സെയിന്റ്‌സ് ഫാന്‍സ് അസോസിയേഷന്‍; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന

സെയിന്റ്‌സ് ഫാന്‍സ് അസോസിയേഷന്‍; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന

കൊല്ലം: കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനയായ സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ രൂപതാതലത്തില്‍ ഔദ്യോഗിക ഭക്തസംഘടനയായി ഉയര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം 2020 നവംബര്‍ 30ന് ആഘോഷിക്കുന്നു.

അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന തിരുവചനം (1 തെസലോനിക്കാ 4: 7) ഹൃദയത്തില്‍ സംഗ്രഹിച്ച് ഒരു പറ്റം യുവജനങ്ങള്‍ കൊല്ലം രൂപതയിലെ മുക്കാട് ഇടവകയില്‍ 2009 നവംബറില്‍ മോണ്‍. കെ. ജെ. യേശുദാസിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി ഒരു സംഘടനയ്ക്ക് രൂപം നല്കി.
മനുഷ്യവിഗ്രഹങ്ങളുടെ പുറകെ പോകുന്ന ഒരു സമൂഹത്തില്‍നിന്നു വ്യത്യസ്തരായി നമ്മോടൊപ്പം ഈ ലോകത്തില്‍ ജീവിച്ച് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറിയ അനേകായിരം വിശുദ്ധരെ അനുകരിച്ച് അവരുടെ ഫാന്‍സ് ആയി അവരെപ്പോലെ നാം ഓരോരുത്തരും ഈ കാലഘട്ടത്തിലെ ജീവിക്കുന്ന വിശുദ്ധരാകുക എന്നതാണ് സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരുകൊണ്ട് സംഘടന അര്‍ത്ഥമാക്കിയത്. ‘ക്രിസ്തുവിലൂടെ വിശുദ്ധരോടൊപ്പം പ്രേഷിത കര്‍മ്മനിരതരായി’ എന്ന ആപ്തവാക്യവുമായി വിശുദ്ധരെ വാര്‍ത്തെടുക്കുന്ന, ജീവിക്കുന്ന വിശുദ്ധരുടെ ഒരാത്മീയ കൂട്ടായ്മ അങ്ങനെ രൂപം കൊണ്ടു. 2009 നവംബര്‍ 29 ഞായറാഴ്ച മുക്കാട് തിരുക്കുടുംബ ദേവാലയത്തോടുചേര്‍ന്നുള്ള വിശുദ്ധ അന്തോണീസിന്റെ കുരിശടിയില്‍ വെച്ച് മോണ്‍. കെ.ജെ. യേശുദാസ് സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ എന്ന ഭക്ത സംഘടനയുടെ ഇടവകതല ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് ഈ സംഘടന കൊല്ലം രൂപതയിലെ കോവില്‍ത്തോട്ടം, ശക്തികുളങ്ങര എന്നീ ഇടവകകളിലേക്കു വ്യാപിച്ചു.

