Breaking News

സ്പ്രിംഗ്ലര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

സ്പ്രിംഗ്ലര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സ്പ്രിംഗ്ലര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം.ശിവശങ്കര്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങളില്‍പോലും മരണനിരക്ക് വര്‍ധിച്ചതോടെ ഏതു സാഹചര്യവും നേരിടാനുള്ള കര്‍മപദ്ധതിയും അതിന് യോജിച്ച ഐടി സംവിധാനവും തിരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശ്രേണീകൃതമായ വിവരശേഖരണത്തിന് വെബ് ഫോമുകള്‍, അനലിറ്റിക് ടൂളുകള്‍ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുന്‍പ് വിമാനം, ട്രെയിന്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ വന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുക പ്രധാനമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. ഏതു സാഹചര്യവും നേരിടാനുള്ള ഐടി സംവിധാനം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കാന്‍ ഐടി മിഷന്‍, സി-ഡിറ്റ്, എന്‍ഐസി തുടങ്ങി സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ല.
അന്താരാഷ്ട്ര യാത്ര നടത്തിയവര്‍, അന്തര്‍സംസ്ഥാന യാത്ര നടത്തിയവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ നാലുതരത്തിലാണ് വിവരം ശേഖരിച്ചത്. സര്‍ക്കാരിന്റെ കൈവശമുള്ള മറ്റു ഡാറ്റകളുമായി ഇത് താരതമ്യം ചെയ്യുകയും അതിന്റെ ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും പ്രധാനമാണ്.
സമ്പര്‍ക്കവിലക്കിലുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടോ, സമ്പര്‍ക്കത്തില്‍ വയോജനങ്ങളുണ്ടോ, അവര്‍ക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം. വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അര്‍ഹര്‍ക്ക് അവശ്യസേവനം നല്‍കുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ ഇങ്ങനെ വിവിധ കാര്യങ്ങള്‍ക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിംഗ്ലര്‍ കമ്പനി പരിഗണനയിലെത്തിയത്.
സദുദ്ദേശത്തോടെയും നിയമങ്ങള്‍ പാലിച്ചും സര്‍ക്കാരിന് ഒരു രൂപപോലും ചെലവുവരാത്ത തരത്തിലാണ് ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിച്ചത്. നേരത്തെ സ്വകാര്യത ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെര്‍വറുകളിലേക്ക് ഡേറ്റ മാറ്റി. ആര്‍ക്കും സംശയമുണ്ടാകാന്‍ പാടില്ല എന്നതിനാലാണ് ഡേറ്റ മാറ്റിയത്. ഇതിന്റെ രേഖകള്‍ പരസ്യപ്പെടുത്തി. ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ് തിരഞ്ഞെടുത്തത്. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം അറിവില്ലായ്മയില്‍നിന്നാണ്, അല്ലെങ്കില്‍ മനഃപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം.ശിവശങ്കര്‍ പറഞ്ഞു.Related Articles

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്.

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ

കോവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

  രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. രോഗവ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങളിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*