സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സിബിസിഐ ലേബര്‍ ഓഫീസ്, വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദ്വിദിന ദേശീയ കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തിന്റെ നീതിപൂര്‍വകവും ആനുപാതികവുമായ വിതരണമാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ അനുശാസിക്കുന്നതെന്നു ബിഷപ് അലക്‌സ് ഉദ്‌ബോധിപ്പിച്ചു.
രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നുവരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ആഘാതത്തില്‍ പിടിച്ചുനില്ക്കാനാവത്ത വിധത്തില്‍ തൊഴില്‍ മേഖല ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. തൊഴില്‍ സംരക്ഷണം, നിയമ പരിരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയവ തൊഴില്‍രംഗത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമൂലം രാജ്യത്തെ തൊഴിലാളികള്‍ അസംഘടിത മേഖലയിലേക്ക് വകഞ്ഞുമാറ്റപ്പെടുന്നു.
തൊഴില്‍ നിയമങ്ങളുടെ ക്രോഡീകരണവും നവീകരണവും ആശങ്കയോടെയാണ് തൊഴിലാളികള്‍ വീക്ഷിക്കുന്നത്. അനൗപചാരികവല്കരണത്തിന്റെയും ഹയര്‍ ആന്‍ഡ് ഫയര്‍ സംസ്‌കാരത്തിന്റെയും ഫലമായിട്ടാണ് ഇതുവരെ കാണാനാകാത്ത വിധത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതെന്നു വിലയിരുത്തി. തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും സാമൂഹിക സുരക്ഷാക്ഷേമവും ഉറപ്പാക്കാന്‍ രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ ഐക്യത്തോടെ മുന്നോട്ടുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ലേബര്‍ ഓഫീസ് സെക്രട്ടറി ഫാ. ജെയ്‌സണ്‍ വടശേരി, കെഎല്‍എം ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, വിഫ് ജനറല്‍ സെക്രട്ടറി ജെ. ജേശുരാജ എന്നിവര്‍ പ്രസംഗിച്ചു.
അസംഘടിത തൊഴിലാളികളുടെ ശക്തീകരണം, സാമൂഹിക പ്രവര്‍ത്തനത്തിന്റെ ദൈവശാസ്ത്രം, ആഭ്യന്തര അന്തര്‍ദേശിയ കുടിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, മത്സ്യബന്ധന മേഖലകളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നാലു സെമിനാറുകള്‍ നടന്നു. എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, ജില്ലാ വികസന സമിതി അംഗം ഡോ. മാര്‍ട്ടിന്‍ പാട്രിക്, യുടിഎ ചെയര്‍മാന്‍ ജോസഫ് ജൂഡ്, ഫാ. സേവ്യര്‍ കുടിയാംശേരി , ഫാ. ആല്‍ബര്‍ട്ട് തമ്പിദുരൈ, ഡോ. നീന ജോസഫ്, ഫാ. ഫ്രാന്‍സിസ് ഗുണ്ടിപ്പിളളി, ഡോ. റഫീക്ക് റാവുത്തര്‍, ഡോ. ബിനോയ് പീറ്റര്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഡോ. സാബാസ്, ഡോ. മരിയ സൂസൈ, സിസ്റ്റര്‍ റാണി, ഷാജു ആന്റണി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50 പ്രതിനിധികള്‍ എറണാകുളം ഇഎസ്എസ്എസ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles

സ്വിസ്സ് കർദ്ദിനാൾ ഹെൻറി ഷ്വറി അന്തരിച്ചു

സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) അന്തരിച്ചു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ

ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്‌ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍

മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ എം. മുകുന്ദനെ ആദരിച്ചു

കോഴിക്കോട്: എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദനെ മാഹി സെന്റ് തെരാസാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആദരിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ മേരി മാതാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*