നിസ്തുല സേവനത്തിന്റെ 10 വര്‍ഷം

പത്തുവര്‍ഷമായി ആത്മീയ, ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ നിസ്തുലമായ സേവനമാണ് സംഘടന കാഴ്ചവെക്കുന്നത്. ആത്മീയതയില്‍ ഉറച്ചുനിന്നുകൊണ്ട് ധാര്‍മിക മൂല്യങ്ങളും, വിശ്വാസ സത്യങ്ങളും പഠിക്കുകയും, ജീവിതചര്യ ആക്കുകയും ചെയ്യുക എന്നത് ഓരോ അംഗങ്ങളുടെയും കടമയാണ്. സഭയോടും സഭാതലവന്മാരോടും ചേര്‍ന്ന് നിന്നുകൊണ്ട് പ്രാ
ര്‍ത്ഥനയിലും കൂദാശാജീവിതത്തിലും വളര്‍ന്നുവന്നു ജീവിത വിശുദ്ധിപ്രാപിക്കുക ഓരോരുത്തരുടെയും ലക്ഷ്യമാണ്. അനുദിന ദിവ്യബലിയിലുള്ള പങ്കാളിത്തവും ദിവ്യകാരുണ്യസ്വീകരണവും, കുമ്പസാരം എന്ന കൂദാശയും, അനുദിന കുടുംബപ്രാര്‍ത്ഥനയും, അനുദിന ബൈബിള്‍ പാരായണവും സംഘടന പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ സംഘടനയിലെ അംഗങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരുകയും, പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കുകയും, ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തുകയും, ജപമാലപ്രാര്‍ത്ഥനയും സകലവിശുദ്ധരുടെ ലുത്തിനിയയും പ്രാര്‍ത്ഥിച്ച് സംഘടനക്കുവേണ്ടിയും, ഉപകാരികള്‍ക്കുവേണ്ടിയും, ലോകം മുഴുവന്റെ വിശുദ്ധീകരണത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധമായ ജീവിത ശൈലി വഴി മറ്റുള്ളവരെ വിശുദ്ധിയിലേക്കടുപ്പിക്കുന്നതോടൊപ്പം, പൗ
രോഹിത്യത്തിലേക്കും സന്ന്യസ്ത ജീവിതത്തിലേക്കുമുള്ള ദൈവവിളി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സംഘടനയുടെ ഒരു പ്രധാന മേഖലയാണ് പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ച് പ്രകൃതിസ്നേഹ പ്രവര്‍ത്തികളില്‍ പങ്കാളികളാവുക എന്നുള്ളത്. നമ്മള്‍ ജീവിക്കുന്ന സ്ഥലവും പരിസരവും മാത്രമല്ല പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ അംഗങ്ങളും ശ്രദ്ധിക്കണം. പച്ചക്കറികളും, ഔഷധ സസ്യങ്ങളും, പൂന്തോട്ടങ്ങളും നട്ടുപിടിപ്പിക്കുകയും, ഓരോരുത്തരുടെയും ജീവിത സാഹചര്യമനുസരിച്ച് വളര്‍ത്തുമൃഗങ്ങളെയും ജീവജാലങ്ങളെയും പരിപാലിക്കുകയും, അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. സര്‍ക്കാരിന്റെ കര്‍മ്മപദ്ധതികളോട് ചേര്‍ന്ന് പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും, അവ അടുത്ത തലമുറക്കായി കരുതിവെക്കുകയും ചെയ്യുക ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്.

