പെസഹാക്കാലം മൂന്നാം ഞായര്‍

പെസഹാക്കാലം മൂന്നാം ഞായര്‍

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പെസഹാക്കാലം മൂന്നാം ഞായര്‍

പെസഹാക്കാലക്കിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്റെ സുവിശേഷം 21:1-9 വരെയാണ്. യേശുവിന്റെ ഉത്ഥാനത്തിനുശേഷം പത്രോസിന്റെ നേതൃത്വത്തില്‍ ഏഴു അപ്പസ്‌തോലന്മാര്‍ തിബേരിയാസ് കടലില്‍ മീന്‍പിടിക്കുവാന്‍ പോകുന്നതും അവര്‍ക്കു ഒന്നും കിട്ടാതെ വരുന്നതും ആ സമയത്ത് യേശു പ്രത്യക്ഷപ്പെട്ട് കരയില്‍ നിന്നു നിര്‍ദ്ദേശം നല്‍കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കു നിറയെ മീന്‍ ലഭിക്കുന്നതും കരയില്‍ നില്‍ക്കുന്നത് യേശുവാണെന്നും തിരിച്ചറിഞ്ഞ പത്രോസ് വെള്ളത്തിലേയ്ക്ക് ചാടി യേശുവിന്റെ അടുത്തേയ്ക്ക് എത്തുന്നതും യേശു പത്രോസിനെ തന്റെ കുഞ്ഞാടുകളുടെ അജപാലകനായി നിയമിക്കുന്നതുമാണ്. നാം ഇന്നത്തെ സുവിശേഷത്തില്‍ വായിക്കുക.
വിശുദ്ധ യോഹന്നാന്റെ സുവിശേഷമനുസരിച്ച് യേശു ഉത്ഥിതനായ ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുന്നതു ഇത് മൂന്നാം തവണയാണ്. ആദ്യത്തെ രണ്ടു തവണയും യഹൂദരെ ഭയന്ന് കതകടച്ച് എന്തോ തെറ്റ് ചെയ്ത പോലെ  കതകടച്ച് ഒളിച്ചിരിക്കുമ്പോഴാണ് ഈശോ പ്രത്യക്ഷനാകുന്നത്. അതില്‍ തന്നെ രണ്ടാമത്തെ തവണ പ്രത്യക്ഷപ്പെടുന്നതാകട്ടെ തോമസിന്റെ സംശയം തീര്‍ക്കുവാനാണ്. ഇപ്പോള്‍ പത്രോസിനും കൂട്ടര്‍ക്കും അല്‍പം ധൈര്യമൊക്കെവച്ചു. ഒളിച്ചുള്ള താമസമൊക്കെ നിര്‍ത്തി എത്രകാലം ഇങ്ങനെപോകും. കാര്യം കര്‍ത്താവ് ഉത്ഥിതനായ ശേഷം രണ്ടു തവണ പ്രത്യക്ഷപ്പെട്ടതൊക്കെ ശരിയാണ്. എന്നാലും ഞാന്‍ എന്റെ പഴയ പണിയിലേയ്ക്കു മീന്‍ പിടിക്കുവാന്‍ പോവുകയാണ് എന്നാണ് പത്രോസ് പറയുന്നത്. പത്രോസിന്റെ കൂടെ വേറെ ധൈര്യവാന്മാരായ ആറുപേരും കൂടി. എന്നിട്ടോ അവര്‍ക്കൊരു പൊടിമീന്‍ പോലും കിട്ടിയില്ല. അപ്പോഴാണ് കരയില്‍ യേശു പ്രത്യക്ഷപ്പെട്ട് അവരോട് ചോദിക്കുന്നത് കുഞ്ഞുങ്ങളേ നിങ്ങളുടെ പക്കല്‍ മീന്‍ വല്ലതുമുണ്ടോ എന്ന് എന്നിട്ട് അവര്‍ക്കു സമൃദ്ധമായി മത്സ്യവും നല്‍കി.
