സ്റ്റാന്‍ സ്വാമി പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യം

സ്റ്റാന്‍ സ്വാമി പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യം

-ഫാ. ബോബി ജോസ് കട്ടിക്കാട്

തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ ആണ്. കാലത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെ
ടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒന്നര നൂറ്റാണ്ടു മുന്‍പുള്ള ഭരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍ നിന്ന് ഒരു കഥാപാത്രം ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് കഠിനമായ നീതിനിഷേധങ്ങള്‍ അഭിമുഖീകരിക്കുന്നതാണ് കഥ. തൂക്കുകയറിന്റെ കുരുക്ക്, അയാളുടെ മെല്ലിച്ച കഴുത്തിനു നിരക്കുന്നതുകൊണ്ടു മാത്രം വധാര്‍ഹനാവുകയാണ് ഗോവര്‍ദ്ധന്‍.

മെല്ലിച്ച, നിസ്വനായ, വയോധികനായ ഒരാളുടെ ചിത്രം കാണുമ്പോള്‍ ഗോവര്‍ദ്ധനെ ഇങ്ങനെ ഇപ്പോള്‍ ഓര്‍ക്കുന്നതെന്താവാം?

മാനവികതയ്ക്ക് അസാധാരണമൂല്യം നല്‍കുന്ന ഒരു സന്ന്യാസസമൂഹമാണ് ജെസ്യൂട്‌സ്. അതില്‍ അംഗമാണ് എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമി. മാവോയിസ്റ്റ് എന്ന ചാപ്പ കുത്തിയാണ് അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടച്ചത്. സ്റ്റാന്‍സ്വാമിയുടെ പ്രായം, പാന്‍ഡമിക് ആകുലതകള്‍ ഇവയൊന്നുമല്ല ഇവിടുത്തെ വിഷയം. അവ വിഷയമാവുകയും വേണ്ട. ദീര്‍ഘകാലമായി ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയിലായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളുടെ വിഭവചൂഷണത്തിനെതിരായിരുന്നു സ്റ്റാനിന്റെ എക്കാലത്തെയും ഉപരോധം. ഭീമകൊറെഗാവ് കേസിലാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്നു കരുതപ്പെടുന്നവര്‍ക്കൊക്കെ പിറകില്‍ നിന്നു വെടിയേല്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?

സ്റ്റാന്‍ പുറത്തായിരിക്കേണ്ടത് പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യമാണ്.


Related Articles

റവ. ഡോ. ജോണ്‍ ബോയയെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തില്‍ നിയമിച്ചു

  ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി ഇടവകാംഗമായ റവ. ഡോ. ജോണ്‍ ബോയയെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ നിയമിച്ചു. ആഫ്രിക്കയിലെ ബുര്‍ക്കീനോ ഫാസോ

ക്രൈസ്തവ ധര്‍മപരിശീലനം പ്രായോഗിക നിര്‍ദേശങ്ങള്‍

നമ്മുടെ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ നന്നായി പഠിക്കണം എന്ന ലക്ഷ്യത്തോടെയാണെങ്കിലും ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്നതിലും മനസിലാക്കാനാവുന്നതിലും കൂടുതല്‍ ‘ആശയങ്ങള്‍’ ഓരോ പുസ്തകത്തിലും ‘കുത്തി നിറച്ചിട്ടില്ലേ’ എന്ന്

ഫ്രാന്‍സിസ് പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

കൊവിഡിനു ശേഷമുള്ള കാലത്തെ പ്രതിരോധ സംവിധാനം വൈവിധ്യത്തിലെ സാര്‍വത്രിക ഐക്യദാര്‍ഢ്യം         ഫാ. വില്യം നെല്ലിക്കല്‍ വത്തിക്കാന്‍ സിറ്റി: കൊവിഡ് 19 മഹാമാരിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*