സ്റ്റീവ് ബാക്കിവച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്

Print this article
Font size -16+
റോഹന്‍ റോബര്‍ട്ട്
ആപ്പിളും ആശയവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടല്ലോ. 17-ാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ പതിച്ച ആപ്പിളാണ് ഗുരുത്വാകര്‍ഷണത്തെ ഒരു ആശയമാക്കി പരുവപ്പെടുത്തിയത്. ആപ്പിള്‍ തന്നെയാണ് നാലു നൂറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു ഗംഭീര ആശയത്തിനു തുടക്കം കുറിക്കാന്‍ ഇടയാക്കിയത്. മൂന്നു യുവാക്കള്‍ ചേര്‍ന്ന് ഒരു ബിസിനസ് തുടങ്ങാന്‍ നിശ്ചയിക്കുന്നു. അവരിലൊരാള്‍ ബാല്യകാലം ചെലവഴിച്ച വീട്ടിലെ അധികമാരും പെരുമാറാതെ കിടന്നിരുന്ന സ്ഥലത്താണ് കമ്പനി ആരംഭിച്ചത്. തട്ടിയും മുട്ടിയും ഒരുവിധം മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി അലട്ടുകയും കടക്കെണിയിലേക്കു വഴുതി വീഴുകയും ചെയ്യുന്നു. എന്നാല്‍ കീഴടങ്ങാന്‍ അവര്‍ തയ്യാറായിരുന്നില്ല. പ്രതിസന്ധികളെ മറികടന്ന് ആ കമ്പനി മുന്നേറുന്നു. കാലങ്ങള്‍ പിന്നിട്ടതോടെ ശതകോടി ബില്യന്‍ ഡോളറിന്റെ വിപണി മൂല്യമുള്ള സ്ഥാപനമായി മാറുന്നു.
ആപ്പിള്‍ കമ്പനിയുടെ ചരിത്രം സ്വപ്നസമാനമെന്നു വിശേഷിപ്പിക്കാം. ആപ്പിള്‍ പിറവിയെടുത്തിട്ട് 2018 ഏപ്രില്‍ ഒന്നിന് 42 വര്‍ഷമായി. ഇക്കാലത്തിനിടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുമ നിറഞ്ഞ ആശയം ആ ചെറുപ്പക്കാര്‍ ലോകത്തിനു സമ്മാനിച്ചു. ഇന്നു നമ്മള് പിന്തുടരുന്ന കമ്പ്യൂട്ടിംഗ് രീതി സമ്മാനിച്ചത് ആപ്പിള്‍ കമ്പനിയുടെ ശില്പികളായ ആ യുവാക്കളാണ്.
സ്റ്റീവ് വോസ്നിയാക്ക്, സ്റ്റീവ് ജോബ്സ്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് 1976 ഏപ്രില്‍ ഒന്നിനാണ് ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടത്. ഇന്നു ശതകോടി വിപണിമൂല്യമുള്ള കമ്പനിയുടെ പിറവി സ്റ്റീവ് ജോബ്സ് കുട്ടിക്കാലം ചെലവഴിച്ച വീട്ടിലെ ഗ്യാരേജിലായിരുന്നു. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്നു വിളിക്കാന്‍ പോലും സാധിക്കില്ല. അതായിരുന്നു ആപ്പിള്‍ കമ്പനിയുടെ ആദ്യകാലം.
1976 ജൂലൈയില്‍ കമ്പനിയുടെ ആദ്യ ഉത്പന്നമായ ആപ്പിള്‍ 1 കമ്പ്യൂട്ടര്‍ പുറത്തിറക്കി. പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയത്തിനു തുടക്കമിട്ടതും ഇതിലൂടെയാണ്. ടെക്നോളജിയില്‍ പാണ്ഡിത്യമുണ്ടായിരുന്ന സ്റ്റീവ് വോസ്നിയാക്കാണു ആപ്പിള്‍1 ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും. പിന്നീട് 1977 ഏപ്രിലില്‍ ആപ്പിള്‍ 2 പുറത്തിറക്കി. ആപ്പിള്‍ 1 ന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു ആപ്പിള്‍ 2.
