ഹോപ് ഓഫ് ചാരിറ്റി: ഇരുണ്ട ദിനങ്ങളിലെ പ്രത്യാശയുടെ കാരുണ്യദൂതന്മാര്

അവസാനവിധിയുടെ ഉപമ പറയുകയാണ് ക്രിസ്തു. മനുഷ്യപുത്രന് നീതിമാന്മാരെ ജനതകളില്‍ നിന്നു വേര്‍തിരിച്ച് അവരുടെ നല്ല പ്രവൃത്തികളെ പ്രശംസിക്കുകയാണ്. രാജാവിന്റെ വാക്കുകള്‍കേട്ട് നീതിമാന്മാര് ചോദിക്കുന്നു: ഞങ്ങള്‍ അങ്ങയെ വിശക്കുന്നവനായി കണ്ട്, പരദേശിയായി കണ്ട്, രോഗാവസ്ഥയിലായി കണ്ട് എപ്പോഴാണ് സഹായിച്ചത്? വിധിയാളന് മന്ദസ്മിതം തൂകി നീതിമാന്മാരോട് പറയുന്നു: ‘എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണ് ചെയ്തത് (മത്താ. 25, 40). നല്ലപ്രവൃത്തികളിലാണ്, മനുഷ്യരില്‍ ദൈവത്തെ കണ്ടുകൊണ്ടു ചെയ്യുന്ന പ്രവൃത്തികളിലാണ് ദൈവം സന്തോഷിക്കുന്നത്. അതിനു മാതൃകയായി മാറിയിരിക്കുകയാണ് ദുബായ് കെ.ആര്.എല്‍.സി.സിയിലെ വോളന്റിയര്‍മാര്‍ സെന്റ് മേരീസ് ചര്‍ച്ചിലെ സമാരിറ്റന് മിനിസ്ട്രിയോടും റീച്ച്ഔട്ട് മിനിസ്ട്രിയോടും എ.കെ.സി.എ.എഫിനോടും ചേര്‍ന്ന് രൂപീകരിച്ച ഹോപ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം.
ലോകത്തിലെമ്പാടും ജനജീവിതം അപ്പാടേ താളംതെറ്റിച്ച കൊവിഡ് മഹാമാരി ഗള്‍ഫിലെ പ്രവാസികളുടെ ജീവിതത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് ദുബായ് കെ.ആര്.എല്‍.സി.സി. ജോസ് പീറ്ററിനെ അധ്യക്ഷനാക്കി ‘ഹോപ് ഓഫ് ചാരിറ്റി’ രൂപീകരിച്ചത്. നമ്മുടെ സഹോദരങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കും പരിമിതികളില്ലാതെ കരുണയുടെ കരം നീട്ടുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ വിജയിച്ചുവെന്നത് ചാരിതാര്‍ത്ഥ്യം നല്കുന്ന കാര്യമാണ്. യഥാര്‍ത്ഥ ശുശ്രൂഷാമനോഭാവത്തോടെ ജീവകാരുണ്യപ്രവൃത്തികള്‍ നിര്വഹിച്ചപ്പോള് കുറെയധികം ആളുകളുടെ കണ്ണുനീരൊപ്പാന്‍ ഹോപ് ഓഫ് ചാരിറ്റിക്കു സാധിച്ചു.
ഒഴിച്ചുകൂടാനാവാത്ത മരുന്നുകള്‍ അത്യാവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക, ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തുക, ഭക്ഷ്യകിറ്റ് എത്തിച്ചുകൊടുക്കുക, സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്നവര്‍ക്ക് മുറിയുടെ വാടക നല്‍കുക, മൃതസംസ്കാരത്തിന് സഹായം ചെയ്യുക തുടങ്ങിയ അസാധാരണ ദുരിതങ്ങളുടെ ഈ കാലഘട്ടത്തില്‍ ഏറ്റവും ആവശ്യമായ സാമൂഹികശുശ്രൂഷയില് പങ്കുവഹിക്കാന്‍ ഹോപ് ഓഫ് ചാരിറ്റി അംഗങ്ങള്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്കു പോകുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും, നോര്‍ക്കയുമായി ബന്ധപ്പെട്ട് അതിനുള്ള സഹായം ചെയ്തുകൊടുക്കാനും, ഉറ്റവരും ഉടയവരുമില്ലാതെ മരണപ്പെട്ടവരുടെ മൃതദേഹം എല്ലാ നിയമവ്യവസ്ഥയും നിയന്ത്രണചട്ടങ്ങളും പാലിച്ചുകൊണ്ട് നാട്ടിലെത്തിച്ചുകൊടുക്കാനും സഹായിച്ചു.
ശമ്പളം ലഭിക്കാത്തതുമൂലം മുറിയുടെ വാടക കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് കൂട്ടായ്മയിലെ സന്മനസുള്ള മനുഷ്യരുടെ സഹകരണത്തോടെ സാമ്പത്തിക സഹായം എത്തിക്കാനും കഴിഞ്ഞു. താന്‍ കാണാന്‍ പോകുന്നത് കൊവിഡ് രോഗിയെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രാപകലില്ലാതെ അവരെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാന്‍, നല്ല സമരിയക്കാരാകാന് ഹോപ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവകൃപകൊണ്ടു മാത്രമാണ്. മറ്റുള്ളവരില്‍ ക്രിസ്തുവിനെ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഹോപ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ കൊവിഡ് മഹാമാരി പരത്തിയ അന്ധകാരത്തില്‍ പ്രത്യാശയുടെ നിറദീപങ്ങള്തന്നെയാണ്.
—
Related
Related Articles
ചെല്ലാനത്തെ സംരക്ഷിക്കാന്‍ ഇനി ചെല്‍പ്ലോയിഡ് കടല്‍ഭിത്തി.
ചെല്ലാനം: ചെല്ലാനം ഇനി ചെല്‍പ്ലോയിഡ് സാങ്കേതിക വിദ്യയില്‍ കടലിനെ ചെറുക്കും .കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഫൈവ് സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പ് .എന്‍ജിഒ സംരഭം
ബിജെപി എംപി ഭരത്സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി
എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കെഎല്‍സിഎ സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ.
പ്രളയദുരിതം താണ്ടിയവര്‍ക്കുള്ള കാരുണ്യഭവനങ്ങള്‍ ആശീര്‍വദിച്ചു
കൊച്ചി: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് എളംകുളം ഇടവകാംഗം ചക്കനാട്ട് വര്‍ഗീസ് ജയിംസും സഹകാരികളും പണിതുനല്‍കിയ വീടുകള്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്