‘സ്‌നേഹത്തില്‍ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും’

‘സ്‌നേഹത്തില്‍ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും’

ഐക്യത്തിന്റെ സുവിശേഷത്തിന് അടിസ്ഥാനം യേശുവിന്റെ പ്രാര്‍ത്ഥനയാണ്. യോഹന്നാന്റെ സുവിശേഷം 17-ാം അദ്ധ്യായം 21 മുതല്‍ 23 വരെയുള്ള വാക്കുകളില്‍ അടിസ്ഥാനപ്പെടുത്തിയ ദൈവശാസ്ത്രം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കണം. ”അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നാം ഒന്നായിരിക്കുന്ന പോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കുതന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായി ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു.”
‘വിഭജിക്കപ്പെട്ട സഭ പാഷണ്ഡതയാണ്’ എന്നു പഠിപ്പിച്ച സഭാപിതാക്കന്മാരുടെ ആഗ്രഹം സഭ ഒന്നായിരിക്കണമെന്നാണ്. ഐക്യത്തിന്റെ സദ്‌വാര്‍ത്തയാണ് സഭയ്ക്ക് ലോകത്തിനു നല്‍കാനുള്ള സമ്മാനം. ത്രിതൈ്വക ദൈവത്തിന്റെ ഐക്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐക്യത്തില്‍ ചരിക്കാനുള്ള കടമയുണ്ട്.
കേരളസഭ മൂന്നു വ്യത്യസ്ത റീത്തുകളാല്‍ സമ്പന്നമാണ്. സീറോ മലബാര്‍ സഭയിലെ നാല്പതു ലക്ഷവും ലത്തീന്‍ സഭയിലെ ഇരുപതു ലക്ഷവും സീറോ മലങ്കര സഭയിലെ അഞ്ചു ലക്ഷവും വരുന്ന 65 ലക്ഷം കത്തോലിക്കാ വിശ്വാസികളില്‍ 20 ലക്ഷം പേര്‍ യുവജനങ്ങളാണ്. അതായത് 30 ശതമാനത്തിലധികം വരുന്ന യുവജനങ്ങളുടെ പ്രതീക്ഷയേറുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനമാണ് കെസിവൈഎം. മൂന്നു ലക്ഷം ഔദ്യോഗിക അംഗങ്ങളുള്ള, മൂന്നു റീത്തിലെയും കെസിബിസിയുടെ അംഗീകാരമുള്ള യുവജന അംഗത്വം കൊണ്ട്, ഭാരവാഹിത്വം കൊണ്ട്, ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് ആഗോളസഭയ്ക്ക് മാതൃകയാകുന്ന സംഘടന.
വ്യക്തിഗത സഭകളുടെ തനിമയും സ്വത്വവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഐക്യത്തോടെ ഒന്നിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സഭയുടെ പ്രതീക്ഷയാണ്. നാനാത്വത്തില്‍ ഏകത്വം പ്രതിഫലിക്കുന്ന ഭാരതമെന്ന വാക്കിന്റെ തണലില്‍ എല്ലാവരും ഒന്നാണ് എന്ന് നാം വിശ്വസിക്കുന്നു. കേരളത്തിലെ 32 രൂപതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐക്യത്തിന്റെ തേജസുകളുടെ ചരടാണ് കെസിവൈഎം എന്ന സംഘടന.
യുവാവായ ക്രിസ്തുവിനാല്‍ പ്രചോദിതരായി കാലത്തിന്റെ പ്രവാചകരാകാന്‍ വിളിക്കപ്പെട്ട യുവത സമുദായത്തിന്റെയോ പ്രദേശത്തിന്റെയോ പരിമിതികളില്‍ കുടുങ്ങാതെ ചക്രവാളത്തിനുമപ്പുറം (യല്യീിറ വേല വീൃശ്വീി) ഐക്യത്തിന്റെ നവലോകം പടുത്തുയര്‍ത്താന്‍ സാധിക്കുന്നവരാണ്. യുവജനത്തിന് അതു സാധ്യമാകും. അവര്‍ക്കേ അത് സാധ്യമാകൂ.
