സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം നൽകി ഫ്രാൻസിസ് പാപ്പ

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍നിന്ന് അല്‍ മുഷ്റഫ് കൊട്ടാരത്തിലേക്കുള്ള യാത്രാമധ്യേ റോഡുകള്‍ വിജനമായിരുന്നു. കാരണം 500 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലെ രാജവീഥിയിലൂടെയായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ കാറും മറ്റ് അകമ്പടി വാഹനങ്ങളും, ഒപ്പം പേപ്പല്‍ പതാകകളും അറബിക്കൊടികളും ഏന്തി അടിവച്ചു നീങ്ങിയ വെട്ടിത്തിളങ്ങുന്ന പത്ത് അറബിക്കുതിരകളും നീങ്ങിയത്. ആര്‍ഭാടവും ആഡംബരങ്ങളും ഇഷ്ടപ്പെടാത്ത പാപ്പായ്ക്ക് പാവങ്ങളോടുള്ള സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സഹാനുഭാവത്തിന്റെയും പ്രതിപത്തിയുടെയും സന്ദേശം അറബിനാട്ടില്‍ ശക്തമായി പങ്കുവയ്ക്കാന്‍ ഈ സ്വീകരണം ഉത്തേജനമായെന്നതില് സംശയമില്ല. അറേബ്യന്‍ ഉള്‍ക്കടലിലെ മന്ദമാരുതന് തെക്കന്‍ ഗള്‍ഫ് ഉപദ്വീപിന്റെ അതിരുകള്‍ക്കപ്പുറവും, നീറിനില്ക്കുന്ന മധ്യപൂര്‍വ്വദേശ നാടുകളിലേയ്ക്കും ഈ നല്ലിടയന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശം പ്രതിധ്വനിപ്പിക്കട്ടെയെന്നു പ്രാര്‍ഥിക്കാം!
Related
Related Articles
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ മലയാളി നേതൃത്വം
ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ഗഗന്യാന് ദൗത്യത്തിന്റെ മുഖ്യചുമതല മലയാളിയായ ഡോ. എസ.് ഉണ്ണികൃഷ്ണന് നായര്‍ക്കും ആര്. ഹട്ടനും. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരായ ഇരുവരും നിലവില്‍ തിരുവനന്തപുരം വിഎസ്എസ്സി കേന്ദ്രീകരിച്ച്
മതനിന്ദ: ആസിയാ ബീബിയുടെ അപ്പീല്‍ സുപ്രീം കോടതി അനിശ്ചിതമായി മാറ്റി
ഇസ്ലാമബാദ്: കൃഷിയിടത്തില്‍ കായ്കള്‍ പറിക്കുന്ന കൂലിപ്പണിക്കിടെ മുസ്ലിംകളുടെ തൊട്ടിയില്‍ നിന്ന് കിണര്‍വെള്ളം കുടിച്ചതിന്റെ പേരില്‍ മര്‍ദനത്തിന് ഇരയാവുകയും തുടര്‍ന്ന് മുഹമ്മദ് നബിയെ നിന്ദിച്ചു എന്ന കുറ്റാരോപണത്തില്‍ തൂക്കിലേറ്റാന്‍
പരിഗണിക്കുകയും പാലിക്കപ്പെടുകയും ചെയ്യേണ്ട വസ്തുതകളും വ്യവസ്ഥകളും
കേരളത്തിലെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ആറാംവട്ട തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ ഭരണസംവിധാനത്തിലെ മൂന്നാം തലത്തിലെയും താഴെത്തട്ടിലെയും സര്‍ക്കാരുകളെന്ന നിലയില്‍ ജനങ്ങളുമായി അടുപ്പവും