ഈശോയുടെ ഹൃദത്തിന്റെ മഹാസ്‌നേഹത്തെ ഇവിടെ എടുത്തു പറയാതെ വയ്യ. തന്റെ കൂടെ മൂന്നു വര്‍ഷം നടന്നവരാണ് ശിഷ്യന്മാര്‍ അവര്‍ തന്റെ പീഡാസഹനം കാണുകയും കേള്‍ക്കുകയും ചെയ്തു. ഉത്ഥിതനായശേഷം രണ്ടു തവണ പ്രത്യക്ഷപ്പെട്ട് സംസാരിച്ചതാണ്. എന്നിട്ടും അവര്‍ പഴയ പണിയിലേക്കു ഒരു കൂസലുമില്ലാതെ പോവുകയാണ്. ഇത്രയൊക്കെയായിട്ടും ഈശോ അവരെ സ്‌നേഹത്തോടെ വിളിക്കുന്നത് കുഞ്ഞുങ്ങളെ എന്നാണ്. മക്കളേ എന്നു പോലുമല്ല. ഈശോയ്ക്കു ഇപ്പോള്‍ തന്റെ ശിഷ്യന്മാര്‍ കുട്ടികളാണ്. അവര്‍ കാട്ടിക്കൂട്ടുന്നതോ കുട്ടിക്കളിയും. അതുകൊണ്ടാണ് ദേഷ്യപ്പെടാതെ ശകരിക്കാതെ തീരത്തിരുന്ന് അവരെ കുഞ്ഞുങ്ങളേ എന്നു വിളിക്കുന്നത്. നമ്മളായിരുന്നു ഈശോയുടെ സ്ഥാനത്തെങ്കില്‍ നമ്മുടെ സ്‌നേഹരാഹിത്യത്തില്‍ ശിഷ്യന്മാരെ മറ്റു വല്ലതും വിളിക്കുകയും ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്‌തേനേ.
ഈശോയുടെ സ്‌നേഹം അങ്ങനെയാണ് എത്ര മുറിവേല്‍പ്പിച്ചാലും വേദനിപ്പിച്ചാലും പുറകേ വന്നു കുഞ്ഞുങ്ങളെ എന്നു വിളിക്കും കാരണം അത് യഥാര്‍ത്ഥ സ്‌നേഹമാണ്. ഞാന്‍ എത്രമാത്രം അവന്/ അവള്‍ക്ക് ചെയ്തു കൊടുത്തതാണ് എന്നിട്ടും എന്ന് പരാതി പറയിപ്പിക്കുന്നത് നമ്മുടെ സ്‌നേഹദാരിദ്രമാണ്. ലത്തീനില്‍ ഒരു ചൊല്ലുണ്ട്. Amor diffusivum sui. ഇംഗ്ലീഷില്‍ അതിങ്ങനെ വിവര്‍ത്തനം ചെയ്യാം. Love tends or wants to extents itself . അതായത് സ്‌നേഹത്തിന് അടിങ്ങിയിരിക്കാനാവില്ല അത് അങ്ങ് പടര്‍ന്നു പന്തലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ സ്‌നേഹം അത് യഥാര്‍ത്ഥ സ്‌നേഹമാണെങ്കില്‍ അത് എത്ര മുറിവേറ്റാലും നമ്മളെ മനസിലാക്കിയില്ലെങ്കിലും വേദനിപ്പിച്ചവരുടെ നേര്‍ക്കു യേശുവിനെപ്പോലെ പടര്‍ന്നു കൊണ്ടിരിക്കും. മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുന്നില്ല എന്നതാവരുത് നമ്മുടെ പരാതി. മറിച്ച് ഞാന്‍ എന്റെ ചുറ്റുമുള്ളവരെ ആത്മാര്‍ത്ഥതയോടെ സ്‌നേഹിക്കുന്നുണ്ടോ എന്നതായിരിക്കണം എന്റെ ചിന്ത. നമ്മുടെ പരാതിയോ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പരാതിയായിരിക്കണം. അതിപ്രകാരമായിരുന്നു-The love is not loved അതായത് സ്‌നേഹം തന്നെയായ ഈശോ വേണ്ടവിധം സ്‌നേഹിക്കപ്പെടുന്നില്ല എല്ലാവരും സ്‌നേഹത്തിനായി കൊതിക്കുന്നു. ഈ ലോകത്ത് മറ്റുള്ളവരിലേക്കു നിര്‍മ്മല സ്‌നേഹത്തിന്റെ അരുവികള്‍ നമ്മളില്‍ നിന്നൊഴുകണമെങ്കില്‍ സ്‌നേഹം തന്നെയായ ദൈവത്തിലേക്ക് നമ്മുടെ മുറിവേല്‍ക്കുന്ന ഹൃദയം തുറന്നു പിടിച്ചേപ്പറ്റു. എല്ലാ ദിവസവും കിടക്കുന്നതിനു മുന്‍പ് രണ്ട് ചോദ്യം ചോദിക്കണം ഞാന്‍ ഈശോയേ സ്‌നേഹിച്ചോ ഞാന്‍ മറ്റുള്ളവരെ സ്‌നേഹിച്ചോ.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (5 : 27b-32, 40b-41)

(ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്; മാത്രമല്ല പരിശുദ്ധാത്മാവും സാക്ഷിയാണ്)

അക്കാലത്ത് പ്രധാന പുരോഹിതന്‍ അപ്പസ്‌തോലന്മാ രോടു പറഞ്ഞു: ക്രിസ്തുവിന്റെ നാമത്തില്‍ പഠിപ്പിക്ക രുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കു കയും ചെയ്യുന്നു. പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസ രിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശു വിനെ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വല ത്തുഭാഗത്തേക്ക് ഉയര്‍ത്തി. ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷി യാണ്. അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തു വിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാ രിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു. അവ രാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹി ക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘ ത്തിന്റെ മുമ്പില്‍ നിന്നു പുറത്തു പോയി. എല്ലാ ദിവ സവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസം ഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(30 : 1+3, 4-5, 10 + 11a + 12b)

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു;

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെമേല്‍ വിജയ മാഘോഷിക്കാന്‍ ഇടയാക്കിയില്ല. കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ജീവനി ലേക്ക് ആനയിച്ചു.
കര്‍ത്താവേ, ഞാനങ്ങയെ …..
കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുക ഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനു കൃത ജ്ഞതയര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളൂ; അവിടുത്തെ പ്രസാദം ആജീവ നാന്തം നിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേ ക്കാം; എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വര വായി.
കര്‍ത്താവേ, ഞാനങ്ങയെ …..
കര്‍ത്താവേ, എന്റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായി ക്കണമേ! അവിടുന്ന് എന്റെ വിലാപത്തെ ആനന്ദ നൃത്തമാക്കി മാറ്റി; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക് എന്നും നന്ദിപറയും.
കര്‍ത്താവേ, ഞാനങ്ങയെ …..

രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (5 : 11-14 )

(വധിക്കപ്പെട്ട കുഞ്ഞാട് ശക്തിയും മഹത്വവും സ്വീകരിക്കുവാന്‍ യോഗ്യനാണ്)

യോഹന്നാനായ, ഞാന്‍ സിംഹാസനത്തിന്റെയും ജീവി കളുടെയും ശ്രേഷ്ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങ ളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ച സ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹു മാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യ നാണ്. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമു ദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയു ന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധി പത്യവും. നാലു ജീവികളും ആമേന്‍ എന്നു പ്രതിവ ചിച്ചു. ശ്രേഷ്ഠന്‍മാര്‍ സാഷ്ടാംഗംവീണ് ആരാധിച്ചു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! സകലത്തെയും സൃഷ്ടിച്ച കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു; അവിടുന്ന് തന്റെ കൃപ എല്ലാവര്‍ക്കും പ്രദാനം ചെയ്തു അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (21: 1-19)

(യേശു അപ്പവും മത്സ്യവും എടുത്ത് അവര്‍ക്കു കൊടുത്തു)

അക്കാലത്ത്, യേശു തിബേരിയാസ് കടല്‍ത്തീരത്തു വച്ച് ശിഷ്യന്‍മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബ ദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യ ന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടു കൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ യേശു കടല്‍ ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാ ണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വല യിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴി ഞ്ഞില്ല. യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസി നോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താ വാണെന്നു കേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ് നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാല്‍, മറ്റു ശിഷ്യന്‍മാര്‍ മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍ നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങി യപ്പോള്‍ തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരി ക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടു വരുവിന്‍. ഉടനെ ശിമയോന്‍ പത്രോസ് വള്ളത്തില്‍ കയറി വലിയ മത്‌സ്യങ്ങള്‍ കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്‌സ്യ ങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കു വിന്‍. ശിഷ്യന്‍മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെ തന്നെ മത്‌സ്യവും. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്‍ മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യ മാണ്.
അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേ ഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നു വല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേ ഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നു വല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയി ക്കുക. അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേ ഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു വെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാ ടുകളെ മേയിക്കുക. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറു ക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തി രുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈ കള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുക യും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവു കയും ചെയ്യും. ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തി ലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെ ടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

പ്രത്യാശയുടെ സുവിശേഷം: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വിചിന്തനം:- പ്രത്യാശയുടെ സുവിശേഷം (മർക്കോ 13: 24-32)    പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല.

കൊവിഡ് മരണം: പ്രായവും അനുബന്ധ രോഗങ്ങളും തിരിച്ചടിയായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗം ബാധിച്ച് ഇന്നു മരിച്ച അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കേരളത്തിലെ രണ്ടു കൊവിഡ്

ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

  ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്‌നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*