സേക്രഡ് ഹാര്‍ട്ട് ഇടവക ജൂബിലി വര്‍ഷം ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു

സേക്രഡ് ഹാര്‍ട്ട് ഇടവക ജൂബിലി വര്‍ഷം ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടക്കം കുറിച്ചു. കൊച്ചി ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷെവലിയര്‍ എഡ്വേര്‍ഡ് എടേഴത്ത് ബിഷപ് ഡോ. ജോസഫ് കരിയിലില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ജൂബിലി ആഘോഷങ്ങള്‍ 2019 ഒക്‌ടോബര്‍ ഒന്നിനു സമാപിക്കും.
കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ തെക്കുംമുറിയായി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന കപ്പേള 1994 ഒക്‌ടോബര്‍ ഒന്നിന് ഭാഗ്യസ്മരണാര്‍ഹനായ ബിഷപ് ഡോ. ജോസഫ് കുരീത്തറയാണ് തിരുഹൃദയത്തിന്റെ നാമധേയത്തില്‍ കൊച്ചി രൂപതയുടെ 36-ാമത്തെ ഇടവകയായി ഉയര്‍ത്തിയത്. 654 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. 2000ത്തിലാണ് ദേവാലയം നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ കൈയെഴുത്തുപ്രതി, ലോകത്തിലെ ഏറ്റവും വലിയ ജപമാല, കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രത്തിലെ ആദ്യ പ്രദര്‍ശനം, പരേതസ്മരണ പുതുക്കാന്‍ ഓര്‍മ്മ പൂന്തോട്ടം, വ്യത്യസ്തങ്ങളായ മരിയന്‍ കലണ്ടറുകള്‍, തിരുസഭാ ചരിത്രത്തിലെ ആദ്യ മതബോധന ലൈഫ് കാര്‍ഡ്, പ്രളയബാധിതര്‍ക്ക് 1000 തിരുഹൃദയ ചിത്രങ്ങള്‍ തുടങ്ങി നിരവധി വ്യത്യസ്ത പരിപാടികള്‍ക്ക് സേക്രഡ് ഹാര്‍ട്ട് ഇടവക നേതൃത്വം നല്‍കി.
ദിവ്യബലിയില്‍ വികാരി ഫാ. ജോസഫ് വടക്കേവീട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി നെടുംപറമ്പില്‍ ജൂബിലി സന്ദേശം നല്‍കി. ഫാ. ടാജേഷ് കണ്ടഞ്ചേരി, ഫാ. നിക്‌സണ്‍ തോലാട്ട്, ഫാ. സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
വികാരി ഫാ. ജോസഫ് വടക്കേവീട്ടില്‍, ഷെവലിയാര്‍ എഡ്വേര്‍ഡ് എടേഴത്ത്, സിസ്റ്റര്‍ ബറ്റ്‌സി, ജോഷി എടേഴത്ത്, പീറ്റര്‍ പുളിക്കില്‍, ജോബ് പുളിക്കില്‍, ജോസി അറക്കല്‍, ടോജി തോമസ് കോച്ചേരില്‍, ജോണി ഉരുളോത്ത്, ഷാജി കുപ്പക്കാട്ട്, ജോണി പുളിക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 


Related Articles

സന്ന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി – ജസ്റ്റിസ് എബ്രഹാം മാത്യു

എറണാകുളം: സമൂഹത്തില്‍നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസിയുടെയും

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ സമ്പൂർണ്ണ ജീവചരിത്ര പുസ്തക പ്രകാശനം നവംബര്‍ 30 തിങ്കളാഴ്ച

  ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് 15-ാം വയസില്‍ സ്വര്‍ഗത്തിലെ കംപ്യൂട്ടര്‍ പ്രതിഭയായി മാറിയ *’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്’*

കടലോരത്തെ കാലാവസ്ഥാ അഭയാര്‍ഥികളെ മറക്കരുത്

പ്രളയദുരന്തത്തെ നവകേരളസൃഷ്ടിക്കുള്ള അവസരമാക്കി മാറ്റുകയെന്നത് ശുഭചിന്തയാണ്, ദുര്‍ദ്ദശയില്‍ നിന്ന് പ്രത്യാശയിലേക്കുള്ള പരിവര്‍ത്തനം. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നുപേരെ – 981 വില്ലേജുകളിലായി 55 ലക്ഷം ആളുകളെ – നേരിട്ടു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*