റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി

റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി

 

ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ചാള്‍സ് തിരുവനന്തപുരം അതിരൂപതാംഗമാണ്.

തിരുവനന്തപുരം അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി മാനേജര്‍, ലയോള കോളജിലെ പ്രഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. ചാള്‍സിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫിലും മഹാത്മാഗാന്ധി സര്‍വകലാശാലയല്‍നിന്ന് സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റുമുണ്ട്.

അറിയപ്പെടുന്ന സംഘാടകനും വാഗ്മിയും എഴുത്തുകാരനുമാണ്. ഭാരതത്തിലെ മേജര്‍ സെമിനാരി റെക്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി, രൂപതാ വൈദികരുടെ ദേശീയ സമിതി സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം നിര്‍വഹിക്കും.
സിസിബിഐയുടെ കാനോനിക നിയമത്തിനായുള്ള കമ്മീഷന്‍ സെക്രട്ടറിയായി കോട്ടാര്‍ രൂപതാംഗം റവ. ഡോ. മെര്‍ലിന്‍ അംബ്രോസും പ്രോക്ലമേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി ചെങ്കല്‍പെട്ട് രുപതാംഗം റവ. ഡോ. അംബ്രോസ് പിച്ചൈമുത്തുവും, സിസിബിഐയുടെ മധ്യപ്രദേശിലുള്ള പരിശീലകേന്ദ്രമായ സുവാര്‍ത്തകേന്ദ്രത്തിന്റെ ഡയറക്ടറായി ജാബുവ രൂപതാംഗം ഫാ. രാജൂ മാത്യുവും ഫണ്ടിംഗ് ഏജന്‍സിയായ കമ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടറായി നാഗ്പൂര്‍ രൂപതയിലെ ഫാ. വിഗനന്‍ ദാസും നിയമിതരായി.ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ 132 രൂപതകളും 190 മെത്രാന്മാരും 564 സന്ന്യാസസഭകളുമുണ്ട്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മാനവീകതയുടെ ഹൃദയമറിഞ്ഞ് ഫ്രാൻസിസ് പാപ്പ മരുഭൂമിയിൽ

അബുദാബി: സാഹോദര്യ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെയും

ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്

തട്ടമിട്ടതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ വക പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ എട്ടു മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ കയറ്റാത്തതിനെചൊല്ലി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ദേശീയതലവും കടന്ന് രാജ്യാന്തര

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*