മതത്തിന്റെ അന്തസത്തയെ മറക്കുന്ന മതാന്ധതയുടെ അതികഠിന കാര്‍ക്കശ്യങ്ങളില്‍ ജനതകളും രാജ്യങ്ങളും തടവിലാക്കപ്പെടുന്ന അന്തകാലത്ത്, സ്വന്തം വിശ്വാസപ്രമാണങ്ങളോടുള്ള തീക്ഷ്ണത മൂത്ത് അപരന്റെ നേരെ കാഞ്ചിവലിക്കാന്‍ കാത്തിരിക്കുന്ന ഭീകരതയുടെ തേര്‍വാഴ്ചകളില്‍ മാനുഷിക മൂല്യങ്ങളായ വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം ഒക്കെയും ഹൈജാക്ക് ചെയ്യപ്പെടുന്ന ആസുരകാലത്ത്, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രം മന്ത്രമാക്കി മാറ്റുന്ന രാഷ്ട്രീയ കോമരങ്ങള്‍ മതത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ വാദമുഖങ്ങളുയര്‍ത്തി വര്‍ഗീയതയുടെ കലാപസ്ഥലങ്ങളാക്കി ദേവാലയങ്ങളെപോലും മാറ്റുന്ന കാലത്ത്, നേതാക്കള്‍ സ്വഭവനങ്ങളില്‍ സ്വസ്ഥമായുറങ്ങുമ്പോള്‍ അപരന്റെ അടിനാഭിയില്‍ കത്തികയറ്റാന്‍ അണികളെ ഉദ്‌ബോധിപ്പിക്കുന്ന കൊലപാതകരാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത,് ഐക്യത്തിന്റെ സുവര്‍ണപാത്രം സഭയില്‍, സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശക്തരായ യുവജനകരങ്ങള്‍ ഉണ്ടാവണം. കെസിവൈഎം അതിന് പ്രതിജ്ഞാബദ്ധമാണ്.
പ്രളയം തകര്‍ത്തെറിഞ്ഞ 2018ല്‍ കേരളം മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ സമ്പത്തിന്റെയോ പേരില്‍ വിഭജിക്കപ്പെടാതെ ഒറ്റക്കെട്ടായിനിന്ന് നേരിട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത യുവജനങ്ങള്‍- തിരദേശത്തിന്റെ കാവല്‍ഭടന്മാര്‍- കാതങ്ങള്‍താണ്ടി ഒറ്റമനസോടെ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വിജയിച്ചു. ഭരണ പ്രതിപക്ഷഭേദമില്ലാതെ എല്ലാവരും ഒന്നായി, ഒറ്റക്കെട്ടായി നിന്നതിന്റെ വിജയമായിരുന്നു അത്. കാലം നല്‍കുന്ന പാഠം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന യുവതയ്ക്ക് പ്രണാമം.
ഇനി പുനരുദ്ധാരണം നടക്കണം. അതിലും സ്‌നേഹത്തിലൊരുമിച്ച് ഐക്യത്തോടെ സമൂഹത്തെ പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കണം. ലോകം അഭിനന്ദിച്ച, നമിച്ച അതിജീവനത്തിന്റെ അനുഭവം സാധ്യമാക്കിയത് ഒരു ജനത്തിന്റെ ഒരുമയാണ് എന്നു വരുംകാലത്തിനുള്ള സുവര്‍ണരേഖയാവട്ടെ.
മരക്കൊമ്പില്‍നിന്ന് പ്രളയജലത്തിലേക്ക് ഇറുന്നുവീഴുന്ന ഇലകളില്‍ ഉറുമ്പിന്‍കൂടുകള്‍ ഉണ്ടാകാറുണ്ട്. വെള്ളത്തില്‍ വീണ് കൂട് ചിതറുമ്പോള്‍ തെറിച്ചുവീഴുന്ന ഉറുമ്പുകള്‍ നീന്തിവന്ന് അര്‍ദ്ധഗോളാകൃതി പൂണ്ട് ഒഴുകിപ്പോകുന്ന കാഴ്ച പ്രകൃതിയുടെ അതിജീവ മാതൃകയാണ്. കയ്യിലിട്ട് ഒന്നു ഞെരുക്കിയാല്‍ തീര്‍ന്നുപോകുന്ന ഉറുമ്പിന്റെ അതിജീവന സംവേദനത്വംപോലും കേരളസഭയിലെ പ്രബുദ്ധരായ ജനത്തിനില്ലെങ്കില്‍ കാലം നമ്മെനോക്കി കൊഞ്ഞനംകുത്തും, വിഡ്ഢികള്‍ എന്ന് വിളിച്ചുപറയും. അതിജീവനമെന്നാല്‍ ഒരുമിച്ചുനില്‍ക്കലാണ്. ഉണര്‍ത്തുപാട്ട് നാവില്‍ മൂളാം. സ്‌നേഹത്തിലൊന്നായ് യുവത.


Related Articles

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം

പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊച്ചി: കൊച്ചി രൂപത, പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക, ഇന്‍ഫന്റ് ജീസസ് മതബോധന സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി രൂപത മതബോധന ഡയറക്ടര്‍ ഫാ.

മുംബൈയില്‍ 45 വര്‍ഷത്തിനിടയിലെ കനത്ത മഴ

മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരം കനത്ത മഴയില്‍ മുങ്ങി. തുടര്‍ച്ചയായ മഴയില്‍ 18 പേര്‍ മരണമടഞ്ഞു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*