Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
സ്പ്രിങ്ക്ളെര്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍ ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് 19മായി ബന്ധപ്പെട്ട് സ്പ്രിങ്ക്ളെര്‍ കമ്പനി കേരളത്തിന് നല്കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കമ്പനിയുടെ സേവനത്തിനുള്ള തുക കൊവിഡ് രോഗങ്ങള്‍ ഭേദമായതിനു ശേഷം നല്കിയാല് മതിയെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ടിരിക്കുന്ന രേഖകളില്‍ പറയുന്നത്.
സര്‍ക്കാര്‍ പുറത്തുവിട്ട കരാറിനെക്കുറിച്ച് ബന്ധപ്പെട്ട ഒരു വകുപ്പിനും ഒരു വിവരവും അറിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വെബ്സൈറ്റ് തിരുത്തിയെങ്കിലും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇതുവരെയും വന്നിട്ടില്ല. മാറ്റം വരുത്തിയാലും വിവരങ്ങള്‍ സ്പ്രിങ്ക്ളെറിന്റെ വെബ്സൈറ്റിലേക്കാണ് പോകുന്നത്.
ഈ കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തത് എന്നത് ആര്‍ക്കും അറിയില്ല. ആരോഗ്യവകുപ്പിനെങ്കിലും ഇതിനെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ ഐ.ടി. വകുപ്പിനോ ആരോഗ്യ വകുപ്പിനോ റവന്യൂ വകുപ്പിനോ സ്പ്രിങ്ക്ളെറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അറിയില്ല എന്നാണ് ഈ വകുപ്പുകളില്‍ നിന്നും വ്യക്തമാകുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പാണ് സ്പ്രിങ്ക്ളെറിനു വേണ്ടി ഡേറ്റ കളക്ട് ചെയ്യുന്നത്, അവര്‍ക്കും ഇതിനെപ്പറ്റി യാതൊരു ധാരണയും ഇല്ല. സാധാരണ ഗതിയില്‍ അന്തര്‍ദേശീയ കരാറുകള്‍ ഒപ്പിടുമ്പോള്‍ ബന്ധപ്പെട്ട വകുപ്പിലുള്ള മന്ത്രി അതിനു വേണ്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തും. മുഖ്യമന്ത്രി ഇതിനു വേണ്ടി ഐ.ടി. സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഫയലുകള്‍ ഇല്ല.
സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ്. ഈ വിവരങ്ങളല്ല മറിച്ച് സ്പ്രിങ്കളുമായി കരാറുണ്ടാക്കാന്‍ അതാതു വകുപ്പുകളെ ചുമതലപ്പെടുത്തിയ ഫയലുകള്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Related
Related Articles
പുല്ലുവിള നീയെത്ര ധന്യ
തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പുല്ലുവിള. മഹത്തുക്കളുടെ ജന്മംകൊണ്ടും അസാധാരണമായ മാനവ വിഭവശേഷികൊണ്ടും ഇത്രമാത്രം ശ്രദ്ധേയമായ മറ്റൊരു തീരഗ്രാമം കേരളത്തില്‍ ഉണ്ടാവില്ല. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1545 ജനുവരി 27ന്
കറുത്ത പെണ്‍കുതിരകള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും
ഒരര്‍ത്ഥത്തില്‍ ഈ പോരാട്ടങ്ങളൊന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയല്ല, മാനവിക മൂല്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകളോടുള്ള അനിതീ അവസാനിപ്പിക്കുകയല്ല, ലോകനീതി പുനസ്ഥാപിക്കുകയാണ്-ആയിരിക്കണം ലക്ഷ്യം. നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍
പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്നവും
”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു