Breaking News

സെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്

സെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്

 

2020 ജൂണ്‍ 22ന് സെബീന ടീച്ചര്‍ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയായി. ടീച്ചറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. ടീച്ചറിന്റെ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനു തൊഴിലാളി-തൊഴിലുടമ ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും സാധാരണയായി വിവക്ഷിക്കപ്പെടുന്ന ബന്ധമായിരുന്നില്ല. എന്റെ അച്ഛന്‍ വേലപ്പനും മുത്തച്ഛന്‍ വേലായുധനും കാലങ്ങളായി പണിക്കന്‍പറമ്പിലെ (മനക്കില്‍ കുടുംബം) തെങ്ങുകയറ്റ മൂപ്പന്‍ തൊഴിലാളിയായിരുന്നു. ഒരു കുടുംബാംഗത്തെ പോലുള്ള ബന്ധമാണ് ടീച്ചറിന്റെ വീടുമായി അന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ടീച്ചറിന്റെ സഹോദര•ാരായ വിന്‍സന്റ് മാസ്റ്ററും ഈനാശ് മാസ്റ്ററും ഹെഡ്മാസ്റ്റര്‍മാരായിരുന്നു. ഈനാശ് മാസ്റ്റര്‍ ഗോതുരുത്ത് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററും അനുജത്തി ദുമ്മിനി (ട്രീസ) ടീച്ചര്‍ ഗോതുരുത്ത് എല്‍.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസും ആയിരുന്നു. മറ്റൊരു സഹോദരി വിക്ടോറിയയും ഇളയ സഹോദരന്‍ ബേബിയും അധ്യാപകര്‍ തന്നെ. ബേബി അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് ഇത്രമാത്രം അധ്യാപകര്‍ ഉണ്ടായത് വലിയ അത്ഭുതമായിരുന്നു. അറിവ് തേടാനുള്ള ത്വര ഉണ്ടായിരുന്ന ഒരു കുടുംബമായിരുന്നു മനക്കില്‍ കുടുംബം. വിജ്ഞാനം സമ്പാദിക്കുന്നതില്‍ വലിയ ആത്മാര്‍പ്പണം ചെയ്തവരായിരുന്നു അവര്‍. ഗോതുരുത്ത് ഗ്രാമത്തില്‍ സാമ്പത്തിക ശേഷിയുള്ള ധാരാളം ജ•ിമാര്‍ ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസം സിദ്ധിക്കാന്‍ വേണ്ടി ഗ്രാമം വിട്ടുപോകാന്‍ ആരും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതിന് താത്കാലികമായ പല തടസങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനെ അതിജീവിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച രക്ഷാകര്‍ത്താക്കള്‍ കുറവായിരുന്നു. ഇവരില്‍ നിന്ന് വ്യത്യസ്തരായിരുന്നു ടീച്ചറിന്റെ മാതാപിതാക്കളായ ജോസഫ്-മറിയം ദമ്പതികള്‍. കൂനമ്മാവ് സ്വദേശിയായിരുന്നു ടീച്ചറിന്റെ മാതാവ് മറിയം. കൂനമ്മാവിന് കേരള നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം ഉണ്ടല്ലോ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആദ്യ ഭാഗത്തായിരുന്നു ദൈവദാസി മദര്‍ ഏലീശ്വാമ്മയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള ബോര്‍ഡിങ് സ്‌കൂള്‍ കൂനമ്മാവില്‍ ആരംഭിച്ചത്. അക്ഷരത്തോടൊപ്പം തൊഴില്‍ പരിശീലനവും സ്ത്രീകള്‍ക്ക് നല്കിയിരുന്നു. മധ്യകേരളത്തില്‍ സ്ത്രീവിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ആദ്യം രൂപപ്പെട്ടത് കൂനമ്മാവില്‍ മദര്‍ ഏലീശ്വയുടെ നേതൃത്വത്തിലായിരുന്നു. ഇതിനു പ്രചോദനമായിരുന്നത് വരാപ്പുഴ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി പുറത്തിറക്കിയ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനമായിരുന്നു. ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ കീഴില്‍ സുറിയാനി കത്തോലിക്കരുടെ വികാരി ജനറലായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചന്റെ അവസാനകാലത്തെ പ്രവര്‍ത്തനകേന്ദ്രവും കൂനമ്മാവ് ആയിരുന്നു.

മെത്രാപ്പോലീത്തയുടെ വിദ്യാഭ്യാസ പ്രചാരണത്തിനുള്ള കല്പന നടപ്പിലാക്കാന്‍ ദൈവദാസി മദര്‍ ഏലീശ്വയും വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചനും നിതാന്തം പരിശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായി കൂനമ്മാവ് മാറി. സ്ത്രീവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് മദര്‍ നല്കിയിരുന്നത്. കൂനമ്മാവില്‍ നിന്നു കല്യാണം കഴിച്ച് ഗോതുരുത്ത് മനക്കില്‍ വീട്ടിലേക്കെത്തിയ മറിയത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. എപ്പോഴും ആ അമ്മ മക്കളോട് പറയുമായിരുന്നു, ‘ഒരു കസേര മുന്നില്‍ക്കണ്ട് പഠിക്കണം’ എന്ന്. ആ ലക്ഷ്യം എല്ലാ മക്കളും സാക്ഷാത്കരിച്ചു. ബേബി സാറിനെ പോലുള്ള ശാസ്ത്രജ്ഞ•ാര്‍ വരെ ഉണ്ടായെങ്കിലും ചെറുപ്പത്തിലേ ഗവേഷണത്തിന്റെയും എഴുത്തിന്റെയും വഴിയില്‍ സഞ്ചരിച്ചത് സെബീന ടീച്ചറായിരുന്നു. രണ്ടു വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടിയ ടീച്ചര്‍ സെബീനാ റാഫിയാവുന്നതിനു മുമ്പ് സെബീനാ മനക്കില്‍ എന്ന പേരില്‍ എഴുതിയിരുന്നു. ചെറുകഥാ സമാഹാരമായ ക്രിസ്തുമസ് സമ്മാനവും, ചവിട്ടുനാടക പഠനഗ്രന്ഥവും മുമ്പേ വന്നതാണ്. ചവിട്ടുനാടക പഠനഗ്രന്ഥത്തിന്റെ പ്രത്യേകതകള്‍ ഇന്നും നാം ചര്‍ച്ച ചെയ്യുന്നു എന്നത് അതുപോലെ മറ്റൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നതുകൊണ്ടാണ്.

ഞാന്‍ പറഞ്ഞു വന്നത് എനിക്ക് ടീച്ചറിന്റെ അനുഗ്രഹം ലഭിച്ച കാര്യമാണ്. 1987 ലോ 1988 ലോ ആണ്. വിക്ടോറി ടീച്ചര്‍, ദുമ്മിനി ടീച്ചര്‍, സെബീന ടീച്ചര്‍ എന്നിവരുടെ കൂടെ റാഫി സാറും മറ്റൊരാളും, കൂടാതെ ഇനാശ് മാഷിന്റെ മൂത്ത മകന്‍ എഡ്വിനും ഉണ്ട്. എല്ലാവരും കൂടി പള്ളിയില്‍ പോയിട്ട് തിരിച്ചുവരുന്ന വഴി വീട്ടില്‍ കയറി. അച്ഛനെ കണ്ടു കുശലാന്വേഷണം നടത്താന്‍ വന്നതാണ്. അന്നാണ് ഞാന്‍ പോഞ്ഞിക്കര റാഫിയെയും ടീച്ചറിനെയും സമീപത്ത് കണ്ടത്. പുസ്തകവായനയുടെ ഭ്രാന്തില്‍ വായനശാലാ പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയ സമയമാണ്. അച്ഛന്‍ എന്നെ റാഫി സാറിനെയും ടീച്ചറെയും പരിചയപ്പെടുത്തി. രണ്ടു പേരുടെയും കാല്‍തൊട്ടു തൊഴാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തു. ടീച്ചര്‍ എന്നെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് വായനശാലയിലെ വിശേഷങ്ങള്‍ ചോദിച്ചു. ധാരാളം വായിക്കണം എന്നൊരു ഉപദേശവും തന്നു. അന്ന് രണ്ടുപേരെക്കുറിച്ചും കാര്യമായി അറിയില്ലായിരുന്നു. പിന്നീട് ടീച്ചറിന്റെ പുസ്തകത്തെക്കുറിച്ചും ടീച്ചറെക്കുറിച്ചും ഒത്തിരി പഠിക്കുകയും എഴുതുകയും ചെയ്തു. ചവിട്ടുനാടകത്തിന്റെ സംഘാടകനായി. ചവിട്ടുനാടക അക്കാദമി സംഘടിപ്പിച്ചു. ടീച്ചര്‍ ഹൃദയത്തില്‍ തൊട്ട അനുഗ്രഹത്തിന്റെ ന• ഞാന്‍ ഇന്നു തിരിച്ചറിയുന്നു.


Related Articles

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത

ദേശീയ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കും: കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ)

കൊച്ചി: കേന്ദ്ര ഫിഷറീസ് മന്ത്രാലയം പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിരിക്കുന്ന  ദേശീയ ഫിഷറീസ് നയത്തിൻ്റെ ആറാമത്തെ കരട് രേഖ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കുമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ്

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും: കെസിബിസി

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവും. മുഖ്യധാരാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*