സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനം രേഖപ്പെടുത്തി.

അന്ന് നിലവിൽ ഉണ്ടായിരുന്ന ഭൂമിയേറ്റെടുക്കൽ നിയമത്തിൻറെ പരിധിക്കപ്പുറത്ത് സമഗ്രമായ പുനരധിവാസ പാക്കേജ് നേടിയെടുത്ത സമരത്തിന് തുടക്കം കുറിക്കുകയും പിന്നീട് പിന്തുണ നൽകിക്കൊണ്ട് പലഘട്ടങ്ങളിലും വരാപ്പുഴ അതിരൂപത നടത്തിയ ഇടപെടലുകളിൽ സെലസ്റ്റിൻ മാസ്റ്ററുടെ പങ്ക് ഒഴിച്ചുകൂടാനാകാത്തതായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*