സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.

സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.

 

പ്രാക്കുളം: ഐപ്പുഴ- പ്രാക്കുളം ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു അമ്മക്കാണ് വീടൊരുക്കിയത്. ഇടവക വികാരി ഫാ. ജോ ആന്റണി അലക്സിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങളാണ് ഈ മഹത്തരമായ കർമത്തിനായി പ്രയത്നിച്ചത്.

ഇവർക്ക് ഇടവക കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും നാട്ടുകാരും പൂർണ്ണമായ പിന്തുണ നൽകിയപ്പോൾ വീടെന്ന സ്വപ്നം സമയബന്ധിതമായി പൂർത്തിയായി. തൃക്കരുവാ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. സരസ്വതി രാമചന്ദ്രനും അഞ്ഞാലുമൂട് സർക്കിൽ ഇൻസ്‌പെക്ടർ ശ്രീ. അനിൽകുമാറും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. പോലീസ് ഓഫീസർമാരായ ശ്രീ പ്രദീപ്‌, ശ്രീ വിക്ടർ എന്നിവരും ഇടവക കമ്മിറ്റി അംഗങ്ങളും യുവജനങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


Related Articles

ദൈവനിയോഗത്തിന്റെ നാള്‍വഴിയിലൂടെ

വൈദിക വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിസിറ്റേഷന്‍ സഭയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡോ.ജയിംസ് ആനാപറമ്പില്‍ പിതാവിനോട് വിസിറ്റേഷന്‍ സഭയെകുറിച്ച് ചോദിച്ചപ്പോള്‍, ആലപ്പുഴ രൂപതയില്‍ ജന്മം കൊണ്ട്, വളരെയധികം പരിമിതികളിലൂടെ

മഴക്കാലം മറക്കുന്ന രീതി മാറ്റണം

  കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇതേ സമയം തന്നെയാണ് കേരളത്തില്‍ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വന്‍പ്രളയമായത്. ഇത്തവണയും ആഗസ്റ്റില്‍ അതു സംഭവിക്കുമോ? മിക്കവാറും മലയാളികളുടെ മനസിലുണ്ടായിരുന്ന

സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*