സൈനികരുടെ വീരമൃത്യു; ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുശോചിച്ചു

by admin | June 20, 2020 1:04 pm


പുനലൂര്‍: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
അതിര്‍ത്തിയിലെ പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ പരിഹാരം ഉണ്ടാകട്ടെയെന്നും പരിക്കേറ്റ സൈനികര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Source URL: https://jeevanaadam.in/%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b0%e0%b4%ae%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b5%81-%e0%b4%ac%e0%b4%bf%e0%b4%b7/