Breaking News

സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 10600 ഓളം ബസുകള്‍

സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 10600 ഓളം ബസുകള്‍

കൊച്ചി:പൊതുഗതാഗതത്തിന്റെ ഭാഗമായ എല്ലാ സ്വകാര്യബസുകളും സര്‍വീസ് താത്കാലികമായി നിര്‍ത്താനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവഹന വകുപ്പിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഒരുവര്‍ഷത്തേക്കുള്ള അപേക്ഷയാണ് നല്‍കിയിരിക്കുന്നത്

അടച്ചിടലില്‍ നിര്‍ത്തിയിടേണ്ടിവന്ന ബസുകള്‍ പുറത്തിറക്കണമെങ്കില്‍ ഓരോന്നിനും രണ്ടുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് പ്രൈവറ്റ് ബസ് ഉടമകൾ പറയുന്നത് . പലതിന്റെയും ബോഡി പൊളിഞ്ഞുതുടങ്ങി. ടയറുകള്‍ മാറ്റേണ്ട സ്ഥിതിയായി. ചോര്‍ച്ചയുണ്ടാകാനും സാധ്യത കൂടുതലാണ്. എന്‍ജിന്‍ തകരാറുകള്‍ക്കും സാധ്യതയുണ്ട്. ബാറ്ററി തകരാറുകള്‍ വ്യാപകമാണ്. പല ബസുകളുടെയും ടെസ്റ്റ് കാലാവധി കഴിഞ്ഞിട്ടുണ്ട്. വീണ്ടും ടെസ്റ്റ് നടത്താന്‍ ബസ് സജ്ജമാക്കണമെങ്കില്‍ ഒരുലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും ആയതിനാൽ സർവ്വീസ് നിർത്താതെ മാർഗ്ഗമില്ലന്നും തൊഴിലാളികളെ ബസുടമകൾ അറിയിച്ചത്.
സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നതിലൂടെ നികുതിയിനത്തില്‍ മാത്രം സര്‍ക്കാരിന് പ്രതിദിനം 42 ലക്ഷം രൂപ നഷ്ടമുണ്ടാകും. ഒരുദിവസം ഒരു ബസിന് 322 രൂപയാണ് നികുതിയായി നല്‍കേണ്ടത്. കൂടാതെ ഡീസല്‍വില്‍പ്പനയിലൂടെ നികുതിയിനത്തില്‍ ലഭിക്കുന്ന തുകയും നഷ്ടമാകും. പ്രതിദിനം ഒരുകോടിയോളം രൂപവരും ഇത്.

ദുരിതത്തിലായി തൊഴിൽ നഷ്ടപ്പെടുന്നത് 46,000 ഓളം ജീവനക്കാര്‍ക്കാണ്. ഇപ്പോൾ തന്നെ ബസ് തൊഴിലാളികളുടെ നിത്യജീവിതം ദുരിതത്തിലാണ്. ഒരു ബസില്‍ ഒരുസമയത്ത് മൂന്നുജീവനക്കാരുണ്ടാവും. ചില ബസ്സുകളിൽ നാല് പേരും. ക്ഷേമനിധിയിലുള്ളവര്‍ക്ക് അയ്യായിരം രൂപ സഹായധനം കിട്ടി. പക്ഷേ, ഭൂരിപക്ഷം ജീവനക്കാരും ക്ഷേമനിധിയില്‍ ഇല്ല. ഈ മേഖലയിൽ പണിയെടുത്ത് വന്നിരുന്ന തൊഴിലാളികൾക്ക് മറ്റൊരു തൊഴിൾ തേടി ചെയ്യാനുള്ള അറിവോ കാര്യപ്രാപ്തിയോ ഇല്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നിർത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് സാമ്പത്തിക പാക്കേജ് അനുവദിച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ & എഞ്ചിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ആവശ്യപ്പെട്ടുRelated Articles

തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബര്‍ 4 എന്നീ ബുധനാഴ്ചകളില്‍ വൈകുന്നേരം

വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര്‍ മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര്‍ മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്‌ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി പുരസ്‌കാരം എ. മൊയ്തീന് സമ്മാനിച്ചു

കണ്ണൂര്‍: അധ്യാപകര്‍ മാനവപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് അടിസ്ഥാനശില പാകിയ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*