ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ജോമ ചരിത്ര സെമിനാര്‍ 12, 13, 14 തീയതികളില്‍

ആലുവ: ചരിത്രപഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോ
റിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഹെറിറ്റേജ് കമ്മിഷന്റെയും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഴാമത് വാര്‍ഷിക ചരിത്ര സെമിനാര്‍’ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ്’ ഡിസംബര്‍ 12ന് രാവിലെ പത്തുമണിക്ക് എറണാകുളം ആശീര്‍ഭവനില്‍ ഹെറിറ്റേജ് കമ്മിഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. ത്രിദിന സെമിനാര്‍ പരമ്പരയില്‍ ഉദ്ഘാടന ദിനത്തിലെ പ്രബന്ധാവതരണവും ചര്‍ച്ചകളും മാത്രമാണ് ആശീര്‍ഭവനില്‍ നടക്കുക. തുടര്‍ന്ന് 13, 14 തീയതികളില്‍ വൈകിട്ട് ഏഴു മുതല്‍ 8.30 വരെ വെബിനാറായാണ് പ്രബന്ധാവതരണവും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതെന്ന് ജോമാ ഡയറക്ടറും കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. തോമസ് തറയിലും കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന് സെക്രട്ടറി റവ. ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പിലും അറിയിച്ചു.
ശനിയാഴ്ച രാവിലെ ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് 10.30ന് ആദ്യ സെഷനില്‍ ഹിസ്റ്ററി ഓഫ് സയന്‍സ് ഇന്ത്യന്‍ നാഷണല്‍ കമ്മിഷന് അംഗം പ്രൊഫ. ജോബ് കോഴന്തടം എസ്.ജെ ശാസ്ത്രപുരോഗതിക്ക് ഭാരതത്തിലെ മിഷണറിമാരുടെ സംഭാവനകള്‍ എന്ന പ്രബന്ധം അവതരിപ്പിക്കും. എറണാകുളം സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ട്രീസ സി.എസ്.എസ്.ടി മോഡറേറ്ററായിരിക്കും. 11.50ന് ഹോര്‍ത്തൂസ് മലബാറിക്കൂസ്: ഒരു വിശകലനം എന്ന പ്രബന്ധം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. പ്രസാദ് അവതരിപ്പിക്കും. കളമശേരി ആല്‍ബര്‍ട്സ് മാരിറ്റൈം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സൈമണ്‍ കൂമ്പയില്‍ മോഡറേറ്ററായിരിക്കും. രണ്ടു മണിക്ക് മൂന്നാമത്തെ സെഷനില്‍, വിരിദാരിയും
ഓറിയന്താലെ – ഹോര്‍ത്തൂസ് മലബാറിക്കൂസ്: ഒരു താരതമ്യ പഠനം എന്ന പ്രബന്ധം നിഷ്പാദുക കര്‍മലീത്താ സഭ മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസ് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ അവതരിപ്പിക്കും. ആലുവ സെന്റ് സേവ്യേഴ്സ് കോളജ് റിട്ട. അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ.
ലില്ലി ജോര്‍ജ് മോഡറേറ്ററായിരിക്കും.
ജോമാ ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതവും ഹെറിറ്റേജ് കമ്മിഷന് അസോസിയേറ്റ് സെക്രട്ടറി മാത്തച്ചന് അറക്കല്‍ നന്ദിയും പറയും. സമാപന സമ്മേളനത്തില്‍ ഹെറിറ്റേജ് കമ്മിഷന് സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ചര്‍ച്ചകളുടെ അവലോകനം നിര്‍വഹിക്കും.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് സെമിനാറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. തുടര്‍ന്നുള്ള രണ്ടു ദിവസത്തെ വെബിനാറുകളില്‍ ആദ്യത്തേത് ഞായറാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കും. ശാസ്ത്രപുരോഗതിയും കേരള ക്രൈസ്തവരും എന്ന ആദ്യ സെഷനില്‍ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന് പ്രസിഡന്റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പ്രബന്ധം അവതരിപ്പിക്കും. 7.30ന് രണ്ടാം സെഷനില്‍ മത്തേവൂസ് പാതിരി: ജീവിതവും രചനകളും എന്ന പ്രബന്ധം ചരിത്രകാരി സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സി.ടി.സി അവതരിപ്പിക്കും. കേരള ആര്‍ക്കൈവ്സ് മുന്‍ ഡയറക്ടര്‍ ഡോ. എസ്. റെയ്മണ്‍ മോഡറേറ്ററായിരിക്കും.
ഡിസംബര്‍ 14ന് വൈകീട്ട് ഏഴിന് ആദ്യ സെഷനില്‍ മത്തേവൂസ് പാതിരിയുടെ ഹോര്‍ത്തൂസ് മലബാറിക്കൂസ്: ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ചാള്‍സ് ഡയസ് പ്രബന്ധം അവതരിപ്പിക്കും. 7.30ന് രണ്ടാം സെഷനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് പരിഭാഷാചരിത്രവും വസ്തുതകളും എന്ന വിഷയത്തില്‍ ആന്റണി പുത്തൂര്‍ പ്രബന്ധം അവതരിപ്പിക്കും. കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ഉത്തരമേഖല കണ്‍വീനര്‍ കെ.ബി. സൈമണ്‍ മോഡറേറ്ററായിരിക്കും. ഓരോ സെഷനിലും പൊതുചര്‍ച്ചയ്ക്ക് അവസരമുണ്ട്.
ഈ ചരിത്ര പഠന വെബിനാറുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗപ്പെടുത്തി താല്‍ക്കാലിക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായി ചേരുക.
https://chat.whatsapp.com/FbnIWwYgfcJ2NxTQDBagEN
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ
KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ തോപ്പുംപടി കാത്തലിക് സെന്ററിൽ KLCA സംസ്ഥാന പ്രസിഡൻറ് ആന്റണി നെറോണ ഉത്ഘാടനം ചെയ്തു. രൂപതാ സമിതിയുടെ കഴിഞ്ഞ
ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര് എല്‍ സി സി ജനറല്‍ സെക്രട്ടറി
അന്വേഷിക്കുന്ന സ്നേഹം: തിരുഹൃദയ തിരുനാൾ
തിരുഹൃദയ തിരുനാൾ വിചിന്തനം:- “അന്വേഷിക്കുന്ന സ്നേഹം” (ലൂക്കാ 15:3-7) ഹൃദയത്തെ ശുദ്ധമായ വികാര-വിചാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആന്തരികാവയവമായി കരുതിയിരുന്നത് പാശ്ചാത്യരാണ്. പ്രത്യേകിച്ച് ഗ്രീക്കുകാർ. ആദിമ യഹൂദരുടെ ഇടയിൽ