സൗമ്യ സന്തോഷിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

സൗമ്യ സന്തോഷിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കൈമാറും. പാലസ്തീൻ ഹമാസ് തിവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത് 

നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം.  ഇസ്രായേൽ നയതന്ത്ര പ്രധിനിധികൾ സൗമ്യയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട് . വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവസന്ധാരണത്തിനായി വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ജീവനു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ സത്വരമായി ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൌസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ആക്രമണങ്ങൾ അങ്ങയേറ്റം അപലപനീയമാണെന്നു യോഗം ചൂണ്ടിക്കാട്ടി. സൗമ്യയുടെ അകാലത്തിലുള്ള വേർപാടിൽ മനംനൊന്ത കുടുംബാംഗങ്ങൾക്ക് ഇടുക്കി രൂപതയുടെ അനുശോചനം അറിയിക്കുകയും രൂപത മുഴുവനും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി രൂപത പി ആർഒ മോൺ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ക്ഷേത്രത്തിലെത്തിയ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പതു സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍

ഓഖി: ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം

കൊച്ചി: ഓഖി ദുരന്തത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ കണ്ടക്കടവ്-കണ്ണമാലി ഫൊറോനകളിലെ വൈദികരുടെ സംയുക്തയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഖി ദുരന്തമുണ്ടായ ശേഷം സമരസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോള്‍

എത്യോപ്യന്‍ വിമാനദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

വത്തിക്കാന്‍ സിറ്റി: കാത്തലിക് റിലീഫ് സര്‍വീസ്, ഐക്യരാഷ്ട്ര വികസന പരിപാടി (യുഎന്‍ഡിപി), യുഎന്‍ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി), ലോക ഭക്ഷ്യ പരിപാടി തുടങ്ങി നിരവധി മാനവസേവന വിഭാഗങ്ങളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*