ഇതിനിടെ മൂന്നുപേരിലൊരാള്‍ – റൊണാള്‍ഡ് വെയ്ന്‍ – കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനല്ലെന്നു പറഞ്ഞ് കമ്പനിയുടെ ഓഹരികള്‍ 800 ഡോളറിനു വോസ്നിയാക്കിനും ജോബ്സിനും വില്പന നടത്തി കമ്പനി ഉപേക്ഷിച്ചുപോവുകയും ചെയ്തു. എങ്കിലും ആപ്പിള്‍ വാടിയില്ല. വിപണിയില്‍ പുതുമ സമ്മാനിച്ചുകൊണ്ട് കമ്പനി അടിക്കടി വളര്‍ന്നു. കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. 1980ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. കമ്പനി വളര്‍ച്ച കൈവരിച്ചതോടെ സ്റ്റീവ് ജോബ്സുമായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായി. ഇത് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചു. 1985ല്‍ ആപ്പിളിലെ മുന്‍ ജീവനക്കാരുമൊത്ത് അദ്ദേഹം ിലഃ േഎന്നൊരു സ്ഥാപനത്തിനു തുടക്കമിട്ടു. പിന്നീട് 12 വര്‍ഷക്കാലം അദ്ദേഹം സ്വന്തം സ്ഥാപനത്തിന്റെ നടത്തിപ്പുമായി മുന്നേറി. ഇതിനിടെ മൈക്രോസോഫ്റ്റും ഐബിഎമ്മും വിപണിയില്‍ സ്വാധീനശക്തിയായി മാറിയിരുന്നു. ഇതിന്റെ ഭീഷണി മനസിലാക്കിയ ആപ്പിള്‍ ജോബ്സിനെ തിരികെ വിളിച്ചു. ജോബ്സിന്റെ രണ്ടാം വരവിലാണ് ആപ്പിള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഐ ഫോണും ഐ പാഡും പുറത്തിറക്കിയത്.
പ്രബലനായ സിഇഒ എന്ന നിലയില്‍ സ്റ്റീവ് ജോബ്സ് വഹിച്ച പങ്കാണ് ആപ്പിളിന്റെ ചരിത്രമെന്നത്. കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവം പകര്‍ന്നു നല്കി ജോബ്സ്. അതോടൊപ്പം ആപ്പിളിന്റെ ചരിത്രത്തില്‍ മാറ്റി നിര്‍ത്താനാവാത്ത മറ്റൊരു നായകന് കൂടിയുണ്ട്. അത് സ്റ്റീവ് വോസ്നിയാക്കാണ്. ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ആദ്യ കമ്പ്യൂട്ടര്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും വോസ്നിയാക്കാണ്. പക്ഷേ അദ്ദേഹം ആപ്പിളിന്റെ അറിയപ്പെടാത്ത നായകന് (unsung hero) ആയി പോയെന്നത് മറ്റൊരു വസ്തുത.
തന്റെ കൈവശമുള്ളത് പ്രദര്ശിപ്പിക്കുന്നവനായിരുന് നു സ്റ്റീവ് ജോബ്സ്. ഒരര്‍ത്ഥത്തില്‍ ഷോമാന് എന്നു വിശേഷിപ്പിക്കാം. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ സിഇഒ ആയ ടിം കുക്ക് ആകട്ടെ, ആഗോളവിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിലും ലാഭം കൊയ്യുന്നതിലുമാണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. പുതുമയേറിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുക്ക് തല്പരനല്ല. തങ്ങള്‍ നിര്‍മിച്ച ഉത്പന്നം എങ്ങനെയാണ് ഓരോരുത്തരുടെയും ജീവിതനിലവാരം ഉയര്‍ത്താന്‍ പോകുന്നതെന്നു വിശദീകരിക്കാന്‍ പ്രാപ്തിയുള്ളവരാരും കുക്കിന്റെ ടീമിലുമില്ല. കുക്കിനെ സംബന്ധിച്ച് ആപ്പിളിന്റെ വലുപ്പത്തിലാണ് അദ്ദേഹം സൗന്ദര്യം ദര്‍ശിക്കുന്നത്. ലോകത്തെ മാറ്റിമറിക്കാന്‍ തക്കവിധമുള്ള ഉത്പന്നം കണ്ടുപിടിക്കുന്നതില്‍ കുക്ക് തല്പരനല്ല.
കുക്കിന്റെ പ്രതിഭ ഒരിക്കലും ഡിസൈനിലല്ല. സ്റ്റീവ് ജോബ്സില്‍ കുടികൊണ്ട ഇന്നൊവേഷന്റെ അനുരണനങ്ങള്‍ പോലും ഒരുപക്ഷേ കുക്കില്‍ കാണാന്‍ സാധിച്ചെന്നുവരില്ല. അക്കങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അക്കങ്ങള്‍ എന്നു പറയുമ്പോള്‍ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഫലങ്ങളാണ്. കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനാണ് കുക്ക് ശ്രമിക്കുന്നത്. അതില്‍ അനന്യസാധാരണ മികവും പ്രകടമാക്കുന്നു.
സ്റ്റീവ് ബാക്കിവെച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്. മഹത്തായ ഇന്നൊവേഷന് കമ്പനിയെന്നതാണ് അത്. ആ ഇന്നൊവേഷന്റെ തേരിലേറി കമ്പനിയെ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് കുക്ക് ശ്രമിക്കുന്നത്. സ്റ്റീവ് കെട്ടിയ അടിത്തറയില്‍ നിന്ന്, അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്കായ ഇന്നൊവേറ്റീവ് ഉത്പന്നങ്ങളില്‍ നവീകരണം നടത്തി, അതിനെ മറ്റൊരു കമ്പനിക്കും വെല്ലുവിളിക്കാന്‍ കഴിയാത്ത തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുകയെന്ന ദൗത്യമാണ് കുക്ക് നിറവേറ്റുന്നത്.
ഐ ഫോണ്‍ വിപ്ലവം
സ്മാര്‍ട്ട്ഫോണ്‍ യുഗത്തിന് തുടക്കമിട്ടത് ഐ ഫോണ്‍ ആണ്. 2007ലാണു സ്റ്റീവ് ജോബ്സ് വിപണിയില്‍ ഐ ഫോണ്‍ അവതരിപ്പിക്കുന്നത്. 2007നു മുന്‍പു മൊബൈല്‍ ഫോണുകളാണു വിപണിയില്‍ സ്വാധീനം ചെലുത്തിയിരുന്നത്.
QWERTY കീബോര്‍ഡുള്ള ബ്ലാക്ക്ബെറി ഫോണുകളും സജീവമായിരുന്നു. എന്നാല്‍ 2007ല്‍ ടച്ച് സ്ക്രീന്‍ സംവിധാനത്തോടെ സ്മാര്‍ട്ട്ഫോണ്‍ എന്ന ആശയത്തിന് ഐ ഫോണിലൂടെ സ്റ്റീവ് ജോബ്സ് തുടക്കമിട്ടു. 2007 ജനുവരിയില്‍ കലിഫോര്‍ണിയയില്‍ നടന്ന മാക്വേള്‍ഡ് കോണ്‍ഫറന്‍സില്‍ വച്ച് ആദ്യ തലമുറ ഐ ഫോണ്‍ സ്റ്റീവ് ജോബ്സ് അവതരിപ്പിച്ചു. ഐ ഫോണിന്റെ വരവിനെ നോക്കിയയും ബ്ലാക്ക്ബെറിയും അവഗണിച്ചിരുന്നു. എന്നാല്‍ ടച്ച്സ്ക്രീന്‍ കീബോര്‍ഡുമായി വിപണിയില്‍ ഐ ഫോണ്‍ ക്രമേണ ചലനമുണ്ടാക്കി തുടങ്ങി. വിവിധ ആപ്പുകളും ഫോണുകളിലേക്കു ചുവടുവച്ചു തുടങ്ങി. ആദ്യ കാലങ്ങളില്‍ ഐ ഫോണ്‍ 2ജി മാത്രമാണു പിന്തുണച്ചിരുന്നത്. 4 ജിബി ആയിരുന്നു സ്റ്റോറേജ് കപ്പാസിറ്റി. ഈ ഫീച്ചറുകളെക്കുറിച്ച് ഇന്നു ചിന്തിക്കാന്‍ പോലും ആര്‍ക്കും സാധിക്കില്ല. ഐ ഫോണ്‍ 2008ല്‍ 3ജിയിലേക്കും പ്രവേശിച്ചു.
2010ല്‍ ഐ പാഡ്
2010ല്‍ ആപ്പിള്‍ ലോകത്തെ ഞെട്ടിച്ചത് ഐ പാഡ് അവതരിപ്പിച്ചുകൊണ്ടായിരുന്നു. ലാപ്ടോപ്പിന് ബദലാവുകയെന്നതാണ് ഇതിലൂടെ സ്റ്റീവ് ജോബ്സ് ലക്ഷ്യമിട്ടത്. ഐ പാഡും വന്‍ ഹിറ്റായി മാറി. ഇതോടെ വിപണിയില്‍ ആപ്പിളിന്റെ സ്വാധീനം വര്‍ധിച്ചു. ഇന്നും ടാബ്ലെറ്റ് വിപണിയില്‍ ആപ്പിള്‍ തന്നെയാണു മുന്‍നിരക്കാര്‍.
2013ല്‍ സ്മാര്‍ട്ട് വാച്ച്
2013ലാണ് സ്മാര്‍ട്ട് വാച്ചുമായി ആപ്പിള്‍ വിപണിയിലെത്തിയത്. നമുക്കറിയാം വെയറബിള്‍ ഡിവൈസുകളാണ് ഇനി വിപണിയെ നിയന്ത്രിക്കാന്‍ പോകുന്നതെന്ന്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ട് ആപ്പിള്‍ പുറത്തിറക്കിയ വെയറബിള്‍ ഡിവൈസാണു സ്മാര്‍ട്ട് വാച്ച്. 3ജി, LTE നെറ്റ്വര്ക്കുകളില് പ്രവര്‍ത്തിക്കുന്ന സെല്ലുലാര്‍ പതിപ്പ് സ്മാര്‍ട്ട് വാച്ച് 2017ല്‍ ആപ്പിള്‍ പുറത്തിറക്കുകയും ചെയ്തു. ഈ മോഡല്‍ വാച്ചിന് നല്ല ഡിമാന്‍ഡുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2017ലെ നാലാം പാദത്തില്‍ ആഗോളതലത്തില്‍ 8 ദശലക്ഷം സ്മാര്‍ട്ട് വാച്ചുകള്‍ ആപ്പിള്‍ വില്പന നടത്തിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തത് എന്ത് ?
ആപ്പിള്‍ ഓരോ ഉത്പന്നവുമായി വിപണിയിലെത്തിയത് ഒരു ഇന്നൊവേഷനുമായിട്ടാണ്. ഇനി അടുത്ത ഇന്നൊവേഷന് എന്തായിരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. മിക്കവാറും ഓഗ്മെന്റഡ് റിയല്‍റ്റി ഹെഡ്സെറ്റോടു കൂടിയ ആപ്പിള്‍ ഗ്ലാസ് ആയിരിക്കുമെന്നു പറയപ്പെടുന്നു. ഗൂഗിള്‍ ഗ്ലാസ് പോലെയുള്ള ഒന്ന്. ഇതൊരു വെയറബിള്‍ ഡിവൈസാണ്. 2019ല്‍ ആപ്പിള്‍ ഗ്ലാസ് പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Related
Related Articles
പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
വ്യാപകപ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. തല്ക്കാലം നിയമഭേദഗതി നടപ്പാകില്ല. തുടര്‍തീരുമാനം നിയമസഭയില്‍ ചര്‍ച്ചയിക്ക് ശേഷമെന്ന് മുഖ്യമന്ത്രിയുടെ പത്രക്കുറുപ്പില്‍ പറയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ
കടലിന്റെയും തീരത്തിന്റെയും അവകാശികള്‍ തീരദേശവാസികള്‍-ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
എറണാകുളം: കടലും കടല്‍ത്തീരവും പരമ്പരാഗത തീരദേശവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്മാന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍. കടലിന്റെ വാര്‍ഷിക
അര്‍ണബ് ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്കി. മഹാരാഷ്ട്ര,
No comments
Write a comment
No Comments Yet!
You can be first to comment this post!