളുമായി സഹകരിച്ച് പ്രവാസികളുടെ നന്മയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുക.
10. ദേശീയതലത്തില്‍ സുരക്ഷിത പലായനത്തിനും മനുഷ്യന്റെ സമഗ്ര വികസനവും മുന്‍നിര്‍ത്തി നയരൂപീകരണം നടത്തുക, പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.
സാര്‍വ്വദേശീയ ദിനാചരണം ദേശീയതലത്തില്‍2020-ലെ സാര്‍വ്വദേശീയ ദിനാചരണത്തിന്റെ ഭാഗമായി 4 പ്രാദേശിക ഭാഷകളില്‍- ഹിന്ദി, മലയാളം, ബംഗാളി, തമിഴ്- ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം തര്‍ജ്ജിമ ചെയ്ത് രൂപതകളില്‍ എത്തിച്ചൂ. ദേശീയ മെത്രാന് സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇന്ത്യയിലെ 14-ാം പ്രാദേശിക മെത്രാന് സമിതികളുടെ വിവിധങ്ങളായ പരിപാടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. സെപ്റ്റംബര്‍ 22-ന് ഞായറാഴ്ച ഭാരതത്തിന്റെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ തിരുഹൃദയ കത്തീഡ്രലില്‍ ദൈവാലയത്തില്‍ ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ഡോ. അനില്‍ ജോസഫ് കുട്ടോ ദിവ്യബലി അര്‍പ്പിച്ച് സാര്‍വ്വദേശീയ ദിനത്തിന്റെ സന്ദേശം നല്‍കും.
കൊവിഡ് 19 മഹാമാരിയുടെ ഈ കാലത്ത് ന്യൂഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാതൃകാപരമായ സേവനം ചെയ്ത കൊവിഡ് രക്ഷാഭടന്മാര് ദിവ്യബലിയില്‍ പങ്കെടുക്കും. ദിവ്യബലിക്കുശേഷം ഇവരെ മെത്രാപ്പോലീത്ത ആദരിക്കും.
അന്തര്‍ദ്ദേശീയ ദിനത്തിന്റെ ഒരുക്കമായി വിവിധ രൂപതകളിലും പ്രാദേശിക മെത്രാന് സമിതികളുടെ കീഴിലും ഈ ദിനത്തിന്റെ സന്ദേശം അനുസ്മരിച്ചുകൊണ്ടുള്ള വെബിനാറുകള്‍ നടക്കും.
ഈ വര്‍ഷത്തെ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്നതുപോലെ എല്ലാ പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പ്രത്യാശ നഷ്ടപ്പെട്ട എല്ലാ മനുഷ്യര്‍ക്കും പ്രതീക്ഷയുടെ നല്ല ദിനങ്ങള്‍ക്കുവേണ്ടി കര്‍മ്മനിരതരാകാന്‍ ഈ സാര്‍വ്വദേശീയ ദിനാചരണം ഉപകരിക്കട്ടെ.
Related
Related Articles
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി മാറുവാന്‍ കത്തോലിക്ക വിശ്വാസിസമൂഹങ്ങള്‍ കഴിയണമെന്നും അതിനുള്ള വഴികാട്ടിയായി സഭകള്‍ മാറണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍
സിഎസ്എസ് വനിതാദിനം ആഘോഷിച്ചു
കൊച്ചി: ക്രിസ്റ്റിയന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ വനിതാവിഭാഗം വനിതാദിനം ആഘോഷിച്ചു. കൊച്ചിന് കോര്പറേഷന് ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. സിഎസ്എസ്
സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല
കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക