Breaking News

സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊവിഡ്

സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊവിഡ്

റിയാദ് : റിയാദ് ഗവര്‍ണര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ അല്‍ സൗദ് രാജകുടുംബത്തിലെ 150 അംഗങ്ങള്‍ക്ക് കൊറോണവൈറസ് പിടിപെട്ടതായി റിപ്പോര്‍ട്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്തര്‍ അല്‍ സൗദ് രാജകുമാരന്‍ തീവ്രപരിചരണ യൂണിറ്റിലാണ്.
റിയാദിലെ കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ വിഐപികള്‍ക്കു മാത്രമായി കൊവിഡിനു വിദഗ്ധചികിത്സയ്ക്കായി 500 കിടക്കകള്‍ റിയാദ് അടിയന്തര സന്ദേശം പുറത്തായി.
എണ്‍പത്തിനാലുകാരനായ സല്‍മാന്‍ രാജാവ് ചെങ്കടല്‍ തീരത്തെ ജിദ്ദ നഗരത്തിനടുത്ത് ഒരു ദ്വീപിലുള്ള കൊട്ടാരത്തിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. മുപ്പത്തിനാലുകാരനായ കിരീടാവകാശിയും യഥാര്‍ഥ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏതാനും മന്ത്രിമാരോടൊപ്പം ഇതേ തീരത്തെ മറ്റൊരു സുരക്ഷിത സങ്കേതത്തിലേക്കു മാറിയിട്ടുണ്ട്. ഇവിടെ നിയോം നഗരം പണിയാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കിരീടാവകാശി.
തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലും നാലു ഗവര്‍ണറേറ്റുകളിലുമായി സൗദി അറേബ്യ കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി നിശാനിയമ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റിയാദ്, തബൂക്ക്, ദമ്മാം, ദഹ്റാന്‍, ഹോഫുഫ് നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് സൗദി അറേബ്യയില്‍ 2,932 കൊറോണവൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്; 41 മരണവും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ആറാഴ്ച മുന്‍പാണ് രാജ്യത്ത് ആദ്യത്തെ കൊറോണവൈറസ് ബാധ കണ്ടെത്തിയത്.
കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യെമനിലെ ഹൂത്തി വിമത ഗവണ്‍മെന്റിനെതിരെ അഞ്ചുവര്‍ഷമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തിവന്ന സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് സൗദി സഖ്യം പ്രഖ്യാപിച്ചിക്കുകയുണ്ടായി. സൗദി തലസ്ഥാനത്ത് അഭയം തേടിയ യെമനിലെ പ്രവാസ ഭരണകൂടവും യെമനിലെ സനായില്‍ ഭരണം പിടിച്ചെടുത്ത ഹൂത്തികളും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചതായി യെമനിലെ യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സ് സൂചന നല്‍കി.


Tags assigned to this article:
covidjeeva newsjeevanaadamsaudi royals

Related Articles

നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ​ത്ര​മാ​ത്രം വാ​ക്സി​ന്‍ കേ​ര​ള​ത്തി​നു ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും.

ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്

എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്‌സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്‌നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*