ഹാര്‍ട്ടറ്റാക്കിനുശേഷം സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി

1984ല്‍ ബൊഹാച്ചിക് ഹാര്‍ട്ടറ്റാക്കുണ്ടായ നിരവധി രോഗികളെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പഠനം ശ്രദ്ധയാകര്‍ഷിക്കുന്നു. അറ്റാക്കിനു ശേഷം വ്യായാമ പദ്ധതികള്‍ സംവിധാനം ചെയ്ത് രോഗികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. ഒരുകൂട്ടരില്‍ വ്യായാമമുറകളോടൊപ്പം ഉല്ലാസവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന തെറാപ്പിയും (Relaxation Therapy) മറ്റു വിഭാഗത്തില്‍ വ്യായാമപദ്ധതിമാത്രവും. മൂന്നാഴ്ചക്കാലത്തോളം പരീക്ഷിച്ചപ്പോള്‍ ആദ്യവിഭാഗത്തില്പ്പെട്ടവരില് ഹൃദ്രോഗതീവ്രത കുറയ്ക്കുന്നതിനുതകുന്ന അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാണപ്പെട്ടു. ഇക്കൂട്ടരില്‍ വിഷാദം, ഉത്കണ്ഠ, ഭയം, നിരാശ എന്നീ വികാരങ്ങള്‍ക്ക് വേലിയേറ്റമുണ്ടായതായി കണ്ടില്ല. ഈ അവസ്ഥാവിശേഷം തുടര്‍ന്നുള്ള ഹൃദ്രോഗ ചികിത്സയ്ക്ക് അനുകൂലമായി ഭവിച്ചു. ഇക്കൂട്ടരില്‍ നെഞ്ചുവേദന പിന്നീടുണ്ടായിട്ടില്ല. ഹൃദയപ്രവര്‍ത്തനം സന്തുലിതമായി. മനോവ്യഥകള്‍ അതിരുകടക്കുമ്പോള്‍ ഉണ്ടാകുന്ന ജൈവ-രാസ പരിവര്‍ത്തനങ്ങള്‍ ഹൃദയപേശികളില്‍ പ്രാണവായുവിന്റെ അനിവാര്യത അനിയന്ത്രിതമായി വര്‍ധിപ്പിക്കുമ്പോഴാണ് അറ്റാക്കുണ്ടായി തളര്‍ന്നു കിടക്കുന്ന ഹൃദയഭിത്തികള്‍ക്ക് കൂടുതല്‍ പരിക്കുകള്‍ സംഭവിക്കുന്നത്. എത്രയെത്ര മേന്മയേറിയ ചികിത്സ നടത്തി തുടര്ഔഷധങ്ങള് നല്കിയാലും മനസിന്റെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുന്ന ഉദ്ദീപനഘടകങ്ങളെ കടിഞ്ഞാണിടാത്തിടത്തോളം ഹൃദ്രോഗ കാഠിന്യം സമുചിതമായി നിയന്ത്രിക്കപ്പെട്ടെന്നുവരില്ല. ഇക്കാരണത്താല്‍ തന്നെ അറ്റാക്ക് സംഭവിച്ച രോഗിയുടെ പരിചരണത്തില്‍ മാനസിക പരിണാമങ്ങളെ ക്രിയാത്മകമാക്കുന്നതിന് ഉതകുന്ന കൗണ്‍സിലിങ്ങും ‘ബിഹേവിയറല്‍ തെറാപ്പി’യും ഭിഷഗ്വരന് ശ്രദ്ധാപൂര്‍വം സംവിധാനം ചെയ്യേണ്ടതാണ്. രോഗിക്ക് മാനസിക പ്രചോദനങ്ങളേയും ചേഷ്ടകളെയും അപഗ്രഥനം ചെയ്ത് ഓരോരുത്തര്‍ക്കും ഉചിതമായ നിര്‍ദേശങ്ങള്‍ നല്കുവാന് ഭിഷഗ്വരന് മുന്‍കൈയെടുക്കണം. ഇത് രോഗിയുടെ ശിഷ്ട ജീവിതത്തെ പ്രോജ്വലമാക്കുക തന്നെ ചെയ്യും. ഇങ്ങനെയാണ് ‘സ്വഭാവ സ്വാധീന ഹൃദ്രോഗ ശാസ്ത്രം’ (Behavioral Cardiology) എന്ന ചികിത്സാശാഖ തന്നെ ജന്മമെടുത്തത്. രോഗശാന്തിക്കായി നടത്തപ്പെടുന്ന മധ്യസ്ഥപ്രാര്‍ഥനയുടെ പ്രസക്തിയും നൂറ്റാണ്ടുകളായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. രോഗശയ്യയില്‍ നിരാലംബനായി കിടക്കുന്ന രോഗിക്ക് ആശ്വാസം ലഭിക്കുവാനായി രോഗിയും മറ്റുള്ളവരും കൂട്ടായി നടത്തുന്ന പ്രാര്‍ഥന രോഗിയെ അനുകൂലമായി ബാധിക്കുമെന്നതിന് സംശയമില്ല. ഇതിനെ ശാസ്ത്രീയമായി വിലയിരുത്തുന്ന പഠനങ്ങളും നടന്നിട്ടുണ്ട്.
Related
Related Articles
ആഹാര ക്രമീകരണം കുട്ടികളില്‍
കുട്ടികളെയും കൗമാരപ്രായക്കാരെയും ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുത്താം? പെട്ടെന്ന് വളര്‍ന്ന് വലുതാകണമെന്ന ആര്‍ത്തിയോടെ കുട്ടികള്‍ക്ക് കിട്ടാവുന്നതെന്തും കൊടുക്കാമോ? അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ
ബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ
രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍
ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക്