സ്ത്രീകള്‍ സമഗ്ര വളര്‍ച്ചയുടെ വക്താക്കളാകണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
by admin | June 20, 2022 4:56 am
കണ്ണുര്‍: ദൈവം ഓരോ സ്ത്രീയിലും നിക്ഷേപിച്ചിരിക്കുന്ന ശക്തിയെ അവര്‍ തന്നെ കണ്ടെത്തുകയും അതു പുറത്തുകൊണ്ടുവരാന്‍ സമൂഹം പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ സമുഹത്തിന്റെ സമഗ്രവളര്‍ച്ച വേഗത്തില്‍ സാധ്യമാകുമെന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (കെഎല്‍സിഡബ്ല്യുഎ)ആഭിമുഖ്യത്തില്‍ ബിഷപ്സ് ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ആനിമസ്ക്രിന്‍ ദിനാചരണവും കെഎല്‍സിഡബ്ല്യുഎ സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎല്‍സിഡബ്ല്യുഎ രൂപത പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. രുപത വികാരി ജനറല്‍ ഡോ. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രുപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, കെആര്‍എല്‍സിസി സെക്രട്ടറി പുഷ്പ ക്രിസ്റ്റി, സിസ്റ്റര്‍ ട്രീസ ജോര്‍ജ്, രതീഷ് ആന്റണി, കെ.എച്ച് ജോണ്‍, ഷീജാ വിന്‍സെന്റ്, ജീവ മേരി, റോജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Related
Source URL: https://jeevanaadam.in/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d/