സ്ത്രീകള്‍ സമഗ്ര വളര്‍ച്ചയുടെ വക്താക്കളാകണം – ബിഷപ് ഡോ. അലക്സ് വടക്കുംതല

Print this article
Font size -16+
കണ്ണുര്‍: ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവര്‍ തന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാന്‍ സമൂഹം പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ സമുഹത്തിന്റെ സമഗ്രവളര്‍ച്ച വേഗത്തില്‍ സാധ്യമാകുമെന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (കെഎല്‍സിഡബ്ല്യുഎ)ആഭിമുഖ്യത്തില്‍ ബിഷപ്സ് ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ആനിമസ്ക്രിന്‍ ദിനാചരണവും കെഎല്‍സിഡബ്ല്യുഎ സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎല്‍സിഡബ്ല്യുഎ രൂപത പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. രുപത വികാരി ജനറല്‍ ഡോ. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രുപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, കെആര്‍എല്‍സിസി സെക്രട്ടറി പുഷ്പ ക്രിസ്റ്റി, സിസ്റ്റര്‍ ട്രീസ ജോര്‍ജ്, രതീഷ് ആന്റണി, കെ.എച്ച് ജോണ്‍, ഷീജാ വിന്‍സെന്റ്, ജീവ മേരി, റോജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സ്ഥാനാർത്ഥികളെ പ്രാദേശികമായി കണ്ടെത്തണം : കെ.സി.വൈ.എം കൊച്ചി രൂപത.
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ അതാതു നിയോജകമണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്ന് കെസിവൈഎം കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് കൊച്ചി പോലെ ഏറെ പാർശ്വവൽക്കരിക്കപ്പെട്ട
കീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ
തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- കീഴടക്കാം വിജയിക്കാം (ലൂക്ക 4:1-13) തപസുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം
ഏഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ രണ്ടാംതരംഗത്തിന് ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ്ബാധയെ നിയന്ത്രണവിധേയമാക്കി എന്നതില്‍ ആശ്വാസംകൊണ്ട ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്വാന് എന്നിവ കൊവിഡിന്റെ രണ്ടാംതരംഗത്തിനായി ഒരുങ്ങുന്നു. രാജ്യാന്തര സഞ്ചാരികളില്‍നിന്ന് വീണ്ടും മഹാമാരി പടരുന്നതായി കണ്ടെത്തിയ
No comments
Write a comment
No Comments Yet!
You can be first to comment this post!