ഓരോ ജീവനും വിലപ്പെട്ടതാണ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ മറ്റൊരു മേഖല. ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാകുക, ഗര്‍ഭഛിദ്രം എന്ന കൊടിയ തിന്മക്കെതിരെ ശബ്ദമുയര്‍ത്തുക, ശിഥിലമാകുന്ന കുടുംബബന്ധങ്ങളും വിവാഹജീവിതവും കൂട്ടിയിണക്കാന്‍ ശ്രമിക്കുക, ദൈവത്തിന്റെ ദാനമായി മക്കളെ ഉദാരമായി സ്വീകരിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കുക, സഭാ വിശ്വാസം ഉപേക്ഷിച്ചുപോയവരെ തിരികെകൊണ്ടുവരാന്‍ അവസരങ്ങള്‍ ഒരുക്കുക, സാമൂഹ്യമാധ്യമങ്ങളും ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യകളും പുതുതലമുറയെ ശരിയായ ദിശയില്‍ ഉപയോഗിക്കാന്‍ പ്രാപ്
തരാക്കുക, സെലിബ്രിറ്റികളെ അനുകരിച്ച് മനുഷ്യവിഗ്രഹങ്ങള്‍ക്ക് പുറകെ പോകുന്ന തലമുറയെ ക്രിസ്താനുകരണത്തിലൂടെയും, വിശുദ്ധരുടെ ജീവിത മാതൃകയിലൂടെയും ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നിവ ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. രക്തദാനം എന്ന മഹാദാനത്തില്‍ പങ്കാളികളാകുകയും, രോഗികളും അശരണരുമായവരെ സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുക, നിര്‍ധന കുടുംബങ്ങളെയും, നിര്‍ധന വിദ്യാര്‍ത്ഥികളെയും സഹായിക്കുക എന്നിവയും സംഘടനയുടെ ജീവകാരുണ്യ സേവന മേഖലകളില്‍പ്പെട്ടവയാണ്. ഇതിനായി സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളും, മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുക അംഗങ്ങളുടെ ചുമതലയാണ്.
മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി പ്രായഭേദമെന്യേയും, സ്ത്രീപുരുഷ വ്യത്യാസമില്ലാതെയും എല്ലാവര്‍ക്കും അംഗങ്ങളാകാം എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത. സഭയില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും, സ്ത്രീപുരുഷ വ്യത്യാസമില്ലാതെയും, ഏതു ജീവിതാന്തസില്‍ നിന്നുകൊണ്ടും വിശുദ്ധരാകാന്‍ ഏവര്‍ക്കും സാധിക്കുമെന്ന് നമുക്ക് മുന്‍പേ ജീവിച്ച വിശുദ്ധര്‍ കാണി
ച്ചുതന്ന മാതൃകയാണ് ഇതിനടിസ്ഥാനം.
കുട്ടികളുടെ വിഭാഗം, കൗമാരക്കാരുടെ വിഭാഗം, യുവജന വിഭാഗം, മുതിര്‍ന്നവരുടെ വിഭാഗം എന്നിങ്ങനെ നാലുവിഭാഗങ്ങളായി സംഘടനയെ തരം തിരിച്ചിട്ടുണ്ട്.ഒരാള്‍ ജനിക്കുന്നതുമുതല്‍ മരിക്കുന്നതുവരെ ഈ സംഘടനയുടെ അംഗമായി വിശുദ്ധിയില്‍ പൂര്‍ണ്ണത പ്രാപിക്കാം എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ നാലുവിഭാഗങ്ങള്‍ക്കും നേതൃത്വം ഉണ്ടെങ്കിലും, നാല് വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ ഒരു പൊതു നേതൃത്വവും ഉണ്ടായിരിക്കും.
നീണ്ട പത്തുവര്‍ഷത്തോളം സംഘടന വിവിധ ഇടവകകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചും, സംഘടനയുടെ ഇടവകകളിലെ പ്രതിനിധികളുടെ അപേക്ഷ പരിഗണിച്ചും 2019 മേയ് 21 ന് കൊല്ലം മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി കാനോന്‍ നിയമപ്രകാരം സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ ഒരു ഭക്ത സംഘടനയായി രൂപതാതലത്തില്‍ ഉയര്‍ത്തിക്കൊണ്ട് ഉത്തരവുനല്‍കി. സംഘടനയുടെ ആദ്യ ഡയറക്ടറായി റ്റെറി തങ്കച്ചന്‍ അച്ചനെ 2019 സെപ്റ്റംബര്‍ 20 ന് നിയമിച്ചു. സംഘടനയുടെ രൂപതാതല ഔദ്യോഗിക ഉദ്ഘാടനം 2019 നവംബര്‍ 30 ന് കൊല്ലം രൂപതയിലെ മാവേലിക്കര ഫൊറോനയിലെ കാരിച്ചാല്‍ തിരുകുടുംബ ദേവാലയത്തില്‍ ബിഷപ്പോള്‍ ആന്റണി മുല്ലശേരി നിര്‍വഹിച്ചു. സംഘടനക്ക് രൂപതാതല അംഗീകാരം ലഭിച്ചതിനുശേഷം സംഘടനയുടെ പുതിയ യൂണിറ്റുകള്‍ രൂപതയിലെ മറ്റു ഇടവകകളിലേക്കും വ്യാപിപ്പിച്ചു. മുക്കാട്, ശക്തികുളങ്ങര, കോവില്‍ത്തോട്ടം എന്നീ യൂണിറ്റുകള്‍ കൂടാതെ, പുതുതായി അഷ്ടമുടി, വളവില്‍ത്തോപ്പ്, പുത്തെന്‍തുരുത്ത്, കാരിച്ചാല്‍, ലൂര്‍ദുപുരം എന്നീ യൂണിറ്റുകളും നിലവില്‍ വന്നു.

നവമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം

ഒരുവര്‍ഷത്തിനുള്ളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് വിശുദ്ധിയില്‍ വളര്‍ച്ചപ്രാപിക്കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ടമശിെേ എമി െ അീൈരശമശേീി, ഉശീരലലെ ീള ഝൗശഹീി എന്ന യു ട്യൂബ് ചാനലിലൂടെയും, ടമശിെേ എമി െഅീൈരശമശേീി, ഉശീരലലെ ീള ഝൗശഹീി എന്ന ഫേസ്ബുക് പേജിലൂടെയും നിരവധി സുവിശേഷവല്‍ക്കരണപരിപാടികള്‍ നടത്താന്‍ സംഘടനക്ക് സാധിച്ചു. അനുദിന ദിവ്യബലിയും ജപമാലയും ഓണ്‍ലൈനായി എല്ലാവരിലേക്കും എത്തിക്കാന്‍ സംഘടനക്ക് സാധിക്കുന്നുണ്ട്. കൂടാതെ ‘വിശുദ്ധരാകാം വിശുദ്ധരോടൊപ്പം’ എന്ന വിശുദ്ധരുടെ ജീവചരിത്ര വീഡിയോ അവതരണം, സഭാശുശ്രുഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരും അല്മായരും ഞായറാഴ്ചകളിലും തിരുനാള്‍ ദിനങ്ങളിലും നല്കുന്ന ‘എഫാത്താ’ എന്ന വചന വീഡിയോ സന്ദേശം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 150 അംഗങ്ങള്‍ 150 ദിവസം കൊണ്ടു വായിച്ച് അവതരിപ്പിക്കുന്ന ‘സങ്കീര്‍ത്തകനോടൊപ്പം’ എന്ന വീഡിയോ പരിപാടി.
193 ദിവസങ്ങള്‍ കൊണ്ട് ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചു തീര്‍ക്കുന്ന ‘വെബും ദേയി’ എന്ന വചനപാരായണ പരിപാടി, ‘ആര്‍ജെ ഓഫ് ക്രൈസ്റ്റ്’ എന്ന ആര്‍ജെ പരിപാടി, ‘വോയ്സ് ഓഫ് ലിറ്റില്‍ സെയിന്റസ്’ എന്ന കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ സംഘടനയുടെ സുവിശേഷവല്‍ക്കരണ പരിപാടികളില്‍ പ്രധാനപ്പെട്ടവയാണ്.

ഓണ്‍ലൈന്‍ മത്സരങ്ങള്‍

2020 നവംബര്‍ 30 ന് സംഘടന അതിന്റെ രൂപതാതല ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഒന്നാം വാര്‍ഷികം ആ
ഘോഷിക്കുമ്പോള്‍ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒന്നും തന്നെ ഇല്ല. രൂപതയിലെ എല്ലാ അംഗങ്ങള്‍ക്കുമായി ചില മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ് മത്സരങ്ങള്‍.
അയാം എ സെയ്ന്റ്- ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞുകൊണ്ടു എടുക്കുന്ന ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചു തരിക. ഓണ്‍ലൈന്‍ ചിത്രരചന മത്സരം- വിഷയം: ‘വിശുദ്ധി’. (പ്രായ പരിധി ഇല്ല). ഓണ്‍ലൈന്‍ ഉപന്യാസരചന മത്സരം: അഞ്ചു പേജില്‍ കവിയാതെ എഴുതുക. മൂന്നു വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തുന്നത്.
15 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗം: വിഷയം – ‘എന്റെ കാവല്‍ മാലാഖ. 16 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ളവരുടെ വിഭാഗം : വിഷയം – ‘ക്രൈസ്തവ ജീവിതവും ജീവിത വിശുദ്ധിയും. 26 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം : വിഷയം – ‘ദൈവദാസന്‍ ജെറോം പിതാവിന്റെ ജീവിത ദര്‍ശനങ്ങളും വിശുദ്ധ ജീവിതവും’. വിശുദ്ധരുടെ ജീവചരിത്ര അവതരണം. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള മത്സരമാണിത്. ഏറെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവചരിത്രം കാണാതെ പഠിച്ചു വീഡിയോ ആയി അയച്ചു തരിക.
കലാസൃഷ്ടികള്‍ നവംബര്‍ 29 ന് മുന്‍പായി +91 9207425234 എന്ന നമ്പറില്‍ വാട്സ്ആപ്പില്‍ അയച്ചു നല്‍കാവുന്നതാണ്. ആദ്യ മൂന്ന് വിജയികള്‍ക്കും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.


Tags assigned to this article:
Saints fans association

Related Articles

കന്നിയാത്രയിൽ കട്ടപുറത്തായി ഇലട്രിക് ബസുകൾ

കെ എസ് ആര്‍ ടി സി പണം മുടക്കി വാങ്ങിയ ഇലക്‌ട്രിക് ബസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടർന്നു കന്നിയാത്രയിൽ തന്നെ കട്ടപ്പുറത്തായി. വേണ്ടത്ര ഒരുക്കങ്ങൾ ഇല്ലാതെയാണ് ഇലക്ട്രിക്ക്

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ

അധികാരവും അവകാശവും പൗരത്വവും എല്ലാവരുടേതും – ബിഷപ് ഡോ. ജോസഫ് കരിയില്‍

നെയ്യാറ്റിന്‍കര: അധികാരവും അവകാശവും പൗരത്വവും രാജ്യത്തെ എല്ലാവരുടേതുമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെആര്‍എല്‍സിസി 35-ാമത് ജനറല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*