സ്റ്റുഡന്റ്സ് ബിനാലെ-2018 അപേക്ഷ ക്ഷണിച്ചു

കൊച്ചി-മുസിരിസ് ബിനാലെ നാലാം എഡിഷനോത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെ-2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദക്ഷിണേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രമുഖ ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ ലക്കം ഡിസംബര്‍ 12ന് ആരംഭിക്കും. ഇന്ത്യയ്ക്കകത്തു നിന്നുള്ള ബിഎഫ്എ (മൂന്നാം വര്‍ഷം, നാലാം വര്‍ഷം, അവസാനവര്‍ഷം) എംഎഫ്എ (ഒന്നും രണ്ടും വര്‍ഷം) വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനര്‍ഹതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് പ്രൊഡക്ഷന്‍ ഗ്രാന്റും കൊച്ചിയില്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കാനുള്ള സൗകര്യവും ലഭിക്കും. ബിനാലെ പ്രതിനിധികള്‍ അഫ്ഘാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക, മ്യാന്മാര് എന്നീ സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലുള്ള സമകാലീന കലാവിദ്യകള്ക്ക് തങ്ങളുടെ കഴിവ് സ്റ്റുഡന്റ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും.
സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്റര്‍മാരായ സി. പി കൃഷ്ണപ്രിയ, എം. പി നിഷാദ്, കെ. പി റെജി, സഞ്ജയന്ഘോഷ്, ശ്രുതി രാമലിംഗയ്യ, ശുക്ലസാവന്ത് എന്നിവര്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥി കലാകാരന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന് സെക്രട്ടറിയും ബിനാലെ പ്രോഗ്രാം ഡയറക്ടറുമായ റിയാസ് കോമു സാര്‍ക്ക് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ തിരഞ്ഞെടുക്കും. മേക്കിംഗ് ആസ് തിങ്കിംഗ് (നിര്‍മാണത്തിലൂടെ ചിന്തനം) എന്നതാണ് ഇക്കുറി സ്റ്റുഡന്റ് ബിനാലെയുടെ പ്രമേയം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബിനാലെ വെബ്സൈറ്റായ www. kochimuzirisbiennale.org/students-biennale- .വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31.
Related
Related Articles
ദൈവത്തിന്റെ വാഗ്ദാനവും ദാവീദിന്റെ സിംഹാസനവും
ഗബ്രിയേല്‍ ദൈവദൂതന് കന്യകയായ മറിയത്തിന് നല്കുന്ന മംഗളവാര്‍ത്തയാണ് നമ്മുടെ സുവിശേഷഭാഗം. മംഗളവാര്‍ത്തയില്‍ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊന്ന് ശ്രദ്ധിക്കാം: 1. ഗബ്രിയേല്‍ ദൈവദൂതന് മേരിയോട് പറയുന്നു; നിന്റെ
ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്
ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്കിയിരിക്കുന്നു. ഭാരത സഭയില്‍
ലവ്ജിഹാദ് വിഷയത്തില്‍സമൂഹ മനഃസാക്ഷി ഉണരണം – കെഎല്‍സിഡബ്ല്യുഎ
എറണാകുളം: പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുകയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്ത് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന കാടത്ത സംസ്കാരത്തെ ചെറുക്കുവാന്‍ പ്രബുദ്ധരായ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള ലാറ്റിന്‍