Breaking News

സ്വയംതൊഴില്‍: കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരു കോടി രൂപ വിതരണം ചെയ്തു

സ്വയംതൊഴില്‍: കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരു കോടി രൂപ വിതരണം ചെയ്തു

കൊച്ചി: കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 33 അയല്‍ക്കുട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഒരു കോടി രൂപ വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങള്‍ക്കുള്ള മൂന്നാം ഘട്ട ധനസഹായവും നല്‍കി. വീടുപണിയുന്നതിനായി തങ്കി, കല്ലന്‍ച്ചേരി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കുടുംബങ്ങള്‍ക്കും ചീനവല നഷ്ടപ്പെട്ട കല്ലന്‍ച്ചേരി ആഞ്ഞിലിത്തറ എന്നീ ഇടവകകളിലെ മൂന്ന് കുടുംബങ്ങള്‍ക്കും പെട്ടിക്കട നടത്തുന്നതിനായി ചെല്ലാനം, കാട്ടിപ്പറമ്പ്, ചെറിയകടവ് ഇടവകളില്‍ നിന്ന് നാല് കുടുംബങ്ങള്‍ക്കുമാണ് സഹായം നല്‍കിയത്.
ഫോര്‍ട്ടുകൊച്ചി ജൂബിലി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ സഹായ വിതരണം നിര്‍വഹിച്ചു. എറണാകുളം ജില്ലാ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനേജര്‍ സി.കെ. ബിന്ദു സിഎസ്എസ്എസ് ന്റെ 2015-2018 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
സിഎസ്എസ്എസ് ഡയറക്ടര്‍ റവ.ഡോ. മരിയാന്‍ അറയ്ക്കല്‍ സ്വാഗതവും അസി. ഡയറക്ടര്‍ ഫാ. അരുണ്‍ അറയ്ക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


Related Articles

ദേവാലയങ്ങളില്‍ കോവിഡു പടരുമോ?

ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല

  കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക

കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ

കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും (മത്തായി 1 , 22 23 )

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*