സ്റ്റാന്‍ സ്വാമിക്ക് സിപ്പര്‍ ലഭിച്ചു: എന്‍ഐഎ കനിഞ്ഞു

ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.പാര്ക്കിംങ്സണ് രോഗത്താല്‍ വിറയലും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള സ്റ്റാന്‍ സ്വാമി തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് നല്കിയ ബാഗിലെ വസ്തുക്കള്‍ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ പക്കല്‍
സ്ട്രോയും സിപ്പറും ഇല്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയതോടെ ഹര്‍ജി ഡിസംബര്‍ നാലിലേക്ക് മാറ്റിയിരുന്നു. ഈ അവസരത്തിലാണ് സ്റ്റാന്‍ സ്വാമിയുടെ കത്ത് പുറത്ത് വന്നത് . കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രിയ സുഹൃത്തുക്കളെ, എന്റെ ക്ഷേമത്തിനായുള്ള കരുതലിനെകുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.
ജയില്‍ അധികൃതര്‍ വളരെ പരിഗണനയുള്ളവരാണ്. അവര്‍ എനിക്ക് സിപ്പര്‍ നല്കി അതിലാണ് ഞാന്‍ ഇപ്പോള്‍ വെള്ളവും ചായയും കുടിക്കാനായി ഉപയോഗിച്ച് പോരുന്നത്. ഒക്ടോബര്‍ 8 തിയതി എന്‍ ഐ എ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ എന്നോട് പറഞ്ഞിരുന്നത് അഞ്ചോ ആറോ ചോദ്യങ്ങള്‍ക്കു ഉത്തരം നല്കാന് റാഞ്ചിയിലെ എന്‍ ഐ എ ക്യാമ്പില്‍ വരണം എന്നായിരുന്നു. ആ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ വിശ്വസിച്ചു ഞാന്‍ ഒന്നും തന്നെ എടുക്കാതെയാണ് അവരുടെ കൂടെ പോയത്. എന്‍ ഐ എ ക്യാമ്പില്‍ എത്തിയതിനു ശേഷമാണു എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വിവരം അറിയിക്കുന്നത്. അത് ഒട്ടും എന്നെ ആഴ്ച്ചര്യപ്പെടുത്തിയില്ല. ഉദ്യോഗസ്ഥര്‍ അവരോടു പറഞ്ഞ കര്‍ത്തവ്യം നിര്‍വഹിച്ചു എന്ന് മാത്രം. രാത്രി 11 മാണിയോട് അടുത്ത് എന്‍ ഐ എ ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം എന്റെ സഹപ്രവര്‍ത്തകര്‍ ഒരു ബാഗ് എനിക്ക് കൈമാറി. അതില്‍ എന്റെ വസ്ത്രങ്ങളും, സില്‍വര്‍ സീപ്പറും, മരുന്നുകളും, പേഴ്സില്‍ കുറച്ച് പൈസയും, എന്റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയുമായിരുന്നു ഉണ്ടായിരുന്നത്. ഈ ബാഗ് ഞാന്‍ മുംബൈ വരെ കൈയില്‍ കരുതിയിരുന്നു. എന്നെ തലോജ ജയിലിലേക്ക് മാറ്റിയപ്പോള്‍ ഈ ബാഗ് എനിക്ക് തന്നിരുന്നില്ല. ഒരുപക്ഷെ ഈ ബാഗ് അന്വേഷണ സംഘത്തിന്റെ പക്കലോ അല്ലെങ്കില്‍ ജയില്‍ അധികാരികളുടെ പക്കലോ സുരക്ഷിതമായി ഉണ്ടാകും.
കൂട്ടുകാരെ, നാം ഇപ്പോള്‍ ആഗമനകാലത്തിലാണ്. ഈ ക്രിസ്തുമസ് കാലത്ത് താലോജ ജയിലിലും ഉണ്ണിയേശു പിറക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
ഫാ. സ്റ്റാന്‍ സ്വാമി.
സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായുള്ള പ്രതിഷേധങ്ങള്‍ ലോകമെമ്പാടും ശക്തമായിരുന്നു.സിപ്പര്‍ നല്കാഞ്ഞതില് പ്രധിഷേധിച്ച് കാമ്പയിനുകളും നടന്നിരുന്നു ഈ അവസരത്തിലാണ് സ്റ്റാന്‍ സ്വാമിക്ക് സിപ്പര്‍ നല്കി എന്ന വാര്‍ത്ത പുറത്തുവന്നത്.
Related
Related Articles
വയോധികരെ ചികിത്സിക്കുമ്പോള്‍
മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ
തായ്ലൻഡ് ഗുഹയിൽനിന്നും രക്ഷപ്പെട്ട 11 കുട്ടികൾ ബുദ്ധമതം സ്വീകരിക്കും; കോച്ച് ബുദ്ധഭിക്ഷുവായി അഭിഷേകം ചെയ്യപ്പെടും
ഗുഹയിൽനിന്നും രക്ഷപ്പെട്ട കോച്ചും ഫുട്ബോൾ ടീമും ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൻറെ നന്ദിസൂചകമായി ഫുട്ബോൾ ടീമിലെ 11 പേരും ബുദ്ധമതം സ്വീകരിക്കുവാൻ തീരുമാനിച്ചു കോച്ച്
കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക്