സ്ത്രീകളില്‍ ഹൃദ്രോഗം തടയാന്‍ പത്തു വഴികള്‍

സ്ത്രീകളില്‍ ഹൃദ്രോഗം തടയാന്‍ പത്തു വഴികള്‍

ഡോ. ജോര്‍ജ് തയ്യില്‍ 

സ്ത്രീകളില്‍ ഹൃദയധമനീ രോഗങ്ങള്‍ തടയാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗരേഖകള്‍:
1. ദിവസവും 30 മിനിറ്റെങ്കിലും ഊര്‍ജസ്വലമായി നടക്കുക. ഭാരം കൂടുതലുള്ള സ്ത്രീകള്‍ 60-90 മിനിറ്റ് നടക്കണം.
2. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഫൈബര്‍ ഡയറ്റ്, മത്സ്യം തുടങ്ങിയവ സുലഭമായുള്ള ഭക്ഷണം ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ശീലമാക്കുക കറിയുപ്പ് മൂന്നു ഗ്രാമില്‍ കുറയ്ക്കണം.
3. ശരീരഭാരം കുറക്കുക. ബിഎംഐ 25ലും അരക്കെട്ടിന്റെ ചുറ്റളവ് 80 സെന്റിമീറ്ററിലും കവിയരുത്.
4. ഒമേഗ-3 ഫാറ്റി അമ്ലങ്ങളടങ്ങുന്ന ക്യാപ്‌സൂളുകള്‍ (1000 മില്ലിഗ്രാം) സേവിക്കുക.
5. വിഷാദരോഗമുള്ളവര്‍ സമുചിതമായ ചികിത്സ ചെയ്യുക.
6. പ്രഷന്‍ 140/90ല്‍ കൂടരുത്. ഇതിനായി ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, മരുന്നുകള്‍ കഴിക്കുക.
7. കൊളസ്‌ട്രോളും ഉപഘടകങ്ങളും നിയന്ത്രിക്കുക. എല്‍ഡിഎല്‍ 100 മില്ലിഗ്രാമിലും ട്രൈഗ്ലിസറൈഡുകള്‍ 150 മില്ലിഗ്രാമിലും കുറയണം. എച്ച്ഡിഎല്‍ 50ല്‍ കുറയണം. ഇതിനായി ഭക്ഷണക്രമീകരണത്തോടൊപ്പം സ്റ്റാറ്റിന്‍ ഗുളികകളും സേവിക്കുക.
8. അന്നജം കുറച്ച്, വ്യായാമം ചെയ്ത്, ഭാരം നിയന്ത്രിച്ച്, ഔഷധങ്ങളെടുത്ത് പ്രമേഹം കര്‍ശനമായി നിയന്ത്രിക്കുക. എച്ച്ബിഎവണ്‍സി 6.5 ശതമാനത്തില്‍ കുറവായിരിക്കണം.
9. പാസീവ് സ്‌മോക്കിങ്ങിന് അവസരം നല്‍കാതിരിക്കുക. ഓഫീസിലും പൊതുസ്ഥലങ്ങളിലും പുകവലി കര്‍ശനമായി തടയുക.
10. ആസ്പിരിന്‍ അലര്‍ജിയുള്ളവര്‍ വൈദ്യനിര്‍ദേശപ്രകാരം മരുന്നുകള്‍ സേവിക്കുക.


Related Articles

വാതപ്പനിയെ പ്രതിരോധിക്കാം

ഡോ. ജോര്‍ജ് തയ്യില്‍  ലോകത്തിലാകമാനം ഏതാണ്ട് 330 ലക്ഷം പേര്‍ക്ക് വാതജന്യ ഹൃദ്രോഗമുണ്ട്. പ്രതിവര്‍ഷം 2.75 ലക്ഷം പേര്‍ വാതജന്യഹൃദ്രോഗം മൂലം മരിക്കുന്നു. വികസിത രാജ്യങ്ങളില്‍ റുമാറ്റിക്ഫീവര്‍

രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി

  ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്‍പോളകള്‍ മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്‌കത്തിലെ സെറിബ്രോ മെഡുല്ലോ

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം

അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 ലോകമെമ്പാടും ആചരിക്കപ്പെട്ടു. സ്ത്രീത്വത്തെ മഹത്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസം. തലമുറകളിലൂടെ സമരംചെയ്ത് കൈവന്ന ലിംഗസമത്വം സ്ത്രീകളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*