സ്നേഹ ഭവനങ്ങള്‍ ഒരുക്കി പ്രൊവിഡന്‍സ്

കോഴിക്കോട്: ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അപ്പസ്തോലിക്ക് കാര്‍മല്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച് നല്കിയ ഭവനങ്ങളുടെ രേഖകള്‍ കൈമാറി.
പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ നിര്‍മിച്ച് നല്കിയ നാലു ഭവനങ്ങളുടെ പ്രമാണരേഖകള്‍ അപ്പസ്തോലിക്ക് കാര്‍മല്‍ സഭാ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സുശീല എ. സി വീട്ടുടമകള്‍ക്ക് കൈമാറി.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദൈവാലയ വികാരി ഫാ. ജിജു പള്ളിപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കിഷന്ചങ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയലത, പിടിഎ പ്രസിഡന്റ് ജോളി ജെറോം പ്രോവിഡന്‍സ് വിദ്യാലയ സമുച്ചയങ്ങളുടെ മേലധികാരികള്‍ പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
നീതി ജലം പോലെ ഒഴുകട്ടെ
നീതിയുടെ അരുവികള്‍ ഒഴുകട്ടെ എന്ന പ്രവാചക ധര്‍മത്തിന്റെ പാരമ്പര്യത്തിന് മങ്ങലേറ്റിട്ടില്ലെന്നു തന്നെയാണ് സഭയുടെ നിലപാടുകള്‍ എക്കാലത്തും വിളിച്ചുപറയുന്നത്. നീതി ജലം പോലെ ഒഴുകട്ടെ; സമാധാനം വറ്റാത്ത നീരുറവപോലെയും.
പടച്ചോന്റെ ദൂതന് നൗഷാദ് ഇക്കയുടെ കട
2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും
‘സ്നേഹത്തില്‍ ഒന്നായി യുവത കരുണയ്ക്കും സാക്ഷ്യത്തിനും’
ഐക്യത്തിന്റെ സുവിശേഷത്തിന് അടിസ്ഥാനം യേശുവിന്റെ പ്രാര്‍ത്ഥനയാണ്. യോഹന്നാന്റെ സുവിശേഷം 17-ാം അദ്ധ്യായം 21 മുതല്‍ 23 വരെയുള്ള വാക്കുകളില്‍ അടിസ്ഥാനപ്പെടുത്തിയ ദൈവശാസ്ത്രം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കണം.