Breaking News

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധം – ഷാജി ജോര്‍ജ്

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധം – ഷാജി ജോര്‍ജ്

എറണാകുളം: സ്ത്രീകളോട് വിവേചനം കാണിക്കുകയും അവരെ മുഖ്യധാരയില്‍നിന്നും മാറ്റിനിറുത്തുകയും ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. വരാപ്പുഴ അതിരൂപത കെഎല്‍സിഡബ്ല്യുഎ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ നിര്‍മാണ സമിതിയിലെ മലയാളി വനിതകള്‍ എന്ന നിലയില്‍ അമ്മു സ്വാമിനാഥനും ആനി മസ്‌ക്രീനും ദാക്ഷായണി വേലായുധനോടൊപ്പം കേരള സര്‍ക്കാരിന്റെ ആദരവിന് അര്‍ഹരാണ്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ഇവരെ ഒഴിവാക്കിയത് ന്യായീകരിക്കാവുന്നതല്ല-അദ്ദേഹം
ചൂണ്ടിക്കാട്ടി.
കേരളാ ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷീല ജേക്കബ് ആധ്യക്ഷംവഹിച്ചു അഡ്വ. മിനിമോള്‍, ഫാ ജോജി കുതുകാട്ട്, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജൂലിയറ്റ് ഡാനിയല്‍, ഡോക് ഗ്ലാഡിസ് തമ്പി, സോണി ചീക്കു എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
KLCWAshaji georgewomkens day

Related Articles

കണ്ണൂരില്‍ ഇടവക ഗായക സംഘങ്ങളുടെ സംഗമം

കണ്ണൂര്‍: ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണീശോ പിറന്നപ്പോള്‍ മാലാഖമാര്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്നു പാടിയത് ജനങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ഇന്ന് ദേവാലയത്തില്‍ ക്വയര്‍

രൂപതാതലത്തിലുള്ള യുവജന ദിനാചരണം ക്രിസ്തുരാജ മഹോത്സവത്തില്‍

നവംബര്‍ 22-ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഖ്യാപനം.  ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.  ഇപ്പോള്‍

സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*