സെബാസ്റ്റ്യൻ കല്ലുപുര പട്ന അതിരൂപത മെത്രാപ്പൊലീത്ത

സെബാസ്റ്റ്യൻ കല്ലുപുര പട്ന അതിരൂപത  മെത്രാപ്പൊലീത്ത

പട്ന അതിരൂപതയ്ക്ക് പുതിയ മെത്രാപ്പൊലീത്ത

പട്ന റോമൻ കത്തോലിക്കാ അതിരൂപതയുടെ കോഅഡ്ജ്യുട്ടർ ആർച്ച്ബിഷപ് മോസ്റ്റ് റവ. സെബാസ്റ്റ്യൻ കല്ലുപുരയെ അതിരൂപത അധ്യക്ഷനായി ഉയർത്തി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. പട്ന അതിരൂപതയുടെ ആത്മീയ നേതൃത്വത്തിൽ നിന്ന് വിരമിച്ച മോസ്റ്റ് റവ. വില്യം ഡിസൂസ SJയുടെ രാജി സ്വീകരിച്ച മാർപ്പാപ്പ 68കാരനായ റവ. സെബാസ്റ്റ്യൻ കല്ലുപുരയെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിയമനം 2020 ഡിസംബർ 9 വൈകുന്നേരം 4.30ന് ഔദ്യോഗികമായി നിലവിൽ വന്നു.

1952 ജൂലൈ 14ന് പാലാ രൂപതയിലെ തീക്കോയിയിലാണ് ആർച്ച് ബിഷപ് സെബാസ്റ്റ്യൻ കല്ലുപുരയുടെ ജനനം. 1971ൽ പാലായിലെ മൈനർ സെമിനാരിയിൽ ചേർന്നു. 1984 മെയ് 14ന് വൈദികനായി. ബോംബെ സർവകലാശാലയിൽ നിന്ന് ബിഎഡ് നേടിയ അദ്ദേഹം 1984 മുതൽ 1999 വരെ പട്ന അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അതിരൂപത അസി. ട്രഷറർ (2000-2002), അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ (2008-2009), ബീഹാർ സോഷ്യൽ ഫോറം ഡയറക്ടർ (2009) എന്നീ പദവികളും വഹിച്ചു.

2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി. 2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇപ്പോൾ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കടം വാങ്ങിയും സഹായിക്കുമെന്ന് പ്രകാശ്‌രാജ്

ചെന്നൈ: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് നടന്‍ പ്രകാശ് രാജ്.

വയോജനങ്ങള്‍ വഴിയാധാരമാകുമ്പോള്‍

ഒരു പ്രമുഖ ദിനപത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത: മൂത്തമകന്റെ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വൃദ്ധയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു.

ചരിത്രത്തിന്റെ വികലാഖ്യാനത്തിനോ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍?

  മഹാമാരിക്കാലത്തെ നവകേരള നിര്‍മിതി പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി എന്തുമാകട്ടെ, കേരളത്തിന്റെ സാംസ്‌കാരികപരിണാമചരിത്രവും പൈതൃകവും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടാവില്ല. കേരളത്തിലെമ്പാടും ”പ്രാദേശികവും വംശീയവുമായ സംസ്‌കാരചരിത്രത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*