മദ്യവ്യാപന നയത്തിനെതിരെ പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കും -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കൊച്ചി: നാടെങ്ങും മദ്യശാലകള്‍ ആരംഭിച്ച്, മദ്യവ്യാപനം നടത്താനുള്ള സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ആഗോളലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കലും സംസ്ഥാന വക്താവ് അഡ്വ.ചാര്‍ളി പോളും അറിയിച്ചു.
വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകള്‍ നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷന്‍ സമിതികള്‍ രൂപീകരിച്ച് പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മദ്യത്തിന്റെ നിര്‍മാണം, വിതരണം, സൂക്ഷിപ്പ്, ഉപഭോഗം എന്നിവ നിയന്ത്രിക്കുവാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണുള്ളത്. ആ അധികാരം ഉപയോഗിച്ച് മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കാന്‍ എന്താണ് നടപടി എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത്. അല്ലാതെ മദ്യവര്‍ജനം നടത്താന്‍ ജനങ്ങളെ ഉപദേശിക്കും, അതാണ് ഞങ്ങളുടെ നയമന്നെ് സര്‍ക്കാര്‍ പറയുന്നത് ശരിയല്ല. മദ്യവര്‍ജനം നയമല്ല; ഒരു ഉപദേശ പ്രക്രിയയാണ്. മദ്യവ്യാപനം നടത്തി ജനങ്ങളെ ചൂഷണം ചെയ്ത് ഖജനാവ് നിറക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. മദ്യവും ലോട്ടറിയും ചൂഷണോപാധികളാണ്. അത്വഴി ആരും രക്ഷപ്പെട്ടിട്ടില്ല, നശിച്ചിട്ടേയുള്ളൂ. സര്‍ക്കാരിന്റെ മദ്യനയ വൈകല്യം ചൂണ്ടിക്കാട്ടി, ജനങ്ങളെ ബോധവത്കരിച്ച്, സമരം സജ്ജരാക്കുവാനും സര്‍ക്കാരിനെ തിരുത്തിക്കുവാനുമാണ് പ്രതിഷേധ-ബോധവത്കരണ സദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാര്‍ഷികവും ജനറല്‍ബോഡിയും പാലാരിവട്ടം പി.ഒ.സി.യില്‍ ജൂണ്‍ 14 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ നടത്തും. സംസ്ഥാന ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സഭയില്‍ പുതുയുഗത്തിന് തുടക്കം
സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021
ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 47 കുട്ടികള്‍ ഉള്‍പ്പെടെ 257 പേര് കൊല്ലപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമഭീഷണിയുടെ നിഴലില്‍ അടച്ചിട്ടിരിക്കെ കിഴക്കന്‍ മേഖലയിലെ
വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്കാര പ്രഖ്യാപനം
കുറച്ചുകാലമായി അപസ്വരങ്ങളൊഴിഞ്ഞതായിരുന്നു സംസ്ഥാന സിനിമാ പുരസ്കാര നിര്‍ണയം. ഇത്തവണ പൂര്‍വാധികം ശക്തിയോടെ വിവാദം കത്തിക്കാളി. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതുകൊണ്ട് രാഷ്ട്രീയക്കാരും വിവാദത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ശ്രമിച്ചു.