Breaking News

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ സേവനം തടയില്ല: വിവര ശേഖരണത്തിന് കടുത്ത ഉപാധികള്‍

കൊച്ചി: വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനു ശേഷമേ സ്പ്രിങ്ക്ളറിനു
കൈമാറാന്‍ പാടുള്ളൂ എന്ന് ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പ്രിങ്ക്ളര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണം. വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഈ ഡേറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു. വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കണം ഡേറ്റ സ്പ്രിങ്ക്ളറിന് കൈമാറേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജിക്കാരുടെ ആരോപണങ്ങളെ കുറിച്ച് അസന്ദിഗ്ദ്ധമായി എന്തെങ്കിലും പറയാന്‍ ഇപ്പോള്‍ ഞങ്ങള്‍ തയ്യാറല്ല. സ്പ്രിങ്ക്ളര്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യസ്വഭാവത്തില്‍ ലംഘനം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
സ്പ്രിങ്ക്ളര്‍ ശേഖരിയ്ക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലായിരുന്നു കോടതിയുടെ ശ്രദ്ധ. കൊവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഡേറ്റ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നു. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇടപെട്ടാല്‍ അത് കൊവിഡ് പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ടി.ആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കും.
ശേഖരിക്കുന്ന ഡേറ്റ ആരുടേതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ മൂടിവെച്ചുവേണം വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് കൈമാറാനെന്ന് ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. കേരള സര്‍ക്കാര്‍ വിശകലനത്തിന് ഏല്പിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഒന്നും സ്പ്രിങ്ക്ളര്‍ ചെയ്യാന്‍ പാടില്ലെന്ന് കോടതി വിലക്കി. കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒന്നും ഡേറ്റ ഉപയോഗിച്ച് ചെയ്യാന്‍ പാടില്ല. ഉപയോഗം കഴിഞ്ഞാല്‍ കമ്പനി ഡേറ്റ നീക്കം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ ലോഗോ ഉപയോഗിച്ച് എന്തെങ്കിലും പ്രചാരണം കമ്പനി നടത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ഡേറ്റ ശേഖരിക്കുന്നത് സ്പ്രിങ്ക്ളര്‍ കമ്പനി ഉപയോഗിക്കും എന്ന് വിവരദാതാക്കളെ അറിയിക്കുകയും വേണം. അതിന് അവരുടെ സമ്മതവും വാങ്ങണം.
കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണനയില്‍ വന്നത്. അന്ന് സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് മാറ്റിയിരുന്നു. അതീവ അടിയന്തിര സാഹചര്യത്തിലാണ് കരാര്‍ ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.
ഇന്ന് സൈബര്‍ നിയമവിദഗ്ധയായ അഡ്വ. എന്‍.എസ് നാപ്പിനായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുംബൈയില്‍ നിന്ന് വാദത്തില്‍ പങ്കുചേര്‍ന്നു. കോടതി അവരോടു ചില വിശദീകരണങ്ങള്‍ തേടി. ആറുമാസത്തേക്കാണ് കമ്പനിയുമായി സര്‍ക്കാരിന്റെ കരാറെന്നും അതിനുശേഷം കമ്പനി വിവരങ്ങള്‍ സൂക്ഷിച്ചു വെക്കെണ്ടതില്ല. ഡേറ്റ ഉള്ളത് സക്കാര്‍ അംഗീകൃത സംഭരണ സംവിധാനത്തിലാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട-അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ നല്‍കാമെന്നു പറയുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു. അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്ന് നാപ്പിനായി ചൂണ്ടിക്കാട്ടി. പെട്ടെന്ന് പരിഹാരം ഉണ്ടാക്കുകയായിരുന്നു സര്‍ക്കാരിന്റെ മുമ്പിലുള്ള പ്രശ്‌നം എന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ രവീന്ദ്രനാഥ് പറഞ്ഞു.Related Articles

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍

  പത്തൊമ്പത് മാസം വീട്ടില്‍ അടച്ചിട്ട കുട്ടികള്‍ നവംബര്‍ ആദ്യം കേരളപിറവി ദിനത്തില്‍ സ്‌കൂളില്‍ ഒത്തുചേരാമെന്ന സന്തോഷത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍

നഗരത്തിന്റെ ദാഹമകറ്റി ഇഎസ്എസ്എസ്

എറണാകുളം: ലോകജല ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജലദിനാചരണം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള സംഭരണി

മാധ്യമപ്രവര്‍ത്തകര്‍ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവര്‍ -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: യേശുവിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിക്കാന്‍ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ‘ജീവനാദം’ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹം പങ്കുവയ്ക്കുന്നതിന് നാമേവരും ശ്രദ്ധാലുക്കളാകണം. ജീവനാദം ഓണ്‍ലൈന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*