സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ത്തി. ‘ഇന്ന് ഞങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കിയിരിക്കുകയാണ്. നാളെ അത് നിങ്ങളുടെതാകാം’ പ്രകടനങ്ങള്‍ നടത്താന്‍ പോലീസിന്റെ അനുമതി ലഭിക്കാത്തതിലാണ് ദേവാലയ പരിസരത്ത് നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബാന്ദ്ര- സെന്റ് പീറ്റേഴ്‌സ് ഇടവകവികാരി ഫാ.എഫ് മസ്‌കരനാസ് പറഞ്ഞു.
ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം തടവിലാക്കിയിട്ടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരെയും മോചിപ്പിക്കമെന്ന് ഡെസ്യൂട്ട് സമൂഹം ആവശ്യപ്പെടുന്നതായി ഫാ. മസ്‌കരനാസ് വ്യക്തമാക്കി. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 83- കാരനായ സ്റ്റാന്‍ സ്വാമിയെ അന്വേഷണ സംഘം അറസ്റ്റ്  ചെയ്തപ്പോള്‍ ഞങ്ങള്‍ ഞെട്ടി.നിരവധി ക്യാമ്പെയിനുകള്‍ സ്റ്റാന്‍ സ്വാമിയുടെ വിടുതലിനായി നടത്തുന്നുണ്ടെന്ന് ഫാ. ഫ്രാസര്‍ പറഞ്ഞു.
നിലവില്‍ 16 പോരെ അറസ്റ്റ് ചെയ്തിരിക്കുന്നതില്‍ എല്ലാവരും തന്നെ ആദിവാസി ദളിത് സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് അതില്‍ കലാകാരന്മാരും, സാമൂഹിക പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കൊറെഗാവ് കേസിലെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി സ്റ്റാന്‍ സ്വാമിക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെസ്യൂട്ട് വൈദീകര്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഉദ്ധവ് താക്ക്‌റെ കണ്ടിരുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഒരാള്‍ക്ക് ഒരിക്കല്‍ ഒരു ലോട്ടറി അടിച്ചു. വലിയൊരു തുക സമ്മാനമായി ലഭിച്ചു. അതോടുകൂടി അയാളുടെ ജീവിതശൈലി ആകെ മാറി. വലിയ വീട്, കാര്‍,

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*