ഹൃദ്രോഗ സാധ്യത ബാല്യം മുതല്‍

ഹൃദ്രോഗ സാധ്യത ബാല്യം മുതല്‍

രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ചെറുപ്പത്തിലേ ആരംഭിക്കുകയെന്ന ചിന്താഗതിക്ക്‌ ഇന്ന്‌ പ്രാധാന്യം ഏറുകയാണ്‌;ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളെ ചെറുപ്പത്തിലേ കണ്ടുപിടിച്ച്‌, അവയെ ഇല്ലാതാക്കാനുള്ള സത്വരനടപടികള്‍ ആരംഭിക്കുകയെന്നതാണ്‌ ഹൃദ്രോഗം വരാതെ നോക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും രൂപഘടനയും ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ വിത്തുകള്‍ പാകുമെന്ന സിദ്ധാന്തം ഈയടുത്ത കാലത്ത്‌ നടന്ന പല പഠനങ്ങളിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. പോഷകക്കുറവ്‌ കാരണം ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന വളര്‍ച്ചയുടെ അപര്യാപ്‌തത മൂലം ഭാവിയില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിക്കുകയാണ്‌.

കുട്ടിയുടെ തൂക്കം, ഭാരവര്‍ദ്ധനവിന്റെ രീതി, ശരീരത്തിന്റെ ഉപരിതല വ്യാപ്‌തി തുടങ്ങിയവ പിന്നീട്‌ ഉണ്ടാകുവാന്‍ പോകുന്ന ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത, രക്തസമ്മര്‍ദ്ദം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയാകട്ടെ കാലാന്തരത്തില്‍ ഹൃദ്രോഗത്തിന്‌ വഴിമരുന്നാകുകയും ചെയ്യുന്നു.
അമേരിക്കയിലെ ക്ലീവ്‌ലന്റ്‌ ക്ലിനിക്കില്‍ 10നും 19നും ഇടയ്‌ക്ക്‌ പ്രായമുള്ള, വാഹനാപകടത്തില്‍പെട്ട്‌ മരണമടഞ്ഞ കുട്ടികളുടെ ഹൃദയധമനികളുടെ ഛേദം പരിശോധിച്ചു. അത്ഭുതകരമായി കണ്ട കാഴ്‌ച പത്തുവയസ്സുള്ള കുട്ടികളുടെ ഹൃദയധമനികളുടെ ഉള്‍പ്പാളി കട്ടിപിടിച്ചു തുടങ്ങി എന്നതാണ്‌. 19 വയസ്സുള്ള കൗമാരപ്രായക്കാരുടെ ഹൃദയധമനിയില്‍ ഏതാണ്ട്‌ 20-30 ശതമാനം ബ്ലോക്ക്‌.
വികലമായ ജീവിതശൈലിയും അശാസ്‌ത്രീയമായ ഭക്ഷണക്രമവും ഉണ്ടായിരുന്ന കുട്ടികളിലാണ്‌ ഈ പ്രതിഭാസം കണ്ടത്‌. അതായത്‌, മാരകമായ ബ്ലോക്കിലേക്ക്‌ നയിക്കുന്ന ഹൃദയധമനികളിലെ ദുരിതാവസ്ഥ കുട്ടിക്കാലത്ത്‌ തുടങ്ങുന്നുവെന്നും പ്രതിരോധ നടപടികള്‍ ചെറുപ്പത്തിലേ ആരംഭിക്കണമെന്നും തെളിഞ്ഞു.


Related Articles

ദീര്‍ഘായുസിന്റെ രഹസ്യം

117 വര്‍ഷങ്ങള്‍ ഇഹലോകത്ത് ജീവിച്ച ജപ്പാനിലെ മിസാവോ ഒക്കാവയാണ് ഭൂമുഖത്തുണ്ടായിരുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി എന്നുപറയാം. 1898ല്‍ ജപ്പാനിലെ ഒസാക്കയില്‍ ജനിച്ച മിസാവോ 2015ലാണ് മരിക്കുന്നത്. ലോകത്ത്

ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*