*ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്*

*ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്*ഒരു പക്ഷേ ഇതൊരു നിസാര കാര്യമാകാം, മറ്റൊരാൾക്ക് അത്ര വലിയ അതിശയോക്തി തോന്നണമെന്നുമില്ല , എന്നാൽ ഇതൊരു അനുഭവമാണ് ഞാനുഭവിച്ചറിഞ്ഞ ഒരനുഭവം ,
എനിക്ക് മുമ്പ് അനുഭവിച്ചവരും, അനുഭവിച്ച് കൊണ്ടിരിക്കുന്നവരും , അനുഭവിക്കാനിരിക്കുന്നവരും ഏറെയാണെന്നറിയാം❤️കോട്ടപ്പുറം രൂപതയിലെ കൃഷ്ണൻകോട്ട ഇടവകയിൽ ഇന്ന് സംഭവിച്ച കോവിഡ് മരണത്തിന്റെ ശുശ്രൂഷകൾക്ക് പതിവ് പോലെ തന്നെ കർമ്മനിരതരായി രംഗത്ത് വന്നത് കോട്ടപ്പുറം രൂപതയിലെ കിഡ്സ് ഡയറക്ടർ *ഫാ.പോൾ തോമസിന്റെയും , ഫാ. നീൽ ചടയമുറിയുടെയും* നേതൃത്വത്തിൽ ഉള്ള സമരിറ്റൻ ടീം ആണ് ,

*അനീഷ് റാഫേൽ , ഷൈജു ഫ്രാൻസിസ് , ഷിബു പുളിക്കൻ, ഫാ.അലക്സ് ഇലഞ്ഞിക്കൽ , ഫാ.ജോജോ പയ്യപ്പിള്ളി* എന്നിവർക്കൊപ്പം ഈ ശുശ്രൂഷയിൽ പങ്കാളിയാകുവാൻ എനിക്കും സാധിച്ചു ,

ആദ്യമായത് കൊണ്ടാകാം വല്ലാത്ത ഒരനുഭവമായിരുന്നു ഈ ശുശ്രൂഷ ,അല്മായരായ ഞങ്ങൾ 4 പേർ ആദ്യമായിട്ടായിരുന്നു പങ്കാളികളായത്

PPE കിറ്റിന്റെ അതീവ സുരക്ഷയിൽ തൃശൂർ മെഡിക്കൽ കോളങ്കിൽ ഇറങ്ങി സാനിറ്ററൈസ് സ്പ്രയിൽ സുരക്ഷിതത്വം വീണ്ടും കൂട്ടി മരണമടഞ്ഞ ആ അമ്മയെ മോർച്ചറിയിൽ നിന്നും അതീ സുരക്ഷ കവറുകളോട് കൂടി ഏറ്റ് വാങ്ങി ആബുലൻസിൽ കയറ്റുമ്പോൾ നെഞ്ചൊന്ന് അറിയാതെ വിങ്ങി,
പേര് മാത്രം നോക്കി ഉറപ്പ് വരുത്തിയ മൃതശരീരം ആരുടെതാണെന്ന് മുഖം നോക്കി ഉറപ്പ് വരുത്തുവാനുള്ള കാരുണ്യം കൊറോണ നമ്മുക്ക് നിലവിൽ നല്കിയിട്ടില്ല,

തുടർന്നുള്ള നിലവിളിശബ്ദ യാത്രയിൽ PPE കിറ്റിന്റെ കാഠിന്യം ഞങ്ങൾ തിരിച്ചറിഞ്ഞു , അതണിഞ്ഞുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ എത്ര പറഞ്ഞാലും വിലമതിക്കാനാവില്ല ,

ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം കൃഷ്ണൻകോട്ട ദേവാലയത്തിലെ സെമിത്തെരിയിൽ *ഫാ. ലിജോ താണിപ്പിള്ളിയുടെ* കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കുമ്പോൾ പ്രാർത്ഥിക്കുവാൻ മാത്രമെ ഞങ്ങൾക്കും , ഉറ്റ ബന്ധുക്കൾക്കും സാധിക്കുമായിരുന്നുള്ളു ,

വീണ്ടും സാനിറ്ററൈസ് സ്‌പ്രയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തി PPE കിറ്റുകൾ കത്തിക്കുവാൻ നല്കി തിരിച്ച് വീട്ടില്ലെത്തി കുളിച്ചൊരുങ്ങി ഒരൽപം വിശ്രമിക്കാനിരുന്നപ്പോൾ ഒരു വലിയ അനുഭവത്തിന്റെ സാക്ഷിയാകാൻ ഇടയായതിന് തമ്പുരാനോട് നന്ദി പറയുന്നു, അതിലുപരി ഇനിയൊരാൾക്കും ഒന്നും സംഭവിക്കരുതെന്നുള്ള പ്രാർത്ഥനായായിരുന്നു……

*ഭയത്തിനല്ല ജാഗ്രതയ്ക്കാണ് ഇവിടെ സ്ഥാനം*

ഏറ്റവും മനോഹരമായി ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന ഫാ.പോൾ തോമസിന്റെ നേതൃത്വത്തിലുള്ള വൈദീക – അല്മായ അംഗങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്, ഇതിന് മുമ്പുള്ള മരണങ്ങളിൽ സേവന നിരതരായി കടന്ന് വന്നിട്ടുള്ള അല്മായർക്കും വൈദീകർക്കും ഒരു സല്യൂട്ട് / . ഇനിയും കർമ്മ നിരതരായി കടന്ന് വരാനിരിക്കുന്നവർക്കും ബിഗ് സല്യൂട്ട്,

എല്ലാത്തിനുപരി ആരോഗ്യ മേലെയിലെ പ്രവർത്തകർക്കും , കർമ്മ നിരതരായി സേവനം ചെയ്യുവാൻ രംഗത്തുള്ള കോട്ടപ്പുറം രൂപത സമരിറ്റൻ ടീം നും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

✍️

അജിത്ത് തങ്കച്ചൻ കാനപ്പിള്ളി


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*