സ്വിസ്സ് കർദ്ദിനാൾ ഹെൻറി ഷ്വറി അന്തരിച്ചു

സ്വിസ്സ് കർദ്ദിനാൾ ഹെൻറി ഷ്വറി അന്തരിച്ചു

സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) അന്തരിച്ചു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ 1995 ൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ സാൻ ലെയൊണാർദിൽ (Saint-Léonard) വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1932 ജൂൺ 14-ന് ജനിച്ച കർദ്ദിനാൾ ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിക്കുകയും 1977-ൽ മെത്രാനായി അഭിഷിക്തനാകുകയും 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.

അദ്ദേഹം സ്വിറ്റ്സർലണ്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ വരുന്ന പതിനൊന്നാം തീയതി തിങ്കളാഴ്ചയായിരിക്കും (11/01/21) സിയോണിലെ കത്തീദ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മൃതസംസ്ക്കാര കർമ്മങ്ങൾ നടക്കും. കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ അജഗണത്തിന് അർപ്പണബോധമുള്ള ഒരു ഇടയനായിരുന്നു കർദ്ദിനാൾ ഹെൻറിയെന്ന് പാപ്പ സ്മരിച്ചു.


Tags assigned to this article:
cardinal henri

Related Articles

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭന് എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച BJP നേതാവ് CK പത്മനാഭൻ എതിരെ Klca Klca സംസ്ഥാനസമിതിപ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് C

കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്‌നേഹവീട്

എറണാകുളം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പില്‍ ജോസഫിനും കുടുംബത്തിനും മാടവന സെന്റ് സെബാസ്റ്റ്യന്‍ ഇടവക നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം ജനുവരി 23ന് വരാപ്പുഴ മെത്രാപ്പോലീത്ത

ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികം ആചരിച്ചു

എറണാകുളം: ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*