Breaking News

സോളമന്‍ ദേവാലയം നിര്‍മിക്കുന്നു

സോളമന്‍ ദേവാലയം നിര്‍മിക്കുന്നു

ജറുസലേമില്‍ വലിയൊരു ആലയം ദൈവത്തിനായി നിര്‍മിക്കണമെന്നത് ദാവീദിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ആഗ്രഹം നടക്കാതെയാണ് ദാവീദ് മരിച്ചത്. ദാവീദിന്റെ പുത്രനായ സോളമനെയായിരുന്നു ദൈവം അതിനായി തെരഞ്ഞെടുത്തിരുന്നത്.
സോളമനെ രാജാവായി അഭിഷേകം ചെയ്ത വാര്‍ത്തയറിഞ്ഞ് ടയിറിലെ രാജാവും ദാവീദിന്റെ സുഹൃത്തുമായ ഹീരാം കൊട്ടാരത്തിലെത്തി. ജറുസലേമില്‍ ഒരു ദേവാലയം നിര്‍മിക്കാനുള്ള തന്റെ ആഗ്രഹം സോളമന്‍ ഹീരാമിനെ അറിയിച്ചു. ഹീരാമും സന്തുഷ്ടനായി. തന്റെ എല്ലാ സഹായവും അദ്ദേഹം സോളമന് വാഗ്ദാനം ചെയ്തു.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും അടിമകളെ ദേവാലയ നിര്‍മിതിക്കായി സോളമന്‍ വരുത്തി. ‘ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകള്‍ ഉണ്ടായിരുന്നു. ജോലിക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന മൂവായിരത്തി മുന്നൂറു ആളുകള്‍ക്കു പുറമേ ആയിരുന്നു ഇവര്‍’ (1 രാജാക്കന്മാര്‍ 5-15).
സോളമന്‍ സിംഹാസനത്തിലേറി നാലാമത്തെ വര്‍ഷമാണ് ജറുസലേം ദേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇസ്രായേല്‍ ജനത്തെ ദൈവം ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചതിന്റെ 480-ാം വര്‍ഷമായിരുന്നു അത്. ദേവാലയ നിര്‍മാണത്തിനുള്ള കല്ലുകള്‍ നേരത്തെ തന്നെ ചെത്തിമിനുക്കിയിരുന്നതിനാല്‍ വലിയൊരു കെട്ടിടം നിര്‍മിക്കുന്നതിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ല. അപൂര്‍മായ ദേവദാരു, സരളമരം എന്നിവ ഉപയോഗിച്ചായിരുന്നു മരപ്പണികള്‍. കല്ലുകളെല്ലാം മരംകൊണ്ട് പൊതിഞ്ഞിരുന്നു. ശ്രീകോവില്‍ തങ്കംകൊണ്ടു പൊതിഞ്ഞു. ദേവാലയം മൊത്തം സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ഏഴു വര്‍ഷമെടുത്തു ദേവാലയം പൂര്‍ത്തിയാകാന്‍. ദേവാലയത്തിന്റെ വലുപ്പവും നിര്‍മിതിയും സംബന്ധിച്ച വിശദവിവരങ്ങള്‍ രാജാക്കന്മാരുടെ ഒന്നാമത്തെ പുസ്തകം 6, 7 അധ്യായങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. പിച്ചളകൊണ്ടുള്ള മനോഹരമായ പണികളെല്ലാം ഹീരാമിന്റെ നേതൃത്വത്തിലായിരുന്നു ചെയ്തത്.
ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചശേഷം ദൈവം തന്റെ ജനങ്ങളുമായി ചെയ്ത ഉടമ്പടിയുടെ ഫലകം സ്ഥാപിച്ചിരുന്ന വാഗ്ദാനപേടകം ദാവീദിന്റെ നഗരമായിരുന്ന സീയോനിലായിരുന്നു ഉണ്ടായിരുന്നത്. സോളമന്‍ വാഗ്ദാനപേടകം സീയോനില്‍നിന്നു കൊണ്ടുവന്ന് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു.
(തുടരും)


Related Articles

ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്‌സിന്‍ നന്മ

  നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്‍മെന്റിനെതിരെ

ഓണ്‍ലൈന്‍’ വിദ്യാഭ്യാസം 25 കോടി കുട്ടികള്‍ പിന്തള്ളപ്പെട്ടു വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാകണം-ഫ്രാന്‍സിസ് പാപ്പാ

  ഫാ. വില്യം നെല്ലിക്കല്‍   വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും കൊവിഡ്-19 നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒക്ടോബര്‍ 15ന്

തീരദേശത്തു നിന്നു 18,850 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളതീരത്തെ 18,850 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനായി 1800 കോടി രൂപ ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖലയില്‍ അപകടഭീഷണിയിലായ വേലിയേറ്റരേഖയില്‍നിന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*