Breaking News

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ ഉണ്ടാകാവൂ. സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ.
റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ 0, 1 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കുള്ള റേഷന്‍ വിതരണം നാളെ (ഏപ്രില്‍ 1) നടക്കും. കാര്‍ഡ് നമ്പര്‍ 2, 3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ രണ്ടിനും 4, 5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നിനുമാണ് റേഷന്‍ വിതരണം. 6, 7 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പരുള്ളവര്‍ക്ക് ഏപ്രില്‍ നാലിനും 8, 9 അക്കങ്ങളുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിനും റേഷന്‍ വിതരണം ചെയ്യും.
ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് എത്തി സാധനങ്ങള്‍ വാങ്ങാനാകും. നേരിട്ടെത്തി റേഷന്‍ വാങ്ങാനാകാത്തവര്‍ക്ക് സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാകണം.


Tags assigned to this article:
jeeva newsjeevanewskeralaration

Related Articles

പാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങള്‍ തിരുഹൃദയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

വിജയപുരം: തിരുഹൃദയ വര്‍ഷാചരണത്തോടനുബന്ധിച്ച് വിജയപുരം രൂപതയിലെ പാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. 1938 മാര്‍ച്ച് 29-ാം തീയതി രൂപതയെ

കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നിഹാംഗുകള്‍. സായുധ സേനയെന്നറിയപ്പെടുന്ന നിഹാംഗ് സിഖ് സിഖുമത്തിലെ പേരാളികളാണ് ഇക്കൂട്ടര്‍. അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന്

അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഒരുക്കി ഇഎസ്എസ്എസ്

എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇഎസ്എസ്എസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*