സ്മൃതിനാശത്തിന്റെ ഇരുണ്ട നാളുകള്‍

സ്മൃതിനാശത്തിന്റെ ഇരുണ്ട നാളുകള്‍

വയോധികരെ നിരാലംബരാക്കുന്ന ഏറ്റവും ദാരുണമായ രോഗം സ്മൃതിനാശം തന്നെ. ആര്‍ജിച്ച അറിവുകളൊക്കെയും പാറിപ്പോയി. ചെയ്തുകൂട്ടുന്നതൊക്കെയും തെറ്റായി ഭവിച്ചു. മറ്റുള്ളവരുടെ ഔദാര്യത്തില്‍ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിധിക്കപ്പെട്ട ഒരവസ്ഥ. ഓര്‍മ്മ, ചിന്താശക്തി, സ്ഥലകാലബോധം, വികാര നിയന്ത്രണം എന്നിവയെല്ലാം നഷ്ടപ്പെട്ട് കേവലം ഒരു മനുഷ്യശവമായി ജീവിക്കേണ്ടിവരുന്ന സാഹചര്യം.
അറുപതുവയസിനുശേഷമാണ് സാധാരണയായി മറവിരോഗം പ്രകടമാകുന്നത്. ഓര്‍മ്മകള്‍ക്കും സാവധാനം മങ്ങലുകളുമാകുന്നു. പ്രത്യേകിച്ച് തൊട്ടടുത്തു നടന്ന കാര്യങ്ങള്‍ സ്മൃതിപഥത്തില്‍ നിന്ന് പതറിപ്പോകുന്നു. ഉത്ക്കണ്ഠ, നിരാശാബോധം, അസാധാരണമായ പെരുമാറ്റം ഇവയെല്ലാം പ്രാരംഭദശയില്‍ പ്രകടമാകുന്നു. തുടര്‍ന്ന് പൊതുവായ താല്പര്യകുറവ്, അന്തര്‍മുഖത്വം, മറവി, പുതിയവയെ ഗ്രഹിക്കാനുള്ള കഴിവുകേട്, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ വിട്ടുകളയുക ഇവയൊക്കെ സംഭവിക്കുന്നു. വസ്ത്രം ധരിക്കാന്‍ മറന്നുപോകുന്നു. ഏറ്റവും അടുത്തവരുടെ പേരുപോലും മറക്കുന്നു. ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത സ്ത്രീകള്‍ക്കും പുരുഷന്മാരെ അപേക്ഷിച്ച് മൂന്നുമടങ്ങാണ് . ഏതാണ്ട് എഴുപത് വയസ്സുകഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകള്‍ ഈ രോഗാവസ്ഥയ്ക്കടിമപ്പെടുന്നു. സ്‌ത്രൈണ ഹോര്‍മോണുകളുടെ അഭാവം ഇതിന്റെ ഒരു കാരണമായി പരിഗണിക്കപ്പെടുന്നു.
മനോരോഗ വിദഗ്ധനും ന്യൂറോപത്തോളജിസ്റ്റുമായ ജര്‍മന്‍കാരന്‍ അലോയ്‌സ് അല്‍സ്‌ഹൈമര്‍ 1906-ല്‍ നിര്‍വചിച്ച അതിസങ്കീര്‍ണമായ രോഗാവസ്ഥയാണ് ‘അല്‍സ്‌ഹൈമേഴ്‌സ് രോഗം’ 2006 ല്‍ ഭൂമുഖത്ത് ഈ രോഗം ബാധിച്ചവരുടെ സംഖ്യ 26.6 ദശലക്ഷമായിരുന്നു. 85 പേരില്‍ ഒരാള്‍ക്ക് എന്ന അനുപാതതില്‍ ഈ രോഗാവസ്ഥ പടര്‍ന്നേറുന്നു. ഇതിനകം ആയിരത്തില്‍പ്പരം ഗവേഷണ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്. അജ്ഞാതകാരണങ്ങളോടൊപ്പം ‘ അസറ്റിയന്‍ കോളിന്റെ ഉല്പാദനകുറവും ‘അമിലോയ്ഡി’ന്റെ നിക്ഷേപവും ജനിതകപരമായ പ്രവണതയും ഇതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നു. സ്മൃതിനാശത്തിന് കൃത്യമായ ചികിത്സയില്ലെങ്കിലും വീട്ടുകാരുടെ ആത്മാര്‍ത്ഥമായ പരിചരണം മാത്രമാണ് ഏകപരിഹാരം. രോഗസാധ്യത കുറയ്ക്കാന്‍ ഹൃദയത്തെ സംരക്ഷിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ശുദ്ധഭക്ഷണം കഴിക്കുക, സാമൂഹിക ജീവിതം ആസ്വദിക്കുക ഒറ്റപെടല്‍ ഒഴിവാക്കുക.


Related Articles

കുട്ടികളിലെ ജന്മജാത ഹൃദ്രോഗം

പിറന്നുവീഴുന്ന പൊന്നിന്‍കുടം ആണോ പെണ്ണോ എന്നതിലുപരി വൈകല്യങ്ങളില്ലാത്ത ഒന്നായിരിക്കുമോ എന്നോര്‍ത്ത്‌ വ്യാകുലപ്പെടുന്ന അമ്മമാരാണ്‌ ഇന്നധികവും. പ്രത്യേകിച്ച്‌ ഉപരിപഠനത്തിനും ഉദ്യോഗകയറ്റത്തിനുവേണ്ടിയും വിവാഹവും ഗര്‍ഭധാരണവും നീട്ടിവയ്‌ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം

ഋതുവിരാമവും സ്‌ത്രൈണ ഹോര്‍മോണുകളും

 ആര്‍ത്തവവിരാമം വരെ സ്ത്രീകള്‍ പ്രകൃതിയുടെ പ്രത്യേക സംരക്ഷണത്തിലാണ്. ഗര്‍ഭം ധരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ഒക്കെ ചെയ്യേണ്ടതുകൊണ്ട് ദൈവം അവര്‍ക്കു നല്‍കിയ വരദാനമാണ് ഈ സ്വാഭാവിക സുരക്ഷ. ഋതുവിരാമത്തിന്

എന്തു കഴിക്കുന്നു, അതാണ് നാം

ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ രോഗികളോടും ഞാന്‍ സ്ഥിരമായി പറയുന്നത് ഇതാണ്: ”എന്തു കഴിക്കുന്നു, അതാണ് നാം.” ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ തേടി എങ്ങോട